Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 10

2022-04-23 04:31:58 اللهم حاسبني حسابا يسيرا


#الدعاء

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
550 viewsedited  01:31
ओपन / कमेंट
2022-04-22 01:11:47 قال الإمام ابن الجوزي رحمه الله تعالى :-

" و ينبغي أن يكون الاجتهاد في أواخر الشهر أكثر من أوله لشيئين :

" أحدهما : لشرف هذه العشر و طلب لَيلَةِ القَدر ..

" و الثاني : لوداع شهر لا يدري هل يلقى مثله أم لا ..

التبصرة لابن الجوزي (٤٩٣/٢)

ഇമാം ഇബ്നുൽ ജൗസി - رَحِمـهُ الله - പറഞ്ഞു :

" രണ്ട്‌ കാര്യങ്ങൾ കൊണ്ട്‌ ( റമദാൻ ) മാസത്തിന്റെ അവസാനത്തിൽ അതിന്റെ ആദ്യത്തേതിനേക്കാൾ പരിശ്രമം അധികമായിരിക്കേണ്ടതുണ്ട്‌

➊ : ഈ പത്തിന്റെ (അവസാന പത്ത്‌ ദിവസങ്ങളുടെ) പവിത്രത കൊണ്ടും, ലെയ്‌ലത്തുൽ ഖദ്‌ർ തേടൽ കൊണ്ടും

➋ : മാസത്തിന്റെ വിടപറയൽ കൊണ്ട്‌ , അതുപോലൊന്ന് അവൻ കണ്ടു മുട്ടുമോ ഇല്ലയോ എന്ന് അവനറിയില്ല. "

#اغتنام_الفرص

https://t.me/fawaid_malayalam
599 views22:11
ओपन / कमेंट
2022-04-22 01:08:54 ഫവാഇദ്‌ - Benefits - فوائد pinned « قال الإمام ابن الجوزي رحمه الله تعالى :- " و ينبغي أن يكون الاجتهاد في أواخر الشهر أكثر من أوله لشيئين : " أحدهما : لشرف هذه العشر و طلب لَيلَةِ القَدر .. " و الثاني : لوداع شهر لا يدري هل يلقى مثله أم لا .. التبصرة لابن الجوزي (٤٩٣/٢) ഇമാം…»
22:08
ओपन / कमेंट
2022-04-21 12:54:04അവസരങ്ങൾ ഉപയോഗപ്പെടുത്തൽ

➥ ഇബ്നു ഖുതൈബ - رَحِمـهُ الله - പറഞ്ഞു :
❝ നല്ല കാര്യങ്ങളെ അതിന്റെ സ്ഥാനത്ത്‌ നിന്നെടുക്കുന്നതിൽ ഉപേക്ഷ വരുത്തിയവൻ അവസരം നഷ്ടപ്പെടുത്തും, അവസരമാകട്ടെ മേഘങ്ങളുടെ കടന്ന് പോക്ക്‌ പോലെ കടന്ന് പോകും ❞

عيون الأخبار 1/ 95
مستفادة من كتاب منتقى الفوائد للشيخ فيصل الحاشدي -حفظه الله-

#اغتنام_الفرص

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
624 views09:54
ओपन / कमेंट
2022-04-19 14:23:16 റമദാനിലാകട്ടെ അല്ലാത്തപ്പോഴാകട്ടെ സലഫുകളുടെയും മറ്റ്‌ ഉലമാക്കളുടെയും ഖുർആനുമായുള്ള ബന്ധം



✦ അല്ലാമ അബ്ദുറഹ്മാൻ ബ്നു ഖാസിം -رَحِمـهُ الله- റമദാൻ അല്ലാത്തപ്പോൾ ഓരോ ആഴ്ച്ചയിലും, റമദാനിൽ ഓരോ ഒന്നൊര ദിവസത്തിലും ഖുർആൻ ഓതി തീർക്കാറുണ്ടായിരുന്നു

