Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 4

2022-06-11 23:58:01 ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓶



➥ ഹസനുൽ ബന്നയുടെ ഖാഇദ യുമായി സാമ്യപ്പെടുന്ന ഐദീദിന്റെ അനുയായിയായ ഇഖ്‌വാനീ ആശയക്കാരൻ ഉദ്ധരിച്ച ഖാഇദയുടെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട്‌ ഷെയ്ഖുനാ സുലൈമാൻ حفظه الله ദർസ്സിൽ സൂചിപ്പിച്ച ഭാഗം കഴിഞ്ഞ ഭാഗത്തിന്റെ കൂടെ അയച്ചിരുന്നുവല്ലോ..

കിതാബുകളെ മാത്രം അവലംബിക്കാതെ ഉലമാക്കളുടെ മുന്നിൽ നേരിട്ടിരുന്ന് ഇൽമ്‌ പഠിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ അൽ ഇമാം മുഖ്ബിൽ رحمه الله പറയാറുള്ള സംഗതിയാണ്‌ ഇത്‌ വിളിച്ചോതുന്നത്‌.
അദ്ധേഹം പറഞ്ഞു:
മഷായിഖുമാരുടെ വായിൽ നിന്ന് നേരിട്ട്‌ ഇൽമ്‌ എടുക്കുക എന്നുള്ളത്‌ വളരെ ഉപകാരപ്രദമായ ഒന്നാണ്‌. ഒരു മേഖലയിൽ അറിവുള്ള ഒരു അദ്ധ്യാപകനോടൊപ്പം ഇരിക്കുന്ന ഒരൊറ്റ ഇരുത്തം ഒരു മാസത്തെ വായനക്ക്‌ തുല്യമാണ്‌.
قمع المعاند ؛ ص 311

തനിക്ക്‌ പറ്റിയ തെറ്റ്‌ ഏതെങ്കിലും ഷെയ്ഖുമാർ സ്വയം ഉദ്ധേശിക്കാതെയെങ്കിലും പറഞ്ഞ്‌ പോയിട്ടുണ്ടോ എന്ന് ഗൂഗിളിൽ നോക്കുന്ന ഗൂഗിളിനെ ഷെയ്ഖായി കൊണ്ട്‌ നടക്കുന്ന ഇത്തരക്കാരിൽ നിന്ന് സ്വീകരിക്കേണ്ടുന്നതല്ല നമ്മുടെ ദീൻ എന്നത്‌ നാം പ്രത്യേകമായി മനസ്സിലാക്കിയിരിക്കേണ്ടുന്ന ഒന്നാണ്‌

സഹോദരങ്ങളേ... സലഫുകളിൽ പെട്ട ചിലർ പറയാറുണ്ടായിരുന്നു :

❝ ഈ ദീൻ വീട്ടിലോ മറ്റ്‌ എവിടെയെങ്കിലുമോ ഉപേക്ഷിച്ച്‌ അവഗണിക്കാവുന്ന ഒന്നല്ല, ഇതിന്റെ കാര്യത്തിൽ വ്യക്തികളെ നീ നിർഭയനാവുകയും ചെയ്യരുത്‌
مستفادنا من دروس شيخنا سليمان حفظه الله

ഇമാം ഇബ്നു സീരീന്റേതായി വന്നിട്ടുള്ള ദീൻ സ്വീകരിക്കുന്നത്‌ വിശ്വസ്തമായ സ്രോതസ്സുകളിൽ നിന്നായിരിക്കണമെന്ന അടിസ്ഥാന തത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണ്‌ ഈ വാക്കുകൾ.

ആധുനിക കാലത്ത്‌ ഇഖ്‌വാനികൾ തങ്ങളുടെ മുഖമുദ്രയായി സ്വീകരിച്ചിരിക്കുന്ന ഈ തെറ്റായ ഖാഇദയെ വിലയിരുത്തുന്നതിനോടൊപ്പം ഇതേ കിതാബിൽ ഇബ്നുൽ ഖയ്യിം رحمه الله സൂചിപ്പിക്കുന്ന ഇന്നത്തെ കാലത്തെ ഇഖ്‌വാനികളും അവരെ പിന്തുടർന്ന ഇക്കൂട്ടരെ പോലെയുള്ളവരും ചെയ്ത്‌ വരുന്ന ചില പ്രവർത്തികളെ പറ്റി സൂചിപ്പിച്ച ചില ഭാഗങ്ങൾ വിവർത്തനം ചെയ്യുകയാണ്‌. إن شاء الله

