Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 5

2022-06-02 14:24:00 തസ്‌വീർ വിഷയം ചെറിയൊരു നിസാരമായ വിഷയമാണോ? ഇതിന്റെ ഗൗരവത്തെ കുറിക്കുന്ന ചില വാക്കുകൾ


➥ റസൂൽ ﷺ പറഞ്ഞ തസ്‌വീറിൽ എല്ലാ നിലക്കുള്ള തസ്‌വീറുകളും ഉൾപ്പെടുമെന്ന് പറഞ്ഞതിന്‌ ശേഷം അൽ അല്ലാമ അൽ മുഹദ്ദിഥ്‌ മുഹമ്മദ്‌ ബ്നു അലീ ആദം അൽ ഇത്യോപീ -رَحِمـهُ الله- പറഞ്ഞു :

❝ ചുരുക്കിപ്പറഞ്ഞാൽ ; വിഷയം എത്രമാത്രം അപകടകരമാണ്‌.
കാരണം അതിലുള്ള തസാഹുൽ (നിസാരമായിക്കാണൽ) വളരെ അധികമാണ്‌. പ്രത്യേകിച്ചും ഇൽമിലേക്ക്‌ ചേർത്തിപ്പറയപ്പെടുന്ന ചിലയാളുകൾ അതനുവദനീയമാക്കി ഫത്‌വ കൊടുത്ത്‌ പ്രോത്സാഹിപ്പിച്ചത്‌ കാരണത്താൽ. ഇതാണ്‌ ഏറ്റവും വലിയ മുസ്വീബത്ത്‌.
إنا لله وإنا إليه راجعون


الموقع الرسمي للشيخ

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
251 viewsedited  11:24
ओपन / कमेंट
2022-06-01 16:44:41 അറിയിപ്പ്‌ : തസ്‌വീറിനെ കുറിച്ചുള്ള ഇത്‌ വരെ വിവർത്തനം ചെയ്ത ഉലമാക്കളുടെ വാക്കുകളിൽ അടിസ്ഥാനപരമായി അറബി ഭാഷയുടെ നിയമപ്രകാരവും, ദീനിലെ അടിസ്ഥാന നിയമങ്ങൾ പ്രകാരവും തസ്‌വീർ എന്ന് പറഞ്ഞാൽ അതിനകത്ത്‌ തന്നെ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ഉൾപ്പെടുമെങ്കിലും التصوير الضوئي അല്ലെങ്കിൽ التصوير الشمسي എന്നിങ്ങനെ ആധുനിക ഫോട്ടോഗ്രഫിയെ കുറിച്ച്‌ പ്രയോഗിക്കപ്പെടുന്ന പ്രയോഗങ്ങൾ മാത്രമാണ്‌ ഫോട്ടോഗ്രഫി എന്ന് വിവർത്തനം ചെയ്തിട്ടുള്ളത്‌. അല്ലാത്തിടത്ത്‌ തസ്‌വീർ എന്ന് അത്‌ പോലെ കൊടുക്കുകയോ, ചിത്രമുണ്ടാക്കൽ എന്നോ ആണ്‌ കൊടുത്തിട്ടുള്ളത്‌. ചില ഹെഡിംഗുകളിൽ ബ്രാക്കറ്റിൽ ഫോട്ടോ - വീഡിയോ എന്നത്‌ കൊടുത്തതിന്‌ അവലംബമായി ആ ഹെഡിംഗിന്‌ കീഴിൽ വന്നിട്ടുള്ള ഭാഗത്ത്‌ രണ്ട്‌ ഇനത്തിൽ നിന്നുള്ള തെളിവുകളും ഉദാഹരണമായി കൊടുത്തിട്ടുമുണ്ട്‌.