✦ അല്ലാമ ഇബ്നു ഉഥൈമീൻ -رَحِمـهُ الله- റമദാൻ അല്ലാത്തപ്പോൾ മാസത്തിൽ രണ്ട്‌ പ്രാവശ്യവും, റമദാനിൽ ഓരോ മൂന്ന് ദിവസത്തിലും ഖുർആൻ ഓതി തീർക്കാറുണ്ടായിരുന്നു

✦ അല്ലാമ അൽ മുഹദ്ദിഥ്‌ അബ്ദുല്ല ബ്നു മുഹമ്മദ്‌ അദ്ദുവൈശ്‌ -رَحِمـهُ الله- റമദാനിൽ ഓരോ ദിവസവും ഖുർആൻ ഓതി തീർക്കുമായിരുന്നു

✦അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ -رَحِمـهُ الله- റമദാനല്ലാത്തപ്പോൾ ഓരോ ആഴ്ച്ചയും, റമദാനിൽ ഓരോ മൂന്ന് ദിവസവും ഖുർആൻ പാരായണം ചെയ്ത്‌ തീർക്കുമായിരുന്നു. രാത്രി നമസ്കാരത്തിൽ അദ്ധേഹം നാലര ജുസ്‌അ് വരെ ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു. റമദാനിലെ തഹജ്ജുദിൽ 10 ജുസ്‌ഉം പാരായണം ചെയ്യാറുണ്ടായിരുന്നു

مستفادة من دروس الشيخ محمد بن إبراهيم -حفظه الله-

#عبادة_العلماء #رمضان

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
782 viewsedited  11:23
ओपन / कमेंट
2022-04-19 13:57:17 റമദാനിലാകട്ടെ അല്ലാത്തപ്പോഴാകട്ടെ സലഫുകളുടെയും മറ്റ്‌ ഉലമാക്കളുടെയും ഖുർആനുമായുള്ള ബന്ധം


❝ റമദാൻ അല്ലാത്തപ്പോൾ അബ്ദുല്ല ബ്നു മസ്‌ഊദ്‌ - رضي الله عنه - ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയുള്ള സമയത്ത്‌ പാരായണം ചെയ്യുമായിരുന്നു. റമദാനിൽ ഓരോ മൂന്നിലും (മൂന്ന് ദിവസത്തിലും) ഓതുമായിരുന്നു ❞

جمال القراء وكمال الاقراء للهمداني ، ص ١٩٠

❝ സഈദ്‌ ബ്നു ജുബൈർ -رَحِمـهُ الله- ഓരോ രണ്ട്‌ രാത്രികളിലും ഖുർആൻ മുഴുവനായി ഓതി തീർക്കാറുണ്ടായിരുന്നു ❞

الطبقات الكبرى لابن سعد، ٦/ ٢٧٠

❝ മുജാഹിദിൽ -رَحِمـهُ الله- നിന്ന് ഉദ്ധരിക്കപ്പെടുന്നു : അലി അൽഅസ്ദി -رَحِمـهُ الله- ഓരോ രാത്രികളിലും ഖുർആൻ ഓതി തീർക്കുമായിരുന്നു ❞

الثقات لابن حبان، ٥/ ١٦٤

❝ ഇബ്‌റാഹീം അന്നഖഈ -رَحِمـهُ الله- പറഞ്ഞു : അൽ അസ്‌വദ്‌ റമദാനിലെ ഓരോ രണ്ട്‌ രാത്രികൾ കൂടുമ്പോഴും ഖുർആൻ മുഴുവനായി ഓതി തീർക്കാറുണ്ടായിരുന്നു ❞

"السير" (4/51)


❝ അറബീഅ് ബ്നു സുലൈമാൻ അൽ മുറാദീ അൽ മിസ്വ്‌രീ -رَحِمـهُ الله- പറഞ്ഞു : അശാഫിഈ -رَحِمـهُ الله- റമദാനിൽ 60 പ്രാവശ്യം ഖുർആൻ ഓതി തീർക്കാറുണ്ടായിരുന്നു, അതെല്ലാം നമസ്കാരത്തിലായിരുന്നു. ❞

