Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 7

2022-05-25 20:26:45 ഫോട്ടോഗ്രഫിയെ തസ്‌വീറിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിക്കുന്ന തെറ്റായ രീതി ഉലമാക്കളിലേക്ക്‌ വരെ പകർന്നത്‌ പിഴച്ച കക്ഷികളായ ഇഖ്‌വാനികളെ പോലെ ഉള്ള കക്ഷികളിൽ നിന്ന്


➥ ചിലയാളുകൾ റസൂൽ ﷺ എല്ലാ തസ്‌വീറും എന്ന് പറഞ്ഞിട്ടും അതിൽ നിന്ന് ഫോട്ടോഗ്രഫിയെ വേർപ്പെടുത്താൻ പരിശ്രമിക്കുന്നതിന്‌ കാരണങ്ങൾ വിശദീകരിക്കവേ അൽ അല്ലാമ അൽ മുഹദ്ദിഥ്‌ അൽ-അൽബാനി -رَحِمـهُ الله- പറഞ്ഞു :

❝ രണ്ടാമത്തെ കാര്യം : ഇത്‌ നാം വായിച്ചിട്ടുണ്ട്‌ മിസ്‌റിലെ മുഫ്തിയായിരുന്ന ബഖീതിന്റെ കാലത്ത്‌, പിന്നീടത്‌ ശ്രേഷ്ഠരായ മുസ്‌ലിം ഉലമാക്കളിലേക്ക്‌ പകരുകയാണുണ്ടായത്‌. അങ്ങനെ ഇത്‌ കേവലമൊരു ബട്ടൺ അമർത്തലാണെന്ന് അവർ പറഞ്ഞു. എന്നാൽ എന്റെയടുക്കൽ ഇത്‌ അത്ഭുതകരമായ ഒരു പിടിവാശിയാണ്‌¹. ❞

سلسلة الهدى والنور 394

#التصوير

⑴ ' ഇതൊരു പിടിവാശിയാണ്‌ ' എന്ന സമാനമായ വാക്ക്‌ അൽ-ഇമാം ഇബ്നു ബാസ്‌ -رَحِمـهُ الله- പറഞ്ഞതായി അൽ-അല്ലാമ അബ്ദുൽ അസീസ്‌ അറാജിഹീ -حفظه الله- ഉദ്ധരിച്ചിട്ടുണ്ട്‌

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
96 viewsedited  17:26
ओपन / कमेंट
2022-05-25 14:49:34 എല്ലാ നിലക്കുള്ള തസ്‌വീറും ഹറാമാണെന്ന് റസൂൽ ﷺ പറഞ്ഞിരിക്കെ, അതിന്‌ വിരുദ്ധമായുള്ള ഫത്‌വകളിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടതില്ല


➥ക്യാമറ കൊണ്ടുള്ള തസ്‌വീറും, മറ്റ്‌ ചില തസ്‌വീറുകളും ഹദീഥിൽ പറഞ്ഞതിൽ നിന്ന് വേർപ്പെടുത്തിയ മിസ്‌റിലെ മുഫ്തി ആയിരുന്ന അലി ജുംഅ¹ അതിന്‌ ശേഷം പറഞ്ഞ " ഇത്‌ അമ്പത്‌ വർഷങ്ങളായുള്ള ഫത്‌വകളിൽ രേഖപ്പെടുത്തപ്പെട്ടതാണ്‌ " എന്ന വാക്കിന്‌ മറുപടി നൽകുന്നതിനിടെ അൽ അല്ലാമ അഹ്മദ്‌ ബ്നു യഹ്‌യ അന്നജ്മി പറഞ്ഞു :