ഇബ്നുൽ ഖയ്യിം ഈ പിഴച്ച ഖാഇദക്ക്‌ മറുപടി നൽകുന്നത്‌ അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കാൻ പല തരം കുതന്ത്രങ്ങളിലൂടെ ശ്രമിക്കുന്ന ആളുകളെ കുറിച്ച്‌ സംസാരിക്കുമ്പോഴാണ്‌.
ഈ സംസാരം തുടങ്ങവേ 171 ആം പേജിൽ ഇബ്നുൽ ഖയ്യിം പറയുന്നു:

❝ തന്ത്രങ്ങളെ അനുവദനീയമാക്കുന്നത്‌ തിന്മയിലെത്തിച്ചേരുന്നത്‌ തടയാൻ വേണ്ടി അല്ലാഹു വെച്ച കാര്യങ്ങൾക്ക്‌ കടക വിരുദ്ധമാണ്‌. കാരണം ദീനിന്‌ വിരുദ്ധമായ കാര്യങ്ങളിലേക്ക്‌ നയിക്കുന്ന എല്ലാ വഴികളും അല്ലാഹു അടക്കുന്നു. തന്ത്രക്കാരനാകട്ടെ, തന്ത്രങ്ങളിലൂടെ അതിലേക്കുള്ള വഴി തുറക്കുന്നു. ഹറാമിൽ വീഴുന്നത്‌ ഭയപ്പെട്ട്‌ അനുവദനീയമായതിനെ പോലും തടയുന്നവൻ, അതിലേക്ക്‌ (ഹറാമിലേക്ക്‌) എത്തിച്ചേരാൻ തന്ത്രം മെനയുന്നവനെ അപേക്ഷിച്ച്‌ എവിടെ നിൽക്കുന്നു? ❞

ഫോട്ടോഗ്രഫി ഹറാമാക്കപ്പെടാൻ ഉള്ള കാരണങ്ങളെ അവഗണിച്ച്‌ കൊണ്ട്‌ അത്‌ ഹലാൽ ആക്കാൻ ഇക്കൂട്ടർ ചെയ്യുന്നത്‌ ഇബ്നുൽ ഖയ്യിം സൂചിപ്പിച്ച ഇതേ കുതന്ത്രങ്ങളാണെന്ന് ഉലമാക്കൾ വിശദീകരിച്ചിട്ടുള്ളതാണ്‌.
ഒരുപാട്‌ വിഷയങ്ങളിൽ ഇത്തരക്കാരിൽ നമുക്കിത്‌ കാണാമെങ്കിലും ചർച്ചയിലിരിക്കുന്ന ഫോട്ടോഗ്രഫി വിഷയത്തിൽ ഇതേ കാര്യം കുതന്ത്രക്കാർ ചെയ്യുന്നതായി ആധുനിക ഉലമാക്കൾ പറയുന്ന വാക്കുകളുമായി ഇബ്നുൽ ഖയ്യിമിന്റെ വാക്കുകളെ താരതമ്യം ചെയ്ത്‌ ഇത്തരക്കാർ പേറുന്ന ഇഖ്‌വാനി ആശയത്തെ കുറിച്ച്‌ നമുക്ക്‌ കൂടുതൽ മനസ്സിലാക്കാം. إن شاء الله
ഫോട്ടോഗ്രഫിയെ കുറിച്ച്‌ ഇവരുന്നയിച്ചിട്ടുള്ള ഓരോ ആരോപണങ്ങൾക്കുമുള്ള മറുപടികൾ ഈ പരമ്പരക്ക്‌ ശേഷം കൃത്യമായി വിശദീകരിക്കാൻ ഉദ്ധേശിക്കുന്നുണ്ട്‌ എന്ന് സാന്ദർഭികമായി സൂചിപ്പിക്കുന്നു.