أخرجه ابن أبي حاتم الرازي في[ آداب الشافعي ومناقبه (74)] وابن عساكر في[ تاريخ دمشق (ج51/ص392)]

مستفادة من قناة أخينا أبي عبد الله حسين الجيجلي -حفظه الله-

#عبادة_العلماء #رمضان

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
697 viewsedited  10:57
ओपन / कमेंट
2022-03-06 09:12:12 അഹ്‌ലുസ്സുന്നയെ വഹാബികൾ എന്ന് വിളിക്കുന്നവരുടെ വിവരക്കേടുകൾ


അൽ അല്ലാമ അൽ മുഹദ്ദിഥ്‌ മുഹമ്മദ്‌ നാസ്വിറുദ്ദീൻ അൽ-അൽബാനി -رَحِمـهُ الله- പറഞ്ഞു :

❝ പിന്നെ ഇത്തരക്കാരുടെ വിവരക്കേടിൽ പെട്ടതാണ്‌; അപകീർത്തിപ്പെടുത്താനായി 'വഹാബികൾ' എന്ന പേരിൽ നമ്മെ വിശേഷിപ്പിക്കുന്നത്‌.യഥാർത്ഥത്തിലും, ഭാഷാപരമായും അതൊരു പുകഴ്ത്തൽ ആയി നമ്മിൽ വരും. കാരണം അല്ലാഹുവാണ്‌ 'അൽ-വഹാബ്‌' എന്നത്‌ കൊണ്ട്‌; വഹാബി എന്ന് പറഞ്ഞാൽ അല്ലാഹുവിലേക്ക്‌ ചേർത്ത്‌ പറയപ്പെട്ടവനാണ്‌. ഇന്നയാൾ അല്ലാഹുവിന്റെ വലിയ്യാണ്‌ എന്ന് പറഞ്ഞാൽ അത്‌ പുകഴ്ത്തലാണോ ഇകഴ്ത്തലാണോ? അവർ പറയുന്നതെന്താണ്‌ എന്ന് അവർക്ക്‌ തന്നെ മനസ്സിലാകാത്ത നിലക്ക്‌ അല്ലാഹു അവരുടെ ഹൃദയത്തിന്‌ മൂടിയിട്ടു. വഹാബി എന്നത്‌ തൗഹീദിന്റെ ദഅവത്തുമായും, മുഹമ്മദ്‌ നബിﷺയുടെ സുന്നത്തിന്‌ വിരുദ്ധമായി കെട്ടിയുയർത്തപ്പെട്ട ഖബറുകൾ തകർക്കാനുമായും വന്ന നജ്ദുകാരനിലേക്ക്‌ ചേർത്തിപ്പറയലാണെണെന്നും, അദ്ധേഹത്തിന്റെ പേര്‌ അബ്ദുൽ വഹാബ്‌ എന്നാണെന്നുമാണ്‌ അവർ ധരിച്ചത്‌. യഥാർത്ഥത്തിൽ അദ്ധേഹത്തിന്റെ പേര്‌ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന പോലെ മുഹമ്മദ്‌ ബ്നു അബ്ദിൽ വഹാബ്‌ എന്നാണ്‌. അവർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ മുഹമ്മദ്‌ ബ്നു അബ്ദിൽ വഹാബിലേക്ക്‌ ചേർത്തിട്ട്‌ 'മുഹമ്മദീ' എന്ന് പറയുമായിരുന്നു അവർ. ഇത്‌ തന്നെ തസ്കിയയാണ്‌ (നബി ﷺ യുടെ പേര്‌ മുഹമ്മദ്‌ എന്നായത്‌ കൊണ്ട്‌), എന്നാൽ അൽ വഹാബ്‌ ആയ അല്ലാഹുവിലേക്ക്‌ ചേർത്ത്‌ പറഞ്ഞ്‌ കൊണ്ട്‌ അതിനേക്കാൾ വലിയ തസ്കിയയിലേക്കാണവർ വീണത്‌.❞

سلسلة الهدى والنور 543

#حقيقة_لقب_الوهابية
#الصوفية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
1.4K viewsedited  06:12
ओपन / कमेंट