ഈ പറഞ്ഞതിന്‌ വിപരീതമായി എവിടെയെങ്കിലും കണ്ടാൽ ശ്രദ്ധയിൽ പെട്ടാൽ ഉണർത്തണമെന്ന് അപേക്ഷിക്കുന്നു


അറബി ടെക്സ്റ്റ്‌ അത്‌ പോലെ കൊടുക്കാൻ അവസാന കാലത്തായി കഴിയാത്തതിന്‌ കാരണം ബുക്കുകളിൽ പലയിടത്തായി വായിച്ച കാര്യങ്ങൾ എല്ലാം അറബിയിലാക്കാനും മറ്റും സമയത്തിന്റെ പരിമിതി കുറവുള്ളത്‌ കൊണ്ടാണ്‌.

جزاكم الله خيرا

#تنبيه #التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
171 viewsedited  13:44
ओपन / कमेंट
2022-06-01 14:47:49 ഫോട്ടോഗ്രഫി വിഷയം ഇജ്തിഹാദി അല്ല



➥ അൽ-അല്ലാമ ഹമൂദ്‌ അത്തുവൈജിരീ -رَحِمـهُ الله- പറഞ്ഞു

ഒരു വിഷയത്തിൽ തെളിവ്‌ ലഭ്യമായിരിക്കെ സ്വന്തം കാഴ്ച്ചപ്പാട്‌ കൊണ്ട്‌ പ്രവർത്തിക്കൽ അനുവദനീയമല്ല, ഖുർആനിലോ സുന്നത്തിലോ ഒരു വിധി ലഭ്യമല്ലെങ്കിലാണ്‌ കാഴ്ച്ചപ്പാടുകളുടെ ഇജ്തിഹാദ്‌ അനുവദനീയമാവുക. ❞

➥ അതിന്‌ ശേഷം ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ തെളിവ്‌ വന്നിട്ടുള്ള വിഷയത്തിൽ ഇജ്തിഹാദില്ല എന്നതിനുള്ള ചില ഹദീഥുകളും അഥറുകളും കൊടുത്തതിന്‌ ശേഷം അദ്ധേഹം പറയുന്നു :

ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ ഉള്ള തെളിവോ അല്ലെങ്കിൽ ഇജ്മാഓ ലഭ്യമുള്ളപ്പോൾ ഇജ്തിഹാദിനു സാധുതയില്ല എന്നും, സ്വന്തം അഭിപ്രായം വെച്ച്‌ പ്രവർത്തിക്കാൻ പാടില്ല എന്നതിനും മുആദ്‌ ബ്നു ജബലിൽ നിന്നുള്ള ഹദീഥിലും, സഹാബാക്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഈ അഥറുകളിലും തെളിവുണ്ട്‌.

തസ്‌വീറിനെ വിലക്കിക്കൊണ്ടും, അത്‌ ഹറാമാക്കിക്കൊണ്ടും, ചിത്രമെടുക്കുന്നവരെ ശപിച്ച്‌ കൊണ്ടും, അവർ നരകത്തിന്റെ ആളുകളാണെന്ന് പറഞ്ഞു കൊണ്ടും, യൗമുൽ ഖിയാമയിൽ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുന്നവരാണവർ എന്ന് പറഞ്ഞ്‌ കൊണ്ടും വന്നിട്ടുള്ള തെളിവുകൾക്ക്‌ വിരുദ്ധമായ ഇത്‌ പോലെയുള്ള തെറ്റായ ഫത്‌വകൾ അവലംബിച്ച്‌ കൊണ്ട്‌ ഫോട്ടോഗ്രഫിയെ ഹലാൽ ആക്കുന്നവർക്ക്‌ ഇതിൽ കൃത്യമായ മറുപടിയുണ്ട്‌
. ❞
#التصوير

تحريم التصوير والرد على من أباحه ؛ ص 65

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
195 viewsedited  11:47
ओपन / कमेंट
2022-06-01 06:01:46 എന്ത്‌ കൊണ്ടാണ്‌ തസ്‌വീർ ഹറാമാക്കപ്പെട്ടത്‌ എന്നതിനെ പറ്റി


➥ അൽ ഖുർതുബി -رَحِمـهُ الله- പറഞ്ഞു :