കെട്ടി നിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നത്‌ നബി നിരോധിച്ചതിനെ മറികടക്കാൻ പാത്രത്തിൽ മൂത്രമൊഴിച്ച്‌ കെട്ടി നിൽക്കുന്ന വെള്ളത്തിലൊഴിച്ചാൽ പ്രശ്നമില്ലെന്ന് പറഞ്ഞ മുൻകാലത്തെ ദാഹിരിയാക്കളുടെ ഉദാഹരണം സൂചിപ്പിച്ച്‌ കൊണ്ട്‌ അൽ-അൽബാനി رحمه الله പറഞ്ഞു :
ശർഇയായ ഹുക്മുകൾക്ക്‌ നേരെയുള്ള തന്ത്രം പ്രയോഗിക്കലാണ്‌ ഇവയെല്ലാം. ഇന്നീ മുസ്വീബത്ത്‌ പുതിയ പുതിയ രൂപത്തിൽ വന്ന് കൊണ്ടിരിക്കുന്നു. അതിൽ പെട്ടതാണ്‌ ഫോട്ടോഗ്രഫി ഹലാലും കൈ കൊണ്ട്‌ വരച്ചത്‌ ഹറാമും എന്ന വാദം

سلسلة الهدى والنور 360
وهكذا انظر في سلسلة الهدى والنور 394

അൽ ഇമാം മുഖ്ബിൽ رحمه الله ഫോട്ടോഗ്രഫിയെ കുറിച്ചെഴുതിയ രിസാലയിൽ അവസാനമായി ഇത്തരം കുതന്ത്രം പ്രയോഗിക്കലിനെ കുറിച്ച്‌ ഒരു അദ്ധ്യായം തന്നെ കൊടുത്തു

مجموعة رسائل علمية للوادعي ؛ ص 342

(തുടരും)
#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
377 viewsedited  20:58
ओपन / कमेंट
2022-06-10 05:49:22ഇബ്നുൽ ഖയ്യിമിനെ പോലെ ഇമാം ഇബ്നു ബാസും ഈ പിഴച്ച ആശയത്തെ ഇത്തരത്തിൽ വിലയിരുത്തിയിട്ടുണ്ടെന്നും, ഇന്നത്തെ കാലത്ത്‌ ചിലയാളുകൾ ഹസനുൽ ബന്നയുടെ ' വിട്ടുവീഴ്ച്ചയുടെയും പരസ്പര സഹകരണത്തിന്റെയും ' ആശയത്തിലേക്ക്‌ പോകാനുണ്ടായ കാരണമാണ്‌ ഈ പിഴച്ച ആശയമെന്നും 4 മാസം മുമ്പ്‌ 03/07/1443 ഹിജ്‌രീ വർഷം 'അൽ-അർബഊൻ അന്നവവിയ്യ' യുടെ വിശദീകരണത്തിനിടെ ഷെയ്ഖുനാ സുലൈമാൻ വിശദീകരിക്കുന്ന ഓഡിയോ..

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
366 viewsedited  02:49
ओपन / कमेंट
2022-06-10 05:45:19 ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓵

ഐദീദ്‌ എന്ന ഒരുത്തൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയത്‌ മുതൽ അതിനെ ന്യായീകരിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ച്‌ നടക്കുന്ന കൂട്ടത്തിലെ മറക്കു പിന്നിലിരുന്ന് എഴുതിക്കൊണ്ടിരിക്കുന്ന ഒരു ഭീരു എഴുതി:
എന്നാൽ ത്വാലിബായ നിങ്ങൾക്ക്‌ ഈ കാലം വരെ അത്‌ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങൾ പഠിക്കുന്ന രീതിയിൽ എന്തോ അപാകത ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. കാരണം ഉസൂലുൽ ഫിഖ്ഹിന്റെ ബാല പാഠങ്ങളിൽ പഠിപ്പിക്കപ്പെടുന്ന കാര്യമാണ്‌, അഭിപ്രായ വ്യത്യാസമുള്ള വിഷയത്തിൽ ഇൻകാർ പാടില്ല എന്നത്‌ - അബൂ ഹഫ്സ



