Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 3

2022-06-17 10:02:53

സലഫിയ്യത്ത്‌ അവകാശപ്പെടുന്നവനേ...നീ ത്വലബുൽ ഇൽമിന്റെ മാർഗ്ഗത്തിൽ സലഫുകൾക്ക്‌ വിരുദ്ധമാകരുത്‌ - അൽ അല്ലാമ മുഹമ്മദ്‌ അമാൻ അൽ ജാമീ رحمه الله
302 views07:02
ओपन / कमेंट
2022-06-17 10:02:53
സലഫുകളുടെ രീതി ഇൽമന്വേഷിച്ച്‌ കരസ്ഥമാക്കാൻ വേണ്ടി യാത്ര ചെയ്യുക എന്നതാണു...

അല്ലാമാ മുഹമ്മദ്‌ അമാൻ അൽ ജാമീ رحمه الله

#نصائح
#الفيديوهات
https://t.me/fawaid_malayalam/254
303 views07:02
ओपन / कमेंट
2022-06-17 05:22:22 ബിദ്‌അത്തുകാരുടെ ലക്ഷണങ്ങളിൽ മുങ്ങിക്കുളിക്കുന്ന സാജിദും കൂട്ടരും (26:00)

അല്ലാമ ഹമ്മാദ്‌ അൽ അൻസ്വാരിയുടെ കിതാബിൽ നിന്ന് ഹവയോട്‌ യോജിച്ചത്‌ മാത്രം ഒപ്പിയെടുത്ത സാജിദിന്റെ ശിങ്കിടികൾ (30:11)

എരക്കുന്ന കാര്യത്തിൽ വിസ്ഡമിനെ കടത്തി വെട്ടുന്ന അഥരിക്കാരും, സാജിദും. (44:00)

ഷെയ്ഖ്‌ യഹ്‌യക്കെതിരെയും ദമ്മാജിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പ്രധാന സ്രോതസ്സ്‌ ഹിസ്ബികളുടെ വെബ്സൈറ്റാണ്‌ എന്ന് അബ്ദു റഊഫിനെ ഉദാഹരണമായി പറഞ്ഞ്‌ സാജിദ്‌ വിശദീകരിക്കുന്നു - ക്ലിപ്പ്‌ (50:12)

"രിഫ്ഖൻ" മൻഹജ്‌ സ്വന്തം ആളുകൾക്കിടയിൽ തന്നെ അപ്പ്ലൈ ചെയ്യാൻ കഴിയാത്ത സാജിദും ഐദീദും (56:55)

സലഫിയ്യത്തെന്ന് കരുതി പല സംഘങ്ങളിലേക്ക്‌ മാറി മാറി ആയുസ്സ്‌ തീർക്കുന്നവരോട്‌ ഷെയ്ഖ്‌ മുഖ്ബിലിന്റെ നസീഹത്ത്‌ (1:03:00)

നോട്ട്‌ : ടെലിഗ്രാമിൽ ഓഡിയോ ഡൗൺലോഡ്‌ ചെയ്ത്‌ ബ്രാക്കറ്റിൽ കൊടുത്ത മിനുട്ടിൽ ക്ലിക്ക്‌ ചെയ്താൽ ആ ഭാഗം മുതൽ പ്ലെ ആവും. إن شاء الله

അബൂ ഇബ്‌റാഹിം സുഹൈൽ وفقه الله.

https://t.me/uloomussunnah/2360
324 viewsedited  02:22
ओपन / कमेंट
2022-06-17 05:09:23
സാജിദും ഉലമാക്കളിലേക്ക്‌ മടക്കലും യാഥാർത്ഥ്യമെന്ത്‌?

പാർട്ട്‌ 2

ഉലമാക്കളിലേക്ക്‌ മടക്കിയുള്ള മറുപടികൾ അംഗീകരിക്കുമെന്ന് സാജിദ്‌!!! ക്ലിപ്പ്‌ (1:19)

സാജിദിന്റെ ആവശ്യപ്രകാരം അവന്റെ കൂടെ ഉലമാക്കളുടെ മുന്നിലിരുന്നപ്പോൾ ഉണ്ടായ ചില അനുഭവങ്ങൾ (2:20)

ഇജ്തിഹാദി വിഷയത്തിൽ കടും പിടുത്തം കാണിക്കുന്നവരെന്ന് സലഫികളെ വിമർശ്ശിക്കുന്ന സാജിദും കൂട്ടരും ഇജ്തിഹാദി വിഷയത്തിൽ ഹവയുടെ അടിസ്ഥാനത്തിൽ പരസ്പരം കടിച്ച്‌ കീറുന്നു - ക്ലിപ്പ്‌ (13:07)

മാസപ്പിറവി വിഷയത്തിൽ തമ്മിൽ തെറ്റിയപ്പോൾ സാജിദിന്‌ ഉസൂൽ എന്താണെന്ന് മനസ്സിലായി (16:40)

ഷെയ്ഖ്‌ മുഖ്ബിലിന്റെ സുന്ദരമായ ദഅവത്തിൽ വലിയ ഭിന്നിപ്പുണ്ടാക്കിയ അബ്ദു റഹ്മാൻ അദനിയുടെ പ്രശ്നം സാജിദിന്‌ ഉസൂലിയല്ല (17:36)

യെമനിലെ പ്രശ്നത്തിൽ ഇരുകൂട്ടരെയും ഒരുപോലെ നേരിട്ടറിയുന്ന ഷെയ്ഖ്‌ സലീം ഫിത്നക്കാർക്കെതിരെ ജർഹ്‌ ചെയ്തത്‌ ഉസൂലി അല്ലാത്ത വിഷയത്തിലോ? (21:00)


https://t.me/uloomussunnah/2360
317 views02:09
ओपन / कमेंट
2022-06-16 16:54:15

സാജിദും ഉലമാക്കളിലേക്ക്‌ മടങ്ങലും യാഥാർത്ഥ്യമെന്ത്‌.