അവർ തങ്ങളുടെ ആദ്യ തലമുറക്കാരുടെ ചിത്രമുണ്ടാക്കിയത്‌ അവരെ മാതൃകയാക്കാനും, അവരുടെ നല്ല പ്രവർത്തികളെ ഓർക്കാനും, അവർ പ്രയത്നിച്ചത്‌ പോലെ പ്രയത്നിക്കാനും, അവരുടെ ഖബറിങ്കൽ അല്ലാഹുവിനോട്‌ ദുആ ചെയ്യാനുമായിരുന്നു. അതിന്‌ ശേഷം അവരുടെ ഈ ഉദ്ധേശത്തെ കുറിച്ച്‌ അജ്ഞരായ ഒരു സമൂഹം അവരുടെ പിൻഗാമികളായി വന്നു. അപ്പോൾ അവരുടെ മുൻഗാമികൾ ഈ ചിത്രങ്ങളെ ആരാധിക്കുകയും, മഹത്വ വൽക്കരിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഷെയ്ത്വാൻ അവരുടെ മനസ്സിൽ തോന്നിപ്പിച്ചു. ❞

فتح المجيد شرح كتاب التوحيد للشيخ عبد الرحمن بن حسن آل الشيخ ؛ ص 180

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
238 viewsedited  03:01
ओपन / कमेंट
2022-05-31 10:21:14അല്ലാഹുവിന്റെ ഹാകിമിയ്യത്തിലും വലാഅ് ബറാഇലുമുള്ള മുജാഹിദുകളുടെ വ്യതിയാനം

➥ കേരളത്തിലെ മുജാഹിദുകളുടെ ( വിസ്ഡം / കെ എൻ എം / മടവൂരി / എ / ബി / സി / ഡി....) നേതൃ സംഘടനയായ കെ ജെ യു വിന്റെ അടിസ്ഥാന പരമായ ഒരു തെറ്റിനെ വിമർശ്ശിച്ച്‌ കൊണ്ട്‌ കെ എം മൗലവി رَحِمـهُ الله യുടെ മകനായ അഷെയ്ഖ്‌ അബ്ദുസ്സമദ്‌ കാതിബ്‌ رَحِمـهُ الله 24/06/1422] 12/09/2001] ന്‌ എഴുതി

ജംഇയ്യത്തുൽ ഉലമയുടെ മൂന്നാം തീരുമാനത്തിൽ ' ഹാകിമിയ്യത്ത്‌ ' 'വലാഅ് ' എന്നിവ തൗഹീദിൽ പരിഗണിക്കേണ്ട കാര്യങ്ങളല്ലെന്ന് പ്രസ്താവിക്കുന്നതായി കാണുന്നു. തൗഹീദിനെ വിഭജിക്കുമ്പോൾ തൗഹീദു റുബൂബിയ്യ, തൗഹീദിൽ ഉലൂഹിയ്യ, തൗഹീദുൽ അസ്മാഇ വസ്വിഫാത്ത്‌ എന്നിങ്ങനെ മൂന്നായി വിഭജിച്ചാൽ മതിയാകുന്നതാണ്‌. ഹാകിമിയ്യത്തിനെയും വലാഇനെയും പ്രത്യേക ഇനങ്ങളായി എണ്ണേണ്ട ആവശ്യമില്ല. എന്നാൽ ഹാകിമിയ്യത്തും വലാഉം തൗഹീദുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് പറയാവതല്ല. ജംഇയ്യത്തുൽ ഉലമയുടെ തീരുമാനങ്ങൾ വായിക്കുന്ന ഒരാൾ ഹാകിമിയ്യത്തും വലാഉം തൗഹീദുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് ധരിക്കാനിടയുണ്ട്‌. അതിനാൽ അക്കാര്യം കൂടി ജംഇയ്യത്തുൽ ഉലമ തീരുമാനത്തിൽ വ്യക്തമാക്കേണ്ടതായിരുന്നു.