ദീൻ മനസ്സിലാക്കുന്നത്‌ വ്യക്തതയുള്ളവരുടെ അടുക്കൽ നിന്നായിരിക്കണമെന്ന നമ്മുടെ ദീനിലെ അടിസ്ഥാന തത്വത്തിന്റെ പ്രാധാന്യവും, അല്ലെങ്കിലുള്ള ഭവിഷ്യത്ത്‌ വലുതാണെന്നും സാധാരണക്കാർക്ക്‌ മനസ്സിലാക്കാനായി, വിവരക്കേട്‌ മാത്രം കൈ വശമുള്ള എന്നാൽ ഹൈഅത്തു കിബാറിൽ ഉലമായിലെ അംഗമെന്ന ഭാവത്തിൽ സംസാരിക്കുന്ന ഐദീദിന്റെ അനുയായി ആയ ഈ വിവരദോഷി പറഞ്ഞ ഈ ഇഖ്‌വാനി ആശയത്തെ കുറിച്ചും, ഇത്തരക്കാരെ കുറിച്ചും ഉലമാക്കളിൽ നിന്ന് നേരിട്ട്‌ മനസ്സിലാക്കിയ ചില സംഗതികൾ വിശദീകരിക്കുകയാണ്‌..
أقول مستعينا بالله : يا سبحان الله..
അല്ലാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിക്കൽ എത്ര ഗൗരവത്തിൽ അല്ലാഹു വിലക്കിയതാണ്‌.
قال الله : قل إنما حرم ربي الفواحش ما ظهر منها وما بطن والإثم والبغي بغير الحق وأن تشركوا بالله ما لم ينزل به سلطانا وأن تقولوا على الله ما لا تعلمون [سورة الأنعام]

ഈ ആയത്തിൽ വിലക്കപ്പെട്ട ഓരോ സംഗതികളും അതിന്റെ ഗൗരവത്തിന്റെ ഓർഡറിലാണ്‌ അല്ലാഹു ക്രമീകരിച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞതിന്‌ ശേഷം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു:
❝പിന്നീട്‌ നാലമാതായി പറഞ്ഞ അല്ലാഹുവിന്റെ മേൽ അറിവില്ലാതെ സംസാരിക്കുക എന്നതാണ്‌ ഇവയിലെല്ലാം ഏറ്റവും ഗൗരവമേറിയത്‌. ഇത്‌ അല്ലാഹുവിന്റെ നാമ-ഗുണ വിശേഷണങ്ങളിലോ, അവന്റെ പ്രവർത്തികളിലോ, അവന്റെ ദീനിലോ, അവന്റെ ശറഇലോ എല്ലാം അറിവില്ലാതെ സംസാരിക്കുന്നതിനെയെല്ലാം ഉൾക്കൊള്ളുന്നുണ്ട്‌

ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നുൽ ജൗസി رحمه الله പറഞ്ഞു:
ഈ ആയത്ത്‌ ദീനിൽ യഖീനോട്‌ കൂടിയല്ലാതെ അഭിപ്രായം പറയുന്നതിനെ പൊതുവായി ഉൾക്കൊള്ളുന്നതാണ്‌