പാർട്ട്‌ 1


ഹഖിന്റെ ആളുകളെ അടയാളങ്ങൾ വെച്ച്‌ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം. (3:46)

ഉലമാക്കളിലേക്ക്‌ കാര്യങ്ങൾ മടക്കേണ്ടതിന്റെ പ്രാധാന്യം (7:43)

വസിയുല്ലാ അബ്ബാസിലേക്ക്‌ കാര്യങ്ങൾ മടക്കുന്ന സാജിദിനോടും കൂടെയുള്ളവരോടും- ക്ലിപ്പ്‌ (34:30)

അബ്ദു റഊഫിന്റെ കൂടെ ഐദീദ്‌ വേദിയിൽ പങ്കെടുക്കുകയില്ല എന്ന് പാലത്ത്‌. അങ്ങനെയെങ്കിൽ ഹിസ്ബികളുടെ അടുക്കൽ ചെന്നിറങ്ങുന്നവരെ സലഫി ഉലമാക്കൾ വിമർശ്ശിക്കുന്നത്‌ തെറ്റോ? - ക്ലിപ്പ്‌ (49:26)

ഉലമാക്കളിലേക്ക്‌ മടക്കുക എന്ന പേരിൽ പുകമറ സൃഷ്ടിക്കുന്ന സാജിദിന്റെ ഉഡായിപ്പ്‌ - ക്ലിപ്പ്‌ (52:35)

മാംഗ്ലൂർ ഷെയ്ഖിൽ നിന്ന് രക്ഷപ്പെടാൻ അയാളെ ചെറുതാക്കുകയും, തട്ടിപ്പ്‌ കാണിക്കുകയും ചെയ്യുന്ന സാജിദ്‌ - ക്ലിപ്പ്‌ (55:08)

ഹഖ്‌ മുന്നിൽ വന്നിട്ട്‌ സ്വീകരിക്കാതിരുന്നാലുള്ള ഗൗരവം (58:30)

അബൂ ഇബ്‌റാഹിം സുഹൈൽ وفقه الله.

https://t.me/uloomussunnah/2351

347 viewsedited  13:54
ओपन / कमेंट
2022-06-16 16:53:59 بسم الله الرحمن الرحيم

സാജിദ്‌ ബ്നു ഷെരീഫ്‌ എന്ന വ്യക്തി ഉലമാക്കളിലേക്ക്‌ മടക്കുക എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്‌ കൊണ്ട്‌ അവനുമായി ഉലമാക്കളുടെ മുന്നിലിരുന്നപ്പോഴുള്ള ചില സംഗതികളും, അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയ ചില കാര്യങ്ങളും സാധാരണക്കാരോടുള്ള ഗുണ കാംക്ഷയുടെ ഭാഗമായി വിശദീകരിക്കുകയാണ്‌...

وبالله التوفيق

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
324 viewsedited  13:53
ओपन / कमेंट
2022-06-15 20:53:26 ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓺

അല്ലാഹു ഹറാമാക്കിയത്‌ ഹലാലാക്കാൻ ഉലമാക്കളിലെ ഒഴിവ്‌ കഴിവ്‌ നോക്കി നടക്കുന്ന കുതന്ത്രക്കാരെ പറ്റി ഇബ്നുൽ ഖയ്യിം 296ആം പേജിൽ തുടർന്ന് പറയുന്നു :
❝ ഇബ്നുൽ മുബാറക്ക്‌ പറഞ്ഞു : അൽ മുഅ്തമർ ബ്നു സുലൈമാൻ എന്നെ അറിയിച്ചു, അദ്ധേഹം പറഞ്ഞു : ഞാൻ കവിത പാടുന്നതായി എന്റെ പിതാവ്‌ കണ്ടു. അപ്പോൾ അദ്ധേഹമെന്നോട്‌ പറഞ്ഞു : മോനെ, നീ കവിത പാടരുത്‌. അപ്പോൾ ഞാൻ അദ്ധേഹത്തോട്‌ പറഞ്ഞു : പിതാവേ... ഹസൻ പാടാറുണ്ടായിരുന്നല്ലോ, ഇബ്നു സീരീൻ പാടാറുണ്ടായിരുന്നല്ലോ. അപ്പോൾ അദ്ധേഹം പറഞ്ഞു : മോനേ... ഹസന്റെയടുക്കലും ഇബ്നു സീരീന്റെയടുക്കലുമുള്ള തിന്മകളെ നീ എടുത്താൽ നിന്നിൽ എല്ലാ തിന്മകളും ഒരുമിച്ച്‌ കൂടും. ❞