അല്ലാഹുവാണ്‌ വിധികർത്താവ്‌. അവന്റെ വിധിയെ സ്വീകരിക്കേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌. അല്ലാഹു പറയുന്നു : " അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യത്തിൽ തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ ഒരു സത്യ വിശ്വാസിക്കാകട്ടെ, സത്യ വിശ്വാസിനിക്കാകട്ടെ തങ്ങളുടെ കാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല ( 33:36)

അല്ലാഹുവിന്റെ ഹാകിമിയ്യത്ത്‌ അംഗീകരിക്കാത്തവൻ വിശ്വാസിയല്ലെന്ന് ഇതിൽ നിന്ന് വളരെ വ്യക്തമാണ്‌. അതിനാൽ തൗഹീദിൽ പരിഗണിക്കപ്പെടേണ്ട കാര്യം തന്നെയാണ്‌ ഹാകിമിയ്യത്ത്‌ എന്ന് മനസ്സിലാക്കാവുന്നതാണ്‌. അഥവാ ഒരു വിശ്വാസിയുടെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധി വിലക്കുകൾക്ക്‌ വിധേയമാവേണ്ടതാണ്‌.

തൗഹീദ്‌ എന്തെന്ന് മനസ്സിലാക്കുകയും, തദനുസാരം നാം പ്രവർത്തിക്കുകയും റസൂൽ കൊണ്ട്‌ വന്നതിനെ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ഒരാൾ യഥാർത്ഥ മുസ്‌ലിം ആവുകയുള്ളൂ. തൗഹീദിനെയും അതിന്റെ വക്താക്കളെയും അവൻ സ്നേഹിക്കുകയും തന്റെ മിത്രങ്ങളായി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്‌. ഇതിനാണ്‌ വലാഅ് എന്ന് പറയുന്നത്‌. പരിശുദ്ധ ഖുർആനും നബി വചനങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാൽ ഹാകിമിയ്യത്തും വലാഉം തൗഹീദിന്റെ അനിവാര്യ ഗുണങ്ങൾ ആണ്‌. അത്‌ ഇഖ്‌വാനികളുടെയും ജമാഅത്തുകാരുടെയും ആദർശ്ശമല്ല. ഖുർആനും നബി ചര്യയും പഠിപ്പിക്കുന്ന ആദർശ്ശമാണ്‌. അഥവാ അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയമാണ്‌.

ജമാഅത്തെ ഇസ്‌ലാമിയുടെയും മൗദൂദിയുടെയും ഹാകിമിയ്യത്തിനെ കുറിച്ചുള്ള ആശയവും, തൗഹീദിനെ നാലായുള്ള വിഭജനവും തെറ്റ്‌

➥ ഒന്നാമത്തെ ലെറ്റർ ഇറങ്ങിയപ്പോൾ മുജാഹിദ്‌ നേതാക്കൾ ചെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ മുകളിലെ ലെറ്ററിനുള്ള കുറിപ്പെന്നോണം 17/08/1422 [02/11/2001] ന്‌ അദ്ധേഹം എഴുതി

❝ തൗഹീദിനെ വിഭജിക്കുമ്പോൾ തൗഹീദു റുബൂബിയ്യ, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദുൽ അസ്മാഇ വസ്വിഫാത്ത്‌ എന്നിങ്ങനെ മൂന്നായി വിഭജിച്ചാൽ മതിയാവുന്നതാണ്‌. ഹാകിമിയ്യത്തിനെയും വലാഇനെയും പ്രത്യേക ഇനങ്ങളായി എണ്ണേണ്ട ആവശ്യമില്ല. എന്നാൽ ജനാധിപത്യ ഗവർൺണ്മെന്റിനെ അനുസരിച്ചാൽ ശിർക്കും കുഫ്‌റുമാകും എന്ന മൗദൂദിയുടെയും, സയ്യിദ്‌ കുതുബിന്റെയും വാദങ്ങൾ അസത്യമാണ്‌.