من كتب العلامة التويجري

ഐദീദിന്റെ അനുയായി പറഞ്ഞ ഈ ആശയത്തെ കുറിച്ച്‌ ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
"ഖിലാഫിയായ വിഷയങ്ങളിൽ ഇൻകാർ പാടില്ല" എന്ന അവരുടെ വാക്ക്‌ ശരിയല്ല. കാരണം ഇൻകാർ എന്നത്‌ ഒന്നുകിൽ വാക്കുകൾക്കോ ഫത്‌വകൾക്കോ നേരെയോ അല്ലെങ്കിൽ പ്രവർത്തിക്കോ നേരെയായിരിക്കും. വാക്കിനോ/ഫത്‌വക്കോ നേരെയുള്ള ഒന്നാമത്തെതാകട്ടെ; അത്‌ സുന്നത്തിനോ(ഹദീഥിനോ) ഇജ്മാഇനോ വിരുദ്ധമാകുന്നുവെങ്കിൽ അത്‌ ഇൻകാർ ചെയ്യൽ വാജിബാണെന്ന് ഏകോപിക്കപ്പെട്ടതാണ്‌. ഇനി അങ്ങനെ അല്ലെങ്കിൽ പോലും(അതായത്‌ ഒരു വിഭാഗത്തിന്റെ ദലീൽ ശക്തവും, മറു വിഭാഗത്തിന്റേത്‌ ദുർബ്ബലവും പോലെയുള്ള അവസ്ഥയായാൽ) അതിന്റെ ദുർബ്ബലതയോ, ദലീലിനോടുള്ള വിരുദ്ധതയോ വ്യക്തമാക്കലും അത്‌ പോലെയുള്ള ഇൻകാർ തന്നെയാണ്‌.
ഇനി പ്രവർത്തിക്ക്‌ നേരെയുള്ള ഇൻകാറാകട്ടെ; അത്‌ സുന്നത്തിനോ ഇജ്മാഇനോ വിരുദ്ധമാണെങ്കിൽ ഇൻകാറിന്റെ പദവിക്കനുസരിച്ച്‌ അതിൽ ഇൻകാർ നടത്തൽ വാജിബാകും.
കിതാബിനോ സുന്നത്തിനോ വിരുദ്ധമായ ഒരു ഭരണാധികാരിയുടെ വിധിയിൽ അദ്ധേഹത്തോട്‌ ചില പണ്ഢിതന്മാർ യോജിച്ചാൽ പോലും; ആ വിധി നിർവ്വീര്യമാക്കിക്കൊണ്ട്‌ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള കർമ്മശാസ്ത്ര പണ്ഢിതന്മാർ വ്യക്തമായി പ്രസ്താവിച്ചിരിക്കെ എങ്ങനെയാണ്‌ അഭിപ്രായ വ്യത്യാസമുള്ള വിഷയത്തിൽ ഇൻകാർ പാടില്ല എന്ന് ഒരു കർമ്മശാസ്ത്ര പണ്ഢിതൻ പറയുക
ഇനി ഒരു വിഷയത്തിൽ സുന്നത്തോ ഇജ്മാഓ ഇല്ലാതിരിക്കുകയും, ഇജ്തിഹാദിന്‌ സാധുതയുമുണ്ടെങ്കിൽ മുജ്തഹിദോ മുഖല്ലിദോ ആയ നിലയിൽ അത്‌ കൊണ്ട്‌ പ്രവർത്തിച്ചവനെ നീ ഇൻകാർ ചെയ്യേണ്ടതില്ല❞

ഇത്രയും പറഞ്ഞതിന്‌ ശേഷം തൊട്ടുടനെ ഈ ആശയം പറയുന്നവരെ കുറിച്ച്‌ പറയുന്നത്‌ നോക്കൂ:
ജനങ്ങളിൽ പെട്ട അറിവിൽ യാതൊരു സൂക്ഷമാന്വേഷണ പഠനവുമില്ലാത്ത ചില വിഭാഗം ആളുകൾ വിശ്വസിച്ചത്‌ പോലെ; അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളെന്നത്‌ അത്‌ ഇജ്തിഹാദിയായ വിഷയങ്ങൾ തന്നെയാണ്‌ എന്ന ഈ പറയുന്നയാളുടെ വിശ്വാസത്തിലൂടെയാണ്‌ തീർച്ചയായും ഈ സംശയം ഇവരിൽ കയറിക്കൂടിയത്‌ ❞
إعلام الموقعين 3/ 300
مستفادة من دروس شيخنا سليمان التحيتي
നോക്കൂ സഹോദരങ്ങളേ.. ഇബ്നുൽ ഖയ്യിമിനെ പോലെ മഹാരധന്മാരായ ഉലമാക്കൾ മറുപടി പറഞ്ഞ്‌ തള്ളിയ ആശയങ്ങളാണ്‌ ഇസ്‌ലാമിലെ അടിസ്ഥാന ഖാഇദയായി ഇവർ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്‌. അജ്ഞാതരായി ഇരുന്ന് എഴുതാൻ ഇവരെ പ്രേരിപ്പിക്കുന്നത്‌ ഇബ്നുൽ ഖയ്യിം ഇവരെ കുറിച്ച്‌ വിശേഷിപ്പിച്ചത്‌ പോലെ ഇവരുടെ വിവരക്കേട്‌ തന്നെയാണ്‌.
ഇനി ഈ വിവരമില്ലാത്തവനോട്‌ പറയട്ടെ: അതെ, ഇത്‌ ഉസൂലുൽ ഫിഖ്‌ഹിലെ ബാലപാഠമായി പഠിപ്പിക്കപ്പെടുന്ന ഖാഇദ തന്നെയാണ്‌. പക്ഷേ അങ്ങ്‌ ഹസനുൽ ബന്നയുടെ മദ്‌റസകളിലാണെന്ന് മാത്രം,പിന്നെ നിങ്ങളുടെയടുക്കലും..