ഷെയ്ഖ്‌ ഇസ്‌ലാം പറഞ്ഞതായി തൊട്ടുടനെ ഇബ്നുൽ ഖയ്യിം പറയുന്നു : ❝ ഇബ്നുൽ മുബാറക്ക്‌ ഈ സൂചിപ്പിച്ചത്‌ ഉലമാക്കൾക്കിടയിൽ ഏകോപിക്കപ്പെട്ട സംഗതിയാണ്‌. കാരണം മുൻ കഴിഞ്ഞ്‌ പോയവരോ, അതിന്‌ ശേഷം വന്നവരോ ആയ ഇമാമുമാരിലെ ഓരോ വ്യക്തികൾക്കും സുന്നത്ത്‌ അവരിൽ നിന്ന് മറഞ്ഞു കിടന്നിട്ടുള്ളതായിട്ടുള്ള വാക്കുകളോ, പ്രവർത്തികളോ ഉണ്ടായിട്ടല്ലാതെ ഇല്ല❞

ഷെയ്ഖുൽ ഇസ്‌ലാം പറഞ്ഞതായി വീണ്ടും ഉദ്ധരിക്കുന്നു : ❝ഇത്‌ തിട്ടപ്പെടുത്താനാവാത്ത വിശാലമായ ഒരു ഭാഗമാണ്‌. അതോടൊപ്പം അവരുടെ പദവികളെ ഇകഴ്ത്താനോ, അവരെ അതിൽ പിന്തുടരാനോ പാടുള്ളതല്ല. അല്ലാഹു പറഞ്ഞു : ( നിങ്ങളെന്തെങ്കിലും കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിൽ അല്ലാഹുവിലേക്കും റസൂലിലേക്കും നിങ്ങൾ മടക്കുക)

സുലൈമാൻ അത്തൈമീ പറഞ്ഞു : എല്ലാ ആലിമിന്റെയും റുഖ്സകളെ ( ഒഴിവ്കഴിവുകളെ) നീ എടുത്താൽ നിന്നിൽ എല്ലാ തിന്മകളും ഒരുമിച്ച്‌ കൂടും. ഇബ്നുൽ അബ്ദിൽ ബർ പറഞ്ഞു : ഇത്‌ ഏകാഭിപ്രായമുള്ള സംഗതിയാണ്‌, ഇതിൽ അഭിപ്രായവ്യത്യാസമുള്ളതായി എനിക്കറിയില്ല.

ഒരാൾ ചിന്തിക്കേണ്ടുന്ന നിലക്കുള്ള ഈ അർത്ഥത്തിലുള്ള വാക്കുകൾ നബി യിൽ നിന്നും സഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.
കഥീർ ബ്നു അബ്ദില്ല തന്റെ പിതാവിൽ നിന്ന് അദ്ധേഹം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് കേട്ടതായി ഉദ്ധരിക്കുന്നു : അല്ലാഹുവിന്റെ റസൂൽ പറയുന്നതായി ഞാൻ കേട്ടു: മൂന്ന് കാര്യങ്ങളാണ്‌ എനിക്ക്‌ ശേഷം ഞാൻ എന്റെ സമൂഹത്തിന്റെ കാര്യത്തിൽ ഭയപ്പെടുന്നത്‌. അവർ ചോദിച്ചു : എന്തൊക്കെയാണവ റസൂലേ? റസൂൽ പറഞ്ഞു : അവരുടെ മേൽ ഞാൻ ഭയപ്പെടുന്നത്‌ ആലിമിന്റെ തെറ്റിനെയും, അക്രമമുൾക്കൊള്ളുന്ന വിധിയെയും, പിന്തുടരപ്പെടുന്ന ഹവയെയുമാണ്‌

സിയാദ്‌ ബ്നു ഹുദൈർ പറഞ്ഞു : ഉമർ പറഞ്ഞു : മൂന്ന് കാര്യങ്ങൾ ദീനിനെ നശിപ്പിക്കുന്നവയാണ്‌ : ഒരു ആലിമിന്റെ തെറ്റ്‌, ഖുർആൻ ഉപയോഗിച്ചുള്ള ഒരു മുനാഫിഖിന്റെ വാഗ്വാദം, വഴി പിഴപ്പിക്കുന്ന ഇമാമുമാരും

അൽ ഹസൻ പറഞ്ഞു : അബുദ്ദർദ്ദാഅ് പറഞ്ഞു : തീർച്ചയായും ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നതെന്തെന്നാൽ ആലിമിന്റെ തെറ്റിനെയും, മുനാഫിഖിന്റെ ഖുർആൻ ഉപയോഗിച്ചുള്ള വാഗ്വാദത്തെയുമാണ്‌. ❞