أم لهم شركاء شرعوا لهم من الدين

" മതത്തിൽ നിയമങ്ങളുണ്ടാക്കാൻ അവർക്ക്‌ വല്ല പങ്കാളികളുമുണ്ടോ " എന്ന അല്ലാഹുവിന്റെ വചനത്തിലെ ഹാകിമിയ്യത്താണ്‌ തൗഹീദിൽ പെടുമെന്ന് ഞാനുദ്ധേശിച്ചത്‌. ❞

#الاخوان_المفلسون #انحراف_ندوة_المجاهدين

ഇത്‌ രണ്ടും ഒരു പോലെ പറയുന്നവരാണ്‌ ലോകാടിസ്ഥാനത്തിലുള്ള സലഫികൾ

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
326 views07:21
ओपन / कमेंट
2022-05-30 14:09:24 തസ്‌വീർ വിഷയം ചെറിയൊരു നിസാരമായ വിഷയമാണോ? ഇതിന്റെ ഗൗരവത്തെ കുറിക്കുന്ന ചില വാക്കുകൾ


➥ എല്ലാ നിലക്കുമുള്ള തസ്‌വീറിനെ പൊതുവായി ശക്തമായി താക്കീത്‌ നൽകിക്കൊണ്ട്‌ വന്നിട്ടുള്ള 34 ഹദീഥുകൾ എടുത്ത്‌ കൊടുത്തതിന്‌ ശേഷം അൽ-അല്ലാമ ഹമൂദ്‌ അത്തുവൈജിരീ -رَحِمـهُ الله- പറഞ്ഞു :


നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട്‌ വന്നിട്ടുള്ള ഹദീഥുകൾ തള്ളിക്കളയുക എന്നത്‌ നിസാരമായ സംഗതിയല്ല. കൽപ്പിച്ച്‌ കൂട്ടി ഒരൊറ്റ ഹദീഥിന്‌ ആരെങ്കിലും വിരുദ്ധമായാൽ അവൻ നാശത്തിന്റെ വക്കിലാണ്‌. അങ്ങനെയായിരിക്കെ, കൈ കൊണ്ടുള്ള തസ്‌വീറും, ഉപകരണം കൊണ്ടുള്ള തസ്‌വീറും എല്ലാം ഉൾക്കൊള്ളുന്ന നിലക്ക്‌ തസ്‌വീറിനെ പൊതുവായി വിലക്കുന്ന നിലക്ക്‌ വന്ന 34 ഹദീഥുകൾക്ക്‌ വിരുദ്ധമായവന്റെ അവസ്ഥയെന്താണ്‌.

ഇമാം അഹ്മദ്‌ -رَحِمـهُ الله- പറഞ്ഞിട്ടുണ്ട്‌ : ' ആരെങ്കിലും റസൂലിന്റെ ഹദീഥ്‌ തള്ളിയാൽ അവൻ നാശത്തിന്റെ വക്കിലാണ്‌ '. സ്വഹീഹായ ഹദീഥുകൾക്ക്‌ വിരുദ്ധമാകുന്നതിനെ വിലക്കിക്കൊണ്ടും അത്‌ തള്ളിക്കളയുന്നതിനെതിരെ കഠിനമായി താക്കീത്‌ ചെയ്ത്‌ കൊണ്ടുമുള്ള ഉലമാക്കളുടെ വാക്കുകൾ ധാരാളമാണ്‌. ❞

تحريم التصوير والرد على من أباحه ؛ ص 63

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
136 views11:09
ओपन / कमेंट
2022-05-29 16:32:41 കൈ കൊണ്ടുള്ള തസ്‌വീറിനെ ഹറാമും, ഉപകരണം കൊണ്ടുള്ളതിനെ ഹലാലും ആയിക്കാണുന്നവരെ ഉത്തരം മുട്ടിക്കുന്ന ചില വാക്കുകൾ