(തുടരും)
#الردود

https://t.me/fawaid_malayalam
376 viewsedited  02:45
ओपन / कमेंट
2022-06-10 05:34:07 بسم الله والحمد لله والصلاة والسلام على خاتم الأنبياء
والمرسلين أما بعد:

ചില ആരോപണങ്ങൾക്കും, വിവരക്കേടുകൾക്കും ഉള്ള മറുപടികൾ ഈ ഹാഷ്‌ ടാഗിൽ

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
352 views02:34
ओपन / कमेंट
2022-06-09 14:14:56ഗുലുവ്വിൽ നിന്ന് തംയീഇലേക്ക്‌ ⓵ ✦


➥ ഷെയ്ഖ്‌ സഈദ്‌ ദആസ്‌ -رحمه الله- പറയാറുള്ളതായി സഹോദരൻ അബുൽ ഖത്താബ്‌ ഫുആദ്‌ അസ്സൻഹാനി പറയുന്നു : ❝ സലഫികളുടെ അണിയിൽ നിലകൊള്ളുന്ന ഗുലുവ്വിന്റെയും, ശിദ്ധതയുടെയും, പരുശതയുടെയും ആളുകൾ പിന്നീട്‌ തംയീഇലേക്ക്‌ പോകും. അവന്‌ മധ്യമ നിലപാടിന്‌ തൗഫീഖ്‌ നൽകപ്പെടുകയില്ല.

അതിന്‌ ശേഷം അബുൽ ഖത്താബ്‌ -وفقه الله- പറയുന്നു :
❝ അദ്ധേഹം പറഞ്ഞത്‌ സത്യമാണ്‌. അതായത്‌ ഗുലുവ്വ്‌ അവനെ പരുശതയിലേക്ക്‌ നയിക്കുകയും, താനുമായി സലഫികൾ കൂടിയിരിക്കുന്നതിനെ ഒഴിവാക്കാൻ കാരണമാവുകയും, പിന്നീട്‌ ഒറ്റപ്പെടുകയും ഏകാന്തനാവുകയും ചെയ്യും. അങ്ങനെ കാലം നീങ്ങിപ്പോവുകയും അവന്റെ ദൃഢ നിശ്ചയം ശയിക്കുകയും അങ്ങനെ സലഫികൾ അവന്റെ ഉപദേശം സ്വീകരിച്ചില്ലെന്ന് ജൽപ്പിച്ച്‌ തുടക്കത്തിൽ സാധാരണക്കാരുടെ കൂടെയിരിക്കാൻ തുടങ്ങുകയും, പിന്നീട്‌ ഹിസ്ബികളുടെ കൂടെയും, ഒടുവിൽ സലഫികൾക്ക്‌ എതിരിട്ട്‌ നിൽക്കുന്ന എല്ലാവരുമായും കൂടിയിരിക്കുകയും ചെയ്യും.

نعوذ بالله من الغلو والجفا ومن الذبذبة والتميع.
ونسأل الله أن يجعلنا من الامة الوسط العدل الخيار ❝

مستفادة من بعض رسائله

#فوائد_منهجية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
185 viewsedited  11:14
ओपन / कमेंट
2022-06-07 09:43:37 നബി ﷺ സത്യവിശ്വാസികൾക്ക്‌ സ്വന്തത്തേക്കാൾ പ്രിയപ്പെട്ടവനാണ്‌

➥ അൽ ഇമാം അബ്ദുറഹ്മാൻ ബ്നു നാസിർ അസ്സഅദി -رَحِمـهُ الله- പറഞ്ഞു :

അല്ലാഹുവിന്റെ റസൂലിനെയോ, അദ്ധേഹം കൊണ്ട്‌ വന്നതിനെയോ പരിഹസിച്ച്‌ കൊണ്ട്‌ ഏതൊരുവൻ വന്നിട്ടുണ്ടോ അവനെ അല്ലാഹു നശിപ്പിക്കുകയും, നീചമായ കൊല അവനെ കൊല്ലുകയും ചെയ്തിട്ടല്ലാതെയില്ല.❞

تفسير الكريم الرحمن في تفسير كلام المنان ؛ تفسير سورة الحجر : 95

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
318 viewsedited  06:43
ओपन / कमेंट
2022-06-05 15:18:52ഉലമാക്കളുടെ വാക്കുകൾ തെളിവല്ല; അവ കൊണ്ട്‌ ആരെങ്കിലും അല്ലാഹു ഹറാമാക്കിയത്‌ ഹലാലാക്കുകയോ തിരിച്ചോ ചെയ്താൽ അവൻ അവരെ റബ്ബായി സ്വീകരിച്ചു