അതിന്‌ ശേഷം മുആദ്‌ ബ്നു ജബൽ പറയാറുള്ളതായി ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു : ❝നല്ലവനായ ഒരാളുടെ തെറ്റിനെ നിങ്ങൾ സൂക്ഷിക്കുക, കാരണം തീർച്ചയായും ഷെയ്ത്വാൻ നല്ലവനായ ഒരാളുടെ നാവിലൂടെ വഴികേടിന്റെ വാക്ക്‌ സംസാരിക്കും, ഒരു മുനാഫിഖ്‌ സത്യം പറഞ്ഞേക്കാം. സത്യം ആര്‌ കൊണ്ട്‌ വന്നാലും നിങ്ങൾ സ്വീകരിക്കുക, കാരണം ഹഖിന്‌ മേൽ ഒരു പ്രകാശമുണ്ട്‌. അപ്പോൾ അവർ പറഞ്ഞു : എങ്ങനെയാണ്‌ ഹകീം ആയ ഒരാളുടെ തെറ്റ്‌ ? അദ്ധേഹം പറഞ്ഞു: ഇതെന്താണിദ്ധേഹം പറയുന്നത്‌ എന്ന് നിങ്ങൾ സംശയിച്ച്‌ പോകുന്ന നിലക്കുള്ള, നിങ്ങൾ നിരാകരിക്കുന്ന വാക്കാണ്‌, അദ്ധേഹത്തിന്റെ തെറ്റിനെ നിങ്ങൾ സൂക്ഷിക്കുക, അദ്ധേഹത്തെ തൊട്ട്‌ അത്‌ നിങ്ങളെ തെറ്റിച്ച്‌ കളയരുത്‌, അദ്ധേഹം അതിൽ നിന്ന് മടങ്ങിയേക്കാം. കാരണം ഇൽമും ഈമാനും യൗമുൽ ഖിയാമ വരെ അതിന്റെ സ്ഥാനങ്ങളിലാണ്‌ ആരാണോ അത്‌ അന്വേഷിച്ചത്‌ അവൻ അതിനെ കണ്ടെത്തും ❞

➥ ഫോട്ടോഗ്രഫി അനുവദനീയമായി ഫത്‌വ നൽകിയ മുഫ്തിക്ക്‌ മറുപടി നൽകവേ അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ പറയുന്നു : ❝ ഫോട്ടോഗ്രഫി അനുവദനീയമാക്കുന്ന ഈ ഫത്‌വ ദീനിനെ തകർത്ത്‌ കളയുന്ന തെറ്റാണ്‌ ❞ എന്ന് പറഞ്ഞതിന്‌ ശേഷം മുകളിൽ കൊടുത്ത അതേ അഥറുകൾ എടുത്ത്‌ കൊടുത്തു

تحريم التصوير ؛ص48-49

(തുടരും)

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
373 viewsedited  17:53
ओपन / कमेंट
2022-06-14 20:59:47 ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓹

സാന്ദർഭികമായി പറയട്ടെ..

ഇബ്നുൽ മുബാറക്ക്‌ رحمه الله പറഞ്ഞതായി ഇബ്നുൽ ഖയ്യിം رحمه الله സൂചിപ്പിച്ച; ആളുകളുടെ വാക്കുകളെ തെളിവാക്കിക്കൊണ്ട്‌ ഉദ്ധരിക്കുക എന്നത്‌ ഇന്നത്തെ കാലത്ത്‌ ഇഖ്‌വാനികൾ പ്രയോഗവത്ക്കരിച്ച്‌ കൊണ്ടിരിക്കുന്ന ഒന്നാണ്‌. അത്‌ അപ്പടി ഈ പറയപ്പെടുന്ന ആളുകളും പേറുന്നത്‌ കാണാം...

അൽ ഇമാം മുഖ്ബിൽ رحمه الله പറഞ്ഞു :
❝ ഇഖ്‌വാനുൽ മുസ്‌ലിമൂനിനറിയാം അവർ ജഹ്‌ലിലാണെന്ന്, അത്‌ കൊണ്ട്‌ തന്നെ, അവരോട്‌ ഇത്‌ ഹലാലാണ്‌ ഇത്‌ ഹറാമാണ്‌ എന്ന് പറഞ്ഞ്‌ കൊണ്ട്‌ തെളിവ്‌ സ്ഥാപിച്ച്‌ കൊടുത്താൽ അവർ പറയും; എന്നാൽ യൂസുഫ്‌ അൽ ഖറദാവി ' അൽ ഹലാൽ വൽ ഹറാം " എന്ന കിതാബിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ, സയ്യിദ്‌ സാബിഖ്‌ " ഫിഖ്‌ഹുസ്സുന്നയിൽ" ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ, ഹസനുൽ ബന്ന "അറസാഇൽ" ൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ, സയ്യിദ്‌ കുതുബ്‌ " ദിലാലുൽ ഖുർആനിൽ " ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ എന്ന്

ഈ ആളുകളുടെ വാക്കുകൾ കൊണ്ട്‌ ദലീലുകൾക്ക്‌ എതിരാവാൻ പാടുണ്ടോ?

ഇബ്നു അബ്ബാസിന്റെ മേൽ അല്ലാഹു റഹ്മത്ത്‌ ചെയ്യട്ടെ, അദ്ധേഹം പറഞ്ഞു : നിങ്ങളുടെ മേൽ ആകാശത്ത്‌ നിന്ന് കല്ല് വർഷിക്കപ്പെടാറായിരിക്കുന്നു, "അല്ലാഹുവിന്റെ റസൂൽ " പറഞ്ഞിരിക്കുന്നു എന്ന് ഞാൻ പറയുമ്പോൾ, നിങ്ങളാകട്ടെ (അതിനെതിരായി) അബൂബക്‌ർ പറഞ്ഞിരിക്കുന്നു, ഉമർ പറഞ്ഞിരിക്കുന്നു എന്ന് പറയുന്നു.