➥ ഉപകരണം കൊണ്ടുള്ളത്‌ ഹലാലും, കൈ കൊണ്ട്‌ വരച്ചത്‌ ഹറാമും എന്ന തല തിരിഞ്ഞ ന്യായീകരണം പറഞ്ഞ ഒരു യുവാവിനോടുള്ള സംഭാഷണത്തെ കുറിച്ച്‌ സൂചിപ്പിച്ച്‌ അൽ അല്ലാമ അൽ മുഹദ്ദിഥ്‌ അൽ-അൽബാനി പറഞ്ഞു :

❝ ഞാൻ അവനോട്‌ ഒരു കഥ പറഞ്ഞു :

ഒരു ഷെയ്ഖ്‌ തന്റെ വിദ്ധ്യാർത്ഥിയെ അവന്റെ വീട്ടിൽ സന്ദർശ്ശിച്ചു.

വീട്ടിൽ കയറി ഇരുന്ന ഉടനെ നേരെ നോക്കിയാൽ കാണുന്ന ഭാഗത്ത്‌ ഷെയ്ഖ്‌ തന്റെ ചിത്രം തൂക്കിയിട്ടിരിക്കുന്നതായി കണ്ടു. അതോടെ ഈ വിദ്ധ്യാർത്ഥിയുടെ ദീനിനെയും, ഇൽമിനോടുള്ള താത്പര്യത്തെയും പുകഴ്ത്തിക്കൊണ്ട്‌ തന്നെ ഷെയ്ഖ്‌ ഈ വിദ്ധ്യാർത്ഥി ചെയ്ത പ്രവർത്തിയെ എതിർത്തു. വിദ്ധ്യാർത്ഥി ഉടനെ അത്‌ എടുത്ത്‌ ഒഴിവാക്കുകയും ചെയ്തു. കാലങ്ങൾ കടന്ന് പോയി.
ഈ വിദ്ധ്യാർത്ഥിയെ പിന്നീടൊരിക്കൽ വീണ്ടും ഷെയ്ഖ്‌ സന്ദർശ്ശിക്കാനായി വന്നു. അപ്പോൾ തന്റെ ഫോട്ടോ പണ്ടുണ്ടായിരുന്ന അതേ സ്ഥലത്ത്‌ വീണ്ടും കണ്ടപ്പോൾ ഷെയ്ഖ്‌ ഞെട്ടിപ്പോയി. മുമ്പത്തെ പ്രാവശ്യം എതിർത്തത്‌ പോലെ തന്നെ ഇപ്രാവശ്യവും ഷെയ്ഖ്‌ അവനെ ശാസിച്ചു. അപ്പോൾ ഉടനെ വിദ്ധ്യാർത്ഥി പറഞ്ഞു : " ഷെയ്ഖേ... നിങ്ങളുടെ അടുക്കൽ നിന്ന് ഞങ്ങൾ പഠിച്ചത്‌ ഹറാമായ ചിത്രമെന്നത്‌ കൈ കൊണ്ട്‌ വരച്ചതാണെന്നും, ഫോട്ടോഗ്രാഫിക്‌ ഉപകരണം കൊണ്ടെടുത്തത്‌ അനുവദനീയമാണെന്നുമാണ്‌. അന്നുണ്ടായിരുന്നത്‌ കൈ കൊണ്ട്‌ വരച്ചതായിരുന്നു. അത്‌ കൊണ്ടാണ്‌ താങ്കൾ പറഞ്ഞത്‌ പോലെ ഞാൻ അത്‌ മാറ്റിയത്‌, എന്നാൽ ഇത്‌ ഫോട്ടോഗ്രഫി പിക്ചർ ആണ്‌. "

അപ്പോൾ ഈ ഷെയ്ഖ്‌ വിദ്ധ്യാർത്ഥിയുടെ തോളിൽ തട്ടിയിട്ട്‌ പറഞ്ഞു : നീ ഇപ്പോൾ ഒരു ഫഖീഹ്‌ ആയി മാറിയിട്ടുണ്ട്‌. بارك الله فيك ❞