➥ അൽ അല്ലാമ സെയ്ദ്‌ അൽ മദ്ഖലി -رَحِمـهُ الله- പറഞ്ഞു :

കിതാബിൽ നിന്നോ സുന്നത്തിൽ നിന്നോ ഉള്ള തെളിവുകൾക്കെതിരെ വ്യക്തികളുടെ വാക്കുകൾ കൊണ്ട്‌ എതിരാവാൻ ഒരാൾക്കും അനുവദനീയമല്ല തന്നെ, എന്നാൽ (അവകളിൽ നിന്നുള്ള) തെളിവുകൾ വന്നാൽ അത്‌ വെച്ച്‌ പ്രവർത്തിക്കൽ അവന്‌ വാജിബാണ്‌. അതിന്‌ വിരുദ്ധമാകുന്ന നിലക്ക്‌ വന്ന വ്യക്തികളുടെ വാക്കുകളിലേക്ക്‌ തിരിഞ്ഞ്‌ നോക്കാവതല്ല. പണ്ഢിതന്മാരിലും മുഹദ്ദിഥുകളിലും പെട്ട ഇമാമുമാർ തെളിവുകൾക്കെതിരായാൽ, അവർ ഉദ്ധേശിക്കാത്ത നിലക്ക്‌ സംഭവിച്ചതാണ്‌ എന്ന മട്ടിൽ അവർക്ക്‌ ഉദ്‌ർ കൊടുക്കുകയും വേണം.

نثر الورود على حائية ابن أبي داود ؛ ص71

#فوائد_منهجية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
172 viewsedited  12:18
ओपन / कमेंट
2022-06-04 16:40:29 അല്ലാഹു എന്ത്‌ കൊണ്ട്‌ തസ്‌വീർ ഹറാമാക്കി എന്ന് നോക്കിയാൽ വീഡിയോയാണ്‌ ഫോട്ടോയേക്കാൾ ഗൗരവം കൂടിയത്‌
~⓶~

➥ അൽ അല്ലാമ അൽ മുഹദ്ദിഥ്‌ അൽ-അൽബാനി -رَحِمـهُ الله- പറഞ്ഞു :

വീഡിയോയെ കുറിച്ചുള്ള എന്റെ നിലപാട്‌ ഫോട്ടോയെ കുറിച്ചുള്ള നിലപാടിൽ നിന്ന് വിഭിന്നമല്ല. കാരണം അത്‌ സ്ഥാപിതമായിട്ടുള്ളത്‌ ഫോട്ടോയിലും, തസ്‌വീറിലുമാണ്‌¹.

سلسلة الهدى والنور 272

⑴ വീഡിയോ എന്നത്‌ ഒരു സെക്കന്റിൽ എണ്ണപ്പെട്ട ഫോട്ടോകൾ ചലിക്കുന്നതാണെന്ന വിവരം ഫോട്ടോഗ്രഫിയെ ഹറാമും, വീഡിയോഗ്രഫിയെ ഹലാലും ആയിക്കാണുന്നവരുടെ പരസ്പര വൈരുദ്ധ്യത്തിന്‌ വ്യക്തമായ ഉദാഹരണമാണ്‌.

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
267 views13:40
ओपन / कमेंट
2022-06-03 18:27:59 ഫോട്ടോഗ്രഫിയെ തസ്‌വീറിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിക്കുന്ന തെറ്റായ രീതി ഉലമാക്കളിലേക്ക്‌ വരെ പകർന്നത്‌ പിഴച്ച കക്ഷികളായ ഇഖ്‌വാനികളെ പോലെ ഉള്ള കക്ഷികളിൽ നിന്ന്


➥ അൽ അല്ലാമ അൽ മുഹദ്ദിഥ്‌ അൽ-അൽബാനി -رَحِمـهُ الله- പറഞ്ഞു :