ഇമാം അഹ്മദ്‌ رحمه الله പറഞ്ഞിരിക്കുന്നു : ഒരു സമൂഹത്തിന്റെ കാര്യത്തിൽ ഞാൻ അത്ഭുതപ്പെടുന്നു. ഹദീഥിന്റെ സനദറിയുകയും അത്‌ സ്വഹീഹാണെന്ന് അറിയുകയും ചെയ്തിട്ടും അവർ സുഫ്‌യാന്റെ അഭിപ്രായം എന്ത്‌ എന്ന് തേടിപ്പോകുന്നു.

ഏ ഇഖ്‌വാൻ... അല്ലാഹുവല്ലേ പറഞ്ഞത്‌ : ( നിങ്ങളെന്തൊന്നിൽ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ടോ, അതിന്റെ വിധി അല്ലാഹുവിലേക്കാണ്‌ )

(നിങ്ങളെന്തെങ്കിലും കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിലായാൽ അത്‌ നിങ്ങൾ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക; നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ)

സഹാബികളുടെയും, താബിഈങ്ങളുടെയും, നാല്‌ ഇമാമുമാരുടെയും വാക്കുകൾ കൊണ്ട്‌ അല്ലാഹുവിന്റെയോ റസൂലിന്റെയോ വാക്കിന്‌ എതിരാവുന്നത്‌ നാം തൃപ്തിപ്പെടുന്നില്ലെങ്കിൽ, അത്ര മാത്രം പ്രാപ്തി നേടിയവരെന്ന് നാം പരിഗണിക്കാത്ത ആളുകളുടേത്‌ വെച്ച്‌ അവക്കെതിരാകുന്നതിനെ നാം എങ്ങനെയാണ്‌ തൃപ്തിപ്പെടുക?

المخرج من الفتنة ؛ ص 152

ഇഖ്‌വാനിസം പേറുന്ന ആളുകളിൽ ഇന്നത്തെ കാലത്ത്‌ ഏറ്റവും വ്യക്തമായി കാണുന്ന ഒരു അടയാളമാണിത്‌. ഇതേ ആശയം വരുന്ന ഉലമാക്കളുടെ വാക്കുകൾ ഇനിയും ധാരാളമുണ്ട്‌. ഫോട്ടോഗ്രഫി വിഷയത്തിൽ ആർക്കാണ്‌ ഉദ്‌ർ നൽകപ്പെടുക, ആരെയാണ്‌ ഇൻകാർ ചെയ്യുക എന്ന വിഷയത്തിലുള്ള ഇവരുടെ വിവരക്കേടുകളും, അഹ്‌ലുസ്സുന്നയുടെ ഉലമാക്കൾ പറഞ്ഞിട്ടുള്ള നിലപാടുകളും പറയുമ്പോൾ കൂടുതൽ വിശദീകരിക്കാം. إن شاء الله

ഫോട്ടോഗ്രഫി വിഷയത്തിൽ ഇവരെഴുതുന്ന എഴുത്തുകളോ ന്യായീകരണങ്ങളോ ശ്രദ്ധിച്ചവർക്ക്‌ ഒരു തെളിവ്‌ പോലും ഇവർ ഉദ്ധരിക്കുന്നത്‌ കാണാൻ സാധിക്കില്ല, എന്ന് മാത്രമല്ല ഇഖ്‌വാനികളുടെ ഈ രീതിയാണ്‌ കാണാൻ സാധിക്കുക. എന്നാൽ ഹറാമാണെന്ന് പറഞ്ഞവരിൽ അൽ ഇമാം മുഖ്ബിൽ തന്റെ കിതാബിൽ ഏകദേശം 30 ഓളം ഹദീഥുകളും, അൽ അല്ലാമ അത്തുവൈജിരീ തന്റെ കിതാബിൽ 34 ഹദീഥുകളും എടുത്ത്‌ കൊടുത്തിട്ടുണ്ട്‌.

ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു ഫാഇദ : ഈ വിഷയത്തിൽ കിതാബു ത്തൗഹീദിലെ 37ആം അദ്ധ്യായമായ "അല്ലാഹു ഹറാമാക്കിയത്‌ ഹലാലാക്കുന്നതിലും, തിരിച്ചും ചെയ്യുന്ന കാര്യത്തിൽ ഉലമാക്കളെയോ ഉമറാക്കളെയോ അനുസരിച്ചവൻ അവരെ റബ്ബുകളാക്കി സ്വീകരിച്ചു" എന്ന ഭാഗത്തിന്റെ ഉലമാക്കളുടെ വിശദീകരണങ്ങൾ വായിക്കാൻ എന്നോടെന്ന പോലെ സഹോദരങ്ങളോട്‌ ഉണർത്തുന്നു

അല്ലാഹുവിന്റെ വിധികൾക്ക്‌ നേരെ കുതന്ത്രം പ്രയോഗിക്കുന്ന ആളുകളെക്കുറിച്ചുള്ള ഇബ്നുൽ ഖയ്യിമിൽ നിന്നുള്ള ഫാഇദകൾ അടുത്ത ഭാഗത്തിൽ തുടരും. إن شاء الله

(തുടരും)

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
99 viewsedited  17:59
ओपन / कमेंट
2022-06-13 20:03:12 ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓸




അല്ലാഹുവിന്റെ ഹുക്മുകൾക്ക്‌ നേരെ പ്രയോഗിക്കുന്ന തന്ത്രങ്ങൾക്ക്‌ ചില ഉദാഹരണങ്ങൾ

പേജ്‌ 191ൽ ഇബ്നുൽ ഖയ്യിം പറഞ്ഞു :
❝ റസൂൽ പറഞ്ഞു : (യഹൂദികളെ അല്ലാഹു ശപിക്കട്ടെ, കൊഴുപ്പ്‌ ഹറാമാക്കപ്പെട്ടപ്പോൾ അതിനെ ഉരുക്കി രൂപം മാറ്റി വിൽക്കുകയും അതിന്റെ വില അവർ തിന്നുകയും ചെയ്തു) ,അവർ അതിനെ ഉരുക്കി കൊഴുപ്പ്‌ എന്ന പേര്‌ അതിൽ നിന്ന് നീക്കിക്കളഞ്ഞു.
അത്‌ പോലെ ( ത്വലാഖ്‌ ബാഇൻ ചെയ്യപ്പെട്ട സ്ത്രീയെ) ഹലാലാക്കിക്കൊടുക്കുന്നവനെയും, ആർക്ക്‌ വേണ്ടിയാണോ ഹലാൽ ആക്കപ്പെട്ടത്‌ അവനെയും റസൂൽ ശപിച്ചിരിക്കുന്നു. ❞

തിരിച്ചെടുക്കാൻ പറ്റാത്ത നിലക്കുള്ള ത്വലാഖ്‌ ചെയ്യപ്പെട്ട സ്ത്രീയെ അതേ പുരുഷന്‌ തന്നെ വിവാഹം കഴിക്കണമെങ്കിൽ മറ്റൊരാൾ വിവാഹം കഴിച്ച്‌ ത്വലാഖ്‌ ചെയ്യപ്പെട്ടാൽ മാത്രമേ അയാൾക്ക്‌ അനുവദനീയമാവുകയുള്ളൂ. ഈ അവസ്ഥയിൽ ആദ്യത്തെയാൾക്ക്‌ ഹലാൽ ആവാൻ വേണ്ടി എന്ന ഉദ്ധേശത്തിൽ മറ്റൊരാൾ ഈ സ്ത്രീയെ വിവാഹം കഴിക്കുകയും എന്നിട്ട്‌ ത്വലാഖ്‌ ചൊല്ലുകയും ചെയ്യുക എന്ന തന്ത്രമാണ്‌ അവരിത്‌ കൊണ്ട്‌ ചെയ്യുന്നത്‌.

യഹൂദികളും മുൻ കഴിഞ്ഞ സമൂഹങ്ങളും ചെയ്ത ഇതേ കുതന്ത്രങ്ങൾ തന്നെയാണ്‌ ഫോട്ടോഗ്രഫി അനുവദനീയമാക്കാൻ ചിലയാളുകൾ ഇന്ന് കാലത്ത്‌ ചെയ്യുന്നത്‌ എന്ന് ധാരാളം ഉലമാക്കൾ പറഞ്ഞിട്ടുണ്ട്‌. അതിൽ പെട്ടതാണ്‌
ഫോട്ടോയും വീഡിയോയും കൈ കൊണ്ടുള്ള തസ്‌വീറും എല്ലാം ഹറമാണെന്നും മറ്റും വ്യക്തമാക്കിയ ശേഷം ഇത്‌ ഹലാൽ ആക്കുന്നവരെ മുൻകാലത്തെ കുതന്ത്രക്കാരുമായി ഉപമിച്ച്‌ കൊണ്ട്‌ ഇമാം അൽ-അൽബാനി " രണ്ട്‌ ഹദീഥുകൾ കൊണ്ട്‌ ഞാൻ ഈ മജ്‌ലിസ്‌ അവസാനിപ്പിക്കുകയാണ്‌ " എന്ന് പറഞ്ഞ്‌ മുകളിൽ ഇബ്നുൽ ഖയ്യിം ഉദ്ധരിച്ച രണ്ട്‌ ഹദീഥുകൾ ഉദ്ധരിച്ചു
سلسلة الهدى والنور 394

ഖുർആനിൽ സൂചിപ്പിക്കപ്പെട്ട ശനിയാഴ്ച്ച മീൻ പിടിക്കൽ വിലക്കപ്പെട്ട ബനൂ ഇസ്‌റാഈലുകാർ ചെയ്ത കുതന്ത്രവും ഇബ്നുൽ ഖയ്യിം സൂചിപ്പിക്കുന്നു. അതേ സംഗതി ഇന്നുള്ള ആളുകളും ഫോട്ടോഗ്രഫിയിൽ ചെയ്യുന്നതായും ധാരാളം ഉലമാക്കൾ വ്യക്തമാക്കിയിട്ടുണ്ട്‌. നീണ്ട്‌ പോകുമെന്ന് ഭയന്ന് അടുത്ത പ്രധാനപ്പെട്ട ഇത്തരക്കാരുടെ കുതന്ത്രത്തിലേക്ക്‌ കടക്കുന്നു...