ഇത്‌ പറഞ്ഞതിന്‌ ശേഷം ഷെയ്ഖ്‌ അൽ-അൽബാനി ഈ ഷെയ്ഖിന്റെ അവസ്ഥയെ കുറിച്ച്‌ ചിരിച്ച്‌ കൊണ്ട്‌ ചോദിച്ചു : ❝ ഇത്‌ വളരെ മോശമായ ഒരു ദ്വാഹിരിയ്യത്ത്‌¹ അല്ലേ? ❞

سلسلة الهدى والنور 360، 394
فتاوى جدة 14

#التصوير

⑴ എന്തൊരു ലക്ഷ്യത്തിനാണോ അല്ലാഹു ഒരു വിധി പുറപ്പെടുവിച്ചത്‌ എന്ന് പരിഗണിക്കാതെ, പ്രത്യക്ഷാർത്ഥത്തിൽ കടിച്ച്‌ തൂങ്ങി ആ ഹുൿമിന്‌ വിരുദ്ധമാകുന്ന വിഭാഗം.
കൂടുതൽ വ്യക്തതക്ക്‌ വേണ്ടി ഇമാം അൽ അൽബാനി തന്നെ ഫോട്ടോഗ്രഫിയുടെ വിഷയം വിശദീകരിക്കുമ്പോൾ പല സ്ഥലങ്ങളിലും ഇത്തരക്കാരെ കുറിച്ച്‌ പറയുന്ന ഒരു ഉദാഹരണമാണ്‌:

കെട്ടി നിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നത്‌ നബി നിരോധിച്ച്‌ കൊണ്ട്‌ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്‌. എന്നാൽ ഈ വിഭാഗം അത്‌ പ്രത്യക്ഷാർത്ഥത്തിലെടുത്ത്‌ പറയുന്നത്‌ " ഒരു പാത്രത്തിൽ മൂത്രമൊഴിച്ച്‌ കെട്ടി നിൽക്കുന്ന വെള്ളത്തിലേക്ക്‌ ഒഴിച്ചാൽ ഈ ഹുക്മല്ല എന്നാണ്‌ ".
ആധുനിക കാല ദാഹിരിയ്യാക്കൾ എന്നാണ്‌ ഫോട്ടോഗ്രഫി ഉപകരണങ്ങൾ കൊണ്ടെടുക്കുന്നതിനെ ഹലാൽ ആക്കാൻ ശ്രമിക്കുന്നവരെ അൽ ഇമാം അൽബാനി വിശേഷിപ്പിക്കുന്നത്‌

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
239 viewsedited  13:32
ओपन / कमेंट
2022-05-29 13:59:45 അല്ലാഹു എന്ത്‌ കൊണ്ട്‌ തസ്‌വീർ ഹറാമാക്കി എന്ന് നോക്കിയാൽ വീഡിയോയാണ്‌ ഫോട്ടോയേക്കാൾ ഗൗരവം കൂടിയത്‌
~⓵~

➥ അൽ അല്ലാമ അൽ മുഹദ്ദിഥ്‌ അൽ-അൽബാനി -رَحِمـهُ الله- പറഞ്ഞു :

വീഡിയോ എന്ന് പറയപ്പെടുന്നത്‌ ഫോട്ടോയേക്കാൾ തിന്മ നിറഞ്ഞതാണ്‌. കാരണം നിശ്ചല ഫോട്ടോയിലുള്ളതിനേക്കാൾ വളരേയധികമാണ്‌ അതിൽ അല്ലാഹുവിന്റെ സൃഷ്ടിപ്പിനോടുള്ള സാദൃശ്യമുണ്ടാക്കൽ. കാരണം ചലിക്കുന്ന, കഴിക്കുന്ന, കുടിക്കുന്ന ഒരു മനുഷ്യനെയാണ്‌ നിനക്കതിൽ കാണുക