❝ ഇതാകട്ടെ മജ്‌ഹൂലിലേക്കുള്ള² റെഫർ ചെയ്യലാണ്‌. എന്നിരുന്നാലും, ശറഇയായ തെളിവുകൾക്ക്‌ എതിരായി നൽകപ്പെട്ട ഫത്‌വകളിൽ ഒരു കാര്യവുമില്ല. തെളിവിനാൽ സ്ഥാപിതമായ ഫത്‌വകളിലാണ്‌ കാര്യമുള്ളത്‌. അതല്ലാത്തതാണെങ്കിൽ നാം പറഞ്ഞ പോലെ അതിനൊരു വിലയുമില്ല. ❞


അതിന്‌ ശേഷം അദ്ധേഹം പറഞ്ഞു :
അവലംബമാക്കപ്പെടുക വ്യക്തമായ തെളിവോട്‌ കൂടി വന്നതിന്‌ മുകളിലാണ്‌. അതല്ലാതെ സ്വന്തം വാക്ക്‌ തെളിവായി പരിഗണിക്കപ്പെടാത്ത തരത്തിലുള്ള ആളുകളുടെ വാക്കുകളിലല്ല

رد علي مفتي مصر علي جمعة

#التصوير

⑴ സൂഫി അശ്‌അരീ സ്വാധീനമുള്ള വ്യക്തിയാണിയാൾ
⑵ ആരാണെന്ന് അറിയാത്ത ഇത്തരക്കാരിൽ നിന്ന് ദീൻ സ്വീകരിക്കുക എന്നത്‌ സാമാന്യ ബുദ്ധിയുള്ള സലഫിയ്യത്തിന്റെ ബാലപാഠം മനസ്സിലാക്കിയ ആളുകൾ പോലും അംഗീകരിക്കുന്ന ഒന്നല്ല എന്നുള്ള ഫാഇദ യും ഇതിലുണ്ട്‌.

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
198 viewsedited  11:49
ओपन / कमेंट
2022-05-24 14:49:37ഉലമാക്കളുടെ വാക്കുകൾ തെളിവല്ല


➥ അൽ അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ -حفظه الله- പറഞ്ഞു :

❝ ഇൽമ്‌ (അറിവ്‌) എന്ന് പറഞ്ഞാൽ അത്‌ ഖുർആനിന്റെയും സുന്നത്തിന്റെയും ഇൽമാണ്‌. എന്നാൽ ഉലമാക്കളുടെ വാക്കുകളാകട്ടെ അല്ലാഹുവിന്റെയും, റസൂലിന്റെയും കലാമുകൾ വിശദീകരിക്കുകയും വ്യക്തമാക്കുകയും മാത്രമാണ്‌ ചെയ്യുന്നത്‌. അതിലോ അല്ലെങ്കിൽ അതിൽ ചിലതിലോ തെറ്റുകൾ വന്നേക്കാം. ഉലമാക്കളുടെ വാക്കുകൾ ദലീൽ അല്ല. തെളിവെന്നത്‌ ഖുർആനിക ആയത്തുകളും, നബവിയായ ഹദീഥുകളുമാണ്‌. എന്നാൽ ഉലമാക്കളുടെ വാക്കുകളാകട്ടെ, അതിനെ വിശദീകരിക്കുകയും, വ്യക്തമാക്കുകയുമാണ്‌ ചെയ്യുന്നത്‌. അത്‌ സ്വയം ദലീൽ അല്ല

شرح ثلاثة الأصول ؛ ص37

#فوائد_منهجية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
99 viewsedited  11:49
ओपन / कमेंट
2022-05-24 12:03:54 കൈ കൊണ്ട്‌ വരക്കുന്ന ജീവനുള്ളവയുടെ ചിത്രങ്ങളല്ലേ ഹറാമാക്കപ്പെട്ടത്‌ ക്യാമറ കൊണ്ടുള്ളതല്ലല്ലോ

എല്ലാ നിലക്കുള്ള തസ്‌വീറും എന്ന് റസൂൽ പറഞ്ഞിരിക്കെ അതിൽ നിന്ന് ഫോട്ടോഗ്രഫിയെ വേർപ്പെടുത്തുന്നയാളുകളുടെയടുക്കൽ ഇന്ന ഷെയ്ഖ്‌ പറഞ്ഞു എന്ന വെറും വാക്കല്ലാതെ, തെളിവ്‌ നീ കണ്ടെത്തുകയില്ല