ഉലമാക്കൾക്ക്‌ പറ്റിയ തെറ്റ്‌ ഉപയോഗിച്ച്‌ കൊണ്ട്‌ അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുന്ന തന്ത്രം

അതിന്‌ ശേഷം ഇത്തരം കുതന്ത്രക്കാരുടെ പ്രധാന ആയുധമായ തെറ്റ്‌ പറ്റിയ മഹാന്മാരായ ഉലമാക്കളുടെ വാക്കുകളുപയോഗിച്ച്‌ അല്ലാഹുവിന്റെ ഹുക്മിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ പേജ്‌ 295ൽ ഇബ്നുൽ ഖയ്യിം പറയുന്നു :

തീർച്ചയാക്കപ്പെട്ട ഒരു സംഗതിയാണ്‌ ഇസ്‌ലാമിന്‌ മഹത്തരമായ സേവനങ്ങൾ ചെയ്തിട്ടുള്ള ഒരു മനുഷ്യനിൽ സംഭവിച്ച ഒരു തെറ്റോ അബദ്ധമോ ഉണ്ടായിരിക്കാം എന്നത്‌. അദ്ധേഹത്തിന്‌ അതിന്റെ പേരിൽ ഉദ്‌ർ നൽകപ്പെട്ടേക്കാം എന്ന് മാത്രമല്ല, അദ്ധേഹത്തിന്റെ പരിശ്രമത്തിന്‌ പ്രതിഫലവും നൽകപ്പെട്ടേക്കാം. അതിൽ അദ്ധേഹത്തെ പിന്തുടരപ്പെടാവതല്ല, അത്‌ പോലെ തന്നെ മുസ്‌ലിംകളുടെ മനസ്സിൽ നിന്ന് അദ്ധേഹത്തിന്റെ സ്ഥാനത്തെ ഇകഴ്ത്താവുന്നതുമല്ല. ❞

അതിന്‌ ശേഷം അഭിപ്രായ വ്യത്യാസമുള്ള വീഞ്ഞിന്റെ കാര്യത്തിൽ ഇബ്നുൽ മുബാറക്കിനോട്‌ തർക്കിച്ച ഒരു വ്യക്തിയുടെ സംഭവം എടുത്തുദ്ധരിച്ച്‌ കൊണ്ട്‌ അയാൾ ഒഴിവ്‌ കഴിവിനായി തെളിവാക്കിയ സഹാബികളിലേക്കുള്ള സനദുകളൊക്കെ മുറിഞ്ഞ്‌ പോയതാണെന്ന് പറഞ്ഞ്‌ ഒടുവിൽ ഇബ്നു മസ്‌ഊദിന്റെ ഖൗൽ മാത്രം അയാളുടെ കയ്യിൽ ബാക്കിയായി എന്നിങ്ങനെയുള്ള ഇബ്നുൽ മുബാറക്കിന്റെ വാക്കുകൾ ഇബ്നുൽ ഖയ്യിം എടുത്ത്‌ കൊടുക്കുന്നു :

ഹേ വിഡ്ഢീ... ഇബ്നു മസ്‌ഊദ്‌ ഇവിടെ ഇരുന്ന് കൊണ്ട്‌ നിന്നോടിത്‌ ഹലാൽ ആണെന്ന് പറഞ്ഞെന്ന് കണക്കാക്കിയാൽ പോലും, റസൂലും അദ്ധേഹത്തിന്റെ സഹാബിമാരും ശക്തമായി അതിനെതിരെ താക്കീത്‌ ചെയ്തത്‌ മാത്രം മതിയായിരുന്നു നിനക്കതിനെ ഒഴിവാക്കാനും അതിനെ കരുതിയിരിക്കാനും.

അപ്പോൾ ഒരാൾ പറഞ്ഞു : ഹേ.. അബൂ അബ്ദുറഹ്മാൻ.. നഖഇയും ശഅബിയും -അതോടൊപ്പം മറ്റ്‌ ചിലരെയും സൂചിപ്പിച്ചു- വീഞ്ഞ്‌ കുടിക്കാറുണ്ടായിരുന്നു.

അപ്പോൾ ഞാൻ അവരോടായി പറഞ്ഞു : വാദിക്കുന്നതിനിടയിൽ മനുഷ്യരുടെ പേര്‌ പറയുന്നത്‌ ഒഴിവാക്കൂ. ഇസ്‌ലാമിൽ വലിയ സ്ഥാനമുള്ള ഒരു മനുഷ്യൻ , അദ്ധേഹത്തിന്റെ അടുക്കൽ നിന്ന് സംഭവിച്ച ഒരു പിഴവായിരിക്കാം അത്‌. അത്‌ വെച്ച്‌ തെളിവ്‌ പിടിക്കൽ ആർക്കെങ്കിലും അനുവദനീയമാണോ? അപ്പോൾ അവന്റെ ഉത്തരം മുട്ടിപ്പോയി...

ഫോട്ടോയെയും വീഡിയോയെയും അനുവദനീയമാക്കുന്നവരോട്‌ നമുക്ക്‌ പറയാനുള്ളത്‌ ഷെയ്ഖ്‌ ഫൗസാനും ഷെയ്ഖ്‌ അബ്ദുൽ ഹമീദും പറഞ്ഞതായി മുമ്പ്‌ വിവർത്തനം ചെയ്യപ്പെട്ട ഇതേ വാക്കുകളാണ്‌. അൽ അല്ലാമ ഹമ്മാദ്‌ അൽ അൻസ്വാരി എന്നല്ല, അൽ അല്ലാമ അൽ ഫൗസാൻ, അൽ അല്ലാമ യഹ്‌യ അൽ ഹജൂരി എന്നിങ്ങനെയുള്ളവരാകട്ടെ അല്ലാത്തവരാകട്ടെ ഹലാലാണെന്ന് പറഞ്ഞാൽ പോലും ഹലാൽ ആകുന്ന ഒന്നല്ല ഇത്‌.