سلسلة الهدى والنور 394

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
246 viewsedited  10:59
ओपन / कमेंट
2022-05-29 05:10:28 എന്ത്‌ കൊണ്ടാണ്‌ തസ്‌വീർ ഹറാമാക്കപ്പെട്ടത്‌ എന്നതിനെ പറ്റി


മൂന്ന് കാരണങ്ങളാണ്‌ തസ്‌വീർ ഹറാമാക്കപ്പെടാൻ കാരണം

1. അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട്‌ സാദൃശ്യമുണ്ടാക്കൽ
2. (നൂഹ്‌ നബിയുടെ ജനതക്കും, നസ്വാറാക്കൾക്കും മറ്റ്‌ മുശ്‌രിക്കുകൾക്കും സംഭവിച്ചത്‌ പോലെ) ശിർക്കിലേക്ക്‌ എത്തിച്ചേരുന്നതിനെ തടയാൻ -
3. നസ്വാറാക്കളുമായും മുശ്‌രിക്കുകളുമായും സാദൃശ്യപ്പെടാതിരിക്കാൻ

تحريم التصوير والرد على من أباحه للعلامة التويجري؛ ص 40، 41

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
287 viewsedited  02:10
ओपन / कमेंट
2022-05-28 09:50:05 തസ്‌വീറിനെ (ഫോട്ടോ - വീഡിയോ ) യെ കുറിച്ച്‌ ദീനിലെ വിധി ഇങ്ങനെയാണെങ്കിൽ ഇവരിൽ പെട്ട ഉലമാക്കൾ തന്നെ അനുവദനീയമായി ഫത്‌വ കൊടുത്തിട്ടുണ്ടല്ലോ

അൽ അല്ലാമ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അൽ ഉഥൈമീൻ


➥ അൽ അല്ലാമ ഇബ്നു ഉഥൈമീന്റെ ജീവചരിത്രം വിവരിക്കുന്നതിനിടെ അദ്ധേഹത്തിന്റെ വിദ്ധ്യാർത്ഥിയായ ഇസ്വാം അബ്ദുൽ മുൻഇം അൽ മുരീ പറഞ്ഞതായി ഷെയ്ഖുനാ അബൂ അബ്ദി റഹ്മാൻ റഷാദ്‌ അദ്വാലിഈ -حفظه الله- ഉദ്ധരിക്കുന്നു :

❝ ഷെയ്ഖിന്‌ ജാമിഅ അൽ ഇസ്‌ലാമിയ്യയിൽ ഒരു മുഹാദറയിൽ പങ്കെടുക്കാനുണ്ടായിരുന്നു. ആ വലിയ ഹാളിൽ ചില വീഡിയോ ക്യാമറകൾ ഉണ്ടായിരുന്നു. മുഹാദറക്കായി പ്ലാറ്റ്ഫോമിൽ കയറുന്നതിന്‌ മുമ്പായി ഷെയ്ഖ്‌ ക്യാമറക്കാരുടെ അടുത്തേക്ക്‌ ചെന്ന് ഒന്നൊന്നായി ക്യാമറകൾ തിരിച്ച്‌ വെച്ചു. അതിന്‌ ശേഷം സ്റ്റേജിൽ കയറി മുഹാദറ തുടങ്ങുന്നതിന്‌ മുമ്പായി അദ്ധേഹം പറഞ്ഞു : " എന്റെ ഫോട്ടോയെടുക്കാൻ ഞാൻ ആരെയും അനുവദിക്കുന്നില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ യൗമുൽ ഖിയാമയിൽ ഞാൻ അവന്റെ എതിരായിരിക്കും " എന്നിട്ടദ്ധേഹം മുഹാദറ ആരംഭിച്ചു ❞

حكم التصوير بالفيديو والتصوير الفوتوغرافي والصور الممتهنة ؛ ص 23

استفدت هذه الفائدة الطيبة من قناة الشيخ أبي فيروز الاندونيسي قبل سنتين ثم رأيته في الكتاب المذكور لشيخنا رشاد - حفظهما الله -

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
161 viewsedited  06:50
ओपन / कमेंट