➥ അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ -رَحِمـهُ الله- പറഞ്ഞു :

ഇനി (ഫോട്ടോഗ്രഫി അനുവദനീയമായി) ഫത്‌വ നൽകുന്നയാളോട്‌ ഫോട്ടോഗ്രഫി ഉപകരണങ്ങൾ കൊണ്ട്‌ ഫോട്ടോയെടുക്കലോ, അല്ലെങ്കിൽ തലയോ കയ്യോ പോലെയുള്ള ശരീരത്തിന്റെ ചില ഭാഗങ്ങൾ ഫോട്ടോയെടുക്കലോ അനുവദനീയമാണെന്നതിന്‌ തെളിവ്‌ വ്യക്തമാക്കാൻ ആവശ്യപ്പെട്ടാൽ അവനൊരു വഴിയും അതിന്‌ കണ്ടെത്തുകയില്ല

تحريم التصوير والرد على من أباحه ؛ ص 56

#شبهات_وردود #التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
164 viewsedited  09:03
ओपन / कमेंट
2022-05-23 14:47:57ഉലമാക്കളുടെ പ്രവചനങ്ങൾ


ഫോട്ടോഗ്രഫി


➥ഹിജ്‌രി വർഷം 1410 [1990] ദുൽഹിജ്ജയിൽ അൽ അല്ലാമ അൽ മുഹദ്ദിഥ്‌ അൽ അൽബാനി പറഞ്ഞു :

❝ ഞാൻ ഭയപ്പെടുന്നതെന്തെന്നാൽ പൊതു മുസ്‌ലിംകൾക്കിടയിൽ എന്ന് മാത്രമല്ല സലഫികൾക്കിടയിൽ വരെ തസ്‌വീർ അനുവദനീയമായ ഒരു കാര്യമായി മാറുമെന്നതാണ്‌. പ്രത്യേകിച്ചും; ഒന്നും ചെയ്യാതെ തന്നെ കേവലമൊരു ബട്ടൺ ക്ലിക്ക്‌ ചെയ്തപ്പോൾ ഫോട്ടോ വന്നതാണ്‌ എന്ന് പറയുന്ന കൈ കൊണ്ടുള്ള തസ്‌വീറും, ഫോട്ടോഗ്രഫിയുടെ തസ്‌വീറും തമ്മിൽ വേർ തിരിക്കുന്ന ആ കൂട്ടരുടെയടുക്കൽ

سلسلة الهدى والنور 393

#فراسة_العلماء #التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
190 views11:47
ओपन / कमेंट
2022-05-23 08:56:00 ഫോട്ടോഗ്രഫി യുടെ കാര്യത്തിൽ പരസ്പരം ഇൻകാർ ചെയ്യാൻ പാടുണ്ടോ ഉലമാക്കളിൽ നിന്ന് ചില ഉദാഹരണങ്ങളിലൂടെ...


➥ഫോട്ടോഗ്രഫി തസ്‌വീറിൽ പെടുകയില്ല എന്ന് പറഞ്ഞവരുടെ ഫത്‌വകളൊക്കെ തെളിവുകളില്ലാത്തതും തെറ്റുമാണെന്നും അതിനെ പറ്റി വന്ന താക്കീതുകൾ വളരെ കഠിനമാണെന്നും പറഞ്ഞതിന്‌ ശേഷം അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ -رَحِمـهُ الله- പറഞ്ഞു :