സഈദ്‌ റമദാനെ നിങ്ങൾക്കറിയുമായിരിക്കും. ഹസനുൽ ബന്നയുടെ സഹചാരിയായിരുന്നു അദ്ധേഹം. ദിമശ്ഖിൽ വന്നപ്പോൾ അദ്ധേഹം ഇഖ്‌വാനുൽ മുസ്‌ലിമൂനിന്റെ സെന്ററിൽ വന്നിറങ്ങി. ഒരു റൂമിൽ വെച്ച്‌ അദ്ധേഹവുമായി ഞാൻ കണ്ടു മുട്ടി. ദഅ്-വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു¹. അങ്ങനെ ചിത്രവുമായി ബന്ധപ്പെട്ട കാര്യത്തെ കുറിച്ച്‌ ചർച്ച വന്നു.
അയാൾ ബഖീത്ത്‌ അൽ മിസ്‌രിയുടെ ഫത്‌വയാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണ്‌. അദ്ധേഹത്തിന്റെ ഫത്‌വ നീ കേട്ടിട്ടുണ്ടോ? കൈ കൊണ്ടുള്ള തസ്‌വീറും, ഫോട്ടോഗ്രഫിയും തമ്മിൽ വേർ തിരിച്ച്‌ ഫോട്ടോഗ്രഫിയെ അനുവദനീയമാക്കുന്ന ഈ ചീത്ത രീതി ആദ്യമായി നടപ്പിൽ വരുത്തിയത്‌ അദ്ധേഹമാണ്‌. ❞

سلسلة الهدى والنور 272

⑴ മറ്റൊരു കാസറ്റിൽ ഏകദേശം 30 വർഷം മുമ്പ്‌ ഇഖ്‌വാനുൽ മുസ്‌ലിമൂനിന്റെ ഒരു നേതാവുമായി കണ്ടു മുട്ടി എന്ന് പറയുന്നുണ്ട്‌. അതായത്‌ ഏകദേശം 1960 കളിലാണ്‌ ഈ സംഭവം. പിന്നീട്‌ ഷെയ്ഖ്‌ അൽ അൽബാനി -رَحِمـهُ الله- അടക്കമുള്ള ഉലമാക്കൾ കൃത്യമായി അവരുടെ വ്യതിയാനങ്ങൾ വിശദീകരിക്കുകയുണ്ടായി

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
104 viewsedited  15:27
ओपन / कमेंट
2022-06-03 10:36:43 എല്ലാ നിലക്കുള്ള തസ്‌വീറും ഹറാമാണെന്ന് റസൂൽ ﷺ പറഞ്ഞിരിക്കെ, അതിന്‌ വിരുദ്ധമായുള്ള ഫത്‌വകളിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടതില്ല


➥ ഷെയ്ഖ്‌ ഫൗസാൻ -حفظه الله- വീഡിയോയിലൂടെയുള്ള സംസാരങ്ങൾ അനുവദനീയമാക്കുന്നുണ്ട്‌ എന്ന് കേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‌ അഷെയ്ഖ്‌ അബ്ദുൽ ഹമീദ്‌ അൽ ഹജൂരി -حفظه الله- നൽകിയ മറുപടി :

❝ അദ്ധേഹം അതനുവദനീയമാക്കുന്നുണ്ട്‌ എന്ന് ഞാൻ കരുതുന്നില്ല. ഇനി അദ്ധേഹം അനുവദനീയമാക്കിയാൽ തന്നെ അതനുവദനീയമാവുകയില്ല, കാരണം അല്ലാഹു അത്‌ ഹറാമാക്കിയിട്ടുണ്ട്‌. ആത്മാവുള്ളവയുടെ തസ്‌വീർ ഹറാമാക്കിക്കൊണ്ടുള്ള നല്ല സംസാരങ്ങൾ ഷെയ്ഖ്‌ ഫൗസാന്റേതായി ഉള്ളതേ നമുക്കറിയുകയുള്ളൂ, എന്ന് മാത്രമല്ല ഹറമിലെ ചില ദർസ്സുകൾ അദ്ധേഹം നിർത്തിവെക്കുകയും അത്തരക്കാർക്കെതിരെ ഇൻകാർ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ഇത്തരം പിടിക്കയറും കടിഞ്ഞാണുമില്ലാത്ത വാക്കുകൾ ഉദ്ധരിച്ച്‌ കൊണ്ട്‌ അല്ലാഹു ഹറാമാക്കിയത്‌ ഹലാൽ ആക്കാൻ നിൽക്കരുത്‌.

القناة الرسمية للشيخ

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
183 viewsedited  07:36
ओपन / कमेंट