ഈ ഫത്‌വ തള്ളിക്കളയലും, അതിനെ വലിച്ചെറിയലും, അങ്ങനെ ഫത്‌വ കൊടുത്തയാളെയും, അത്‌ വെച്ച്‌ പ്രവർത്തിച്ച ജനങ്ങളിൽ പെട്ടയാളുകളെയും ഇൻകാർ ചെയ്യലും നിർബന്ധമാണ്‌. കാരണം റസൂൽ യുടെ വാക്കുകളുടെ കൂടെ നിൽക്കുന്ന ഒരു വാക്കും ഒരാൾക്കുമില്ല.
അല്ലാഹു ﷻ പറഞ്ഞു :
( അല്ലാഹുവും റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ പിന്നെ ഒരു സത്യ വിശ്വാസിക്കോ സത്യവിശ്വാസിനിക്കോ തങ്ങളുടെ കാര്യത്തിൽ തങ്ങൾക്കിഷ്ടപ്പെട്ടത്‌ തെരഞ്ഞെടുക്കാൻ പാടില്ലാത്തതാണ്‌. അല്ലാഹുവിനോടും അവന്റെ റസൂലിനോടും അനുസരണക്കേട്‌ കാണിക്കുന്നതാരാണോ അവർ വ്യക്തമായ വഴികേടിലായിരിക്കുന്നു ) ❞

تحريم التصوير والرد على من أباحه ؛ ص 65

#شبهات_وردود #التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
260 viewsedited  05:56
ओपन / कमेंट
2022-05-22 15:33:20 എല്ലാ നിലക്കുള്ള തസ്‌വീറും ഹറാമാണെന്ന് റസൂൽ ﷺ പറഞ്ഞിരിക്കെ, അതിന്‌ വിരുദ്ധമായുള്ള ഫത്‌വകളിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടതില്ല


അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ -رَحِمـهُ الله- പറഞ്ഞു :

ഫോട്ടോഗ്രഫി ഹറാമാക്കിക്കൊണ്ടും, അതിനെതിരെ ശക്തമായി താക്കീത്‌ നൽകിക്കൊണ്ടും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട്‌ വന്നിട്ടുള്ള തെളിവുകൾക്ക്‌ വിരുദ്ധമായുള്ള വാക്കുകളിലേക്ക്‌ നോക്കുകയോ, അത്‌ നബിയുടെ വാക്കുമായി തുല്യപ്പെടുത്തുകയോ ചെയ്യാവതല്ല. എന്ന് മാത്രമല്ല , അത്‌ തോട്ടിലെറിയുകയാണ്‌¹ വേണ്ടത്‌. കാരണം റസൂൽ യുടെ വാക്കുകളോടൊപ്പം മറ്റൊരാളുടെ വാക്കുമില്ല.
അല്ലാഹു ﷻ പറഞ്ഞു :
( അല്ലാഹുവും റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ പിന്നെ ഒരു സത്യ വിശ്വാസിക്കോ സത്യവിശ്വാസിനിക്കോ തങ്ങളുടെ കാര്യത്തിൽ തങ്ങൾക്കിഷ്ടപ്പെട്ടത്‌ തെരഞ്ഞെടുക്കാൻ പാടില്ലാത്തതാണ്‌. അല്ലാഹുവിനോടും അവന്റെ റസൂലിനോടും അനുസരണക്കേട്‌ കാണിക്കുന്നതാരാണോ അവർ വ്യക്തമായ വഴികേടിലായിരിക്കുന്നു ) ❞

تحريم التصوير والرد على من أباحه ؛ ص4

#التصوير

⑴ അറബിയിൽ സമാനമായ ഒരു പ്രയോഗമാണ്‌ ഷെയ്ഖ്‌ നടത്തിയിട്ടുള്ളത്‌.

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
162 viewsedited  12:33
ओपन / कमेंट
2022-05-22 06:13:17 എല്ലാ നിലക്കുള്ള തസ്‌വീറും ഹറാമാണെന്ന് റസൂൽ ﷺ പറഞ്ഞിരിക്കെ, അതിന്‌ വിരുദ്ധമായുള്ള ഫത്‌വകളിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടതില്ല


തസ്‌വീർ ഹറാമാണെന്നുള്ള ഖൗലിൽ നിന്ന് താങ്കൾ മടങ്ങിയിട്ടുള്ളതായി പ്രചരിപ്പിക്കപ്പെടുന്നത്‌ ശരിയാണോ എന്ന ചോദ്യത്തിന്‌ മറുപടി നൽകവേ അൽ അല്ലാമ അൽ ഫൗസാൻ -حفظه الله- പറയുന്നു :

❝ തസ്‌വീർ ഹറാമാണ്‌. അത്‌ ഹലാൽ ആണെന്ന് പറയാൻ എനിക്ക്‌ അവകാശമില്ല. മറ്റുള്ളവർക്കും അവകാശമില്ല. കാരണം, അതിനെ ഹറാമാക്കുന്നതും, അതിനെ തൊട്ട്‌ ശക്തമായി താക്കീത്‌ ചെയ്യുന്നതും, അത്‌ വൻ പാപങ്ങളിൽ പെട്ടതാണെന്നുള്ളതുമായ തെളിവ്‌ വ്യക്തമാണ്‌

الموقع الرسمي للشيخ

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
277 viewsedited  03:13
ओपन / कमेंट
2022-05-19 15:04:12 ഒസാമ ബിൻ ലാദനെതിരെയുള്ള താക്കീത്‌
~⓵~

അൽ ഖാഇദ പോലെയുള്ള തീവ്രവാദി സംഘങ്ങളുടെ പ്രവർത്തികൾ കാരണം മുസ്‌ലിംകൾ അന്യായമായി പല നാടുകളിലും പീഠിപ്പിക്കപ്പെടുന്നതിനെ കുറിച്ച്‌ സംസാരിക്കവേ അഷെയ്ഖ്‌ സലീം അൽ ഹിലാലി -حفظه الله- പറഞ്ഞു :

❝ ബിൻ ലാദനെ പറ്റി അൽ ഇമാം ഇബ്നു ബാസ്‌ പറഞ്ഞത്‌ പോലെ : ഈ മനുഷ്യൻ, ഇയാളുടെ കാൽക്കീഴിൽ നിന്ന് വലിയ ഫിത്ന പുറത്ത്‌ വരും

എന്നിട്ടദ്ധേഹം -حفظه الله- പറഞ്ഞു : നാം ഇപ്പോൾ ആ ഫിത്നയെ അഭിമുഖീകരിച്ച്‌ കൊണ്ടിരിക്കുന്നു, ബിൻ ലാദന്റെയും അൽ ഖാഇദ യുടെയും ഫിത്ന. സലഫീ ദഅ് വത്ത്‌ ഇതിൽ നിന്ന് ഒഴിവാണ്‌ ❞

أسئلة أجاب عنها الشيخ عند زيارته إلى قلعة السنة دار الحديث بدماج

#فراسة_العلماء #الخوارج

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
242 views12:04
ओपन / कमेंट
2022-05-19 14:57:27 ഇൽമ്‌ അമലാക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുന്നയാളുകൾക്ക്‌ അല്ലാഹു നൽകുന്ന ഒരു കഴിവാണ്‌ ചില കാര്യങ്ങളെ മുൻ കൂട്ടി മനസ്സിലാക്കാനുള്ള കഴിവ്‌.
മുൻ കാലത്തെയും പിൽക്കാലത്തെയും ഉലമാക്കളിൽ ധാരാളം പേർ അത്തരം പല സംഗതികളെ കുറിച്ച്‌ സംസാരിച്ചത്‌ പിന്നീട്‌ അക്ഷരാർത്ഥത്തിൽ സംഭവിച്ചതായി കാണാം. ഉലമാക്കളിലേക്ക്‌ കാര്യങ്ങൾ മടക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അത്തരം ചില ഉദാഹരണങ്ങളിലൂടെ...


#فراسة_العلماء

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
246 views11:57
ओपन / कमेंट