അൽ അല്ലാമ അൽ ഫൗസാൻ -حفظه الله- പറയുന്നു :
തസ്‌വീർ ഹറാമാണ്‌. അത്‌ ഹലാൽ ആണെന്ന് പറയാൻ എനിക്ക്‌ അവകാശമില്ല. മറ്റുള്ളവർക്കും അവകാശമില്ല.❞


(തുടരും)

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
87 viewsedited  17:03
ओपन / कमेंट
2022-06-12 20:22:43 ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓷

➥ ആധുനിക കാല ദാഹിരിയ്യാക്കളെ കുറിച്ച്‌ അൽ അൽബാനി പറഞ്ഞത്‌ പോലെ പ്രത്യക്ഷാർത്ഥത്തിൽ കടിച്ച്‌ തൂങ്ങി അല്ലാഹു എന്തൊന്നിനാണോ ഒരു കാര്യത്തെ ഹറാമാക്കിയത്‌ എന്ന ഉദ്ധേശത്തെ അവഗണിക്കുന്നവരെ വിമർശ്ശിച്ചതിന്‌ ശേഷം ഇബ്നുൽ ഖയ്യിം പേജ്‌ 194 ൽ പറയുന്നു.
❝ തന്ത്രത്തിലൂടെ അല്ലാഹുവിന്റെ വിധിയെ ഇല്ലാതാക്കിയാൽ അവൻ അല്ലാഹുവിന്റെ ഉദ്ധേശത്തിന്‌ വിരുദ്ധമാവുകയും, കുതന്ത്രക്കാരന്റെ ഉദ്ധേശം നടപ്പിലാവുകയും ചെയ്യും. എന്നാൽ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ഉദ്ധേശം നടപ്പിലാക്കപ്പെടുകയും, കുതന്ത്രക്കാരന്റെ ഉദ്ധേശം ഇല്ലാതാക്കുകയും ചെയ്യലാണ്‌ വാജിബായിട്ടുള്ളത്‌❞

➥ സൃഷ്ടികളുടെ ഗുണത്തിന്‌ വേണ്ടി ഹറാമുകളെയും ഹലാലുകളെയും നിശ്ചയിച്ച അല്ലാഹുവിനെയും, അവന്റെ ശരീഅത്തിനെയും പുകഴ്ത്തിക്കൊണ്ട്‌ ആ ഗുണങ്ങളെ അവഗണിച്ച്‌ പല തരം കുതന്ത്രങ്ങൾ പ്രയോഗിച്ച്‌ കൊണ്ട്‌ ഹറാമുകളെ ഹലാൽ ആക്കാൻ ശ്രമിക്കുന്ന കുതന്ത്രക്കാരെ പറ്റി പേജ്‌ 218ൽ പറയുന്നു :
അവർ ചെറിയ കുട്ടികളെ പറ്റിക്കുന്ന നിലക്ക്‌ അല്ലാഹുവിനെ പറ്റിക്കാൻ ശ്രമിക്കുകയാണ്‌, അല്ലാഹുവിന്റെ അതിർവരമ്പുകൾ വെച്ച്‌ ഭ്രാന്തന്മാർ കളിക്കുന്നത്‌ പോലെ കളിക്കുകയാണവർ ചെയ്യുന്നത്‌. എന്നിട്ടവർ തന്ത്രങ്ങൾ ഉപയോഗിച്ച്‌ കൊണ്ട്‌ ഹറാമിനെ ഹലാൽ ആക്കുന്നു. ഇതല്ലാത്ത മറ്റുള്ളതാണ്‌ (ഹറാമെന്നത്‌ കൊണ്ട്‌) ഉദ്ധേശിക്കപ്പെട്ടത്‌ എന്ന നിലക്കാണ്‌ അവർ അതിലേക്ക്‌ എത്തിച്ചേരുന്നത്‌. എന്നാൽ യഥാർത്ഥത്തിൽ അവർക്കറിയാം ഇത്‌ തന്നെയാണ്‌ അല്ലാഹു ഹറാമാക്കാൻ ഉദ്ധേശിച്ചത്‌ എന്ന്

➥ പലിശ നിരോധിച്ചതിന്‌ നേരെ തന്ത്രം പ്രയോഗിച്ച്‌ കൊണ്ട്‌ അതിനെ മറ്റൊരു രൂപത്തിൽ ഉപയോഗിച്ച ആളുകളെ പറ്റി ഷെയ്ഖുൽ ഇസ്‌ലാം പറഞ്ഞതായി പേജ്‌ 182ൽ ഇബ്നുൽ ഖയ്യിം പറയുന്നു : ❝എന്തൊന്നിനാണോ പലിശ ഹറാമാക്കപ്പെട്ടത്‌, അത്‌ അത്‌ പോലെ ഈ പുതിയ രൂപത്തിലുമുണ്ട്‌ എന്ന് മാത്രമല്ല അതിനേക്കാളും ഉണ്ട്‌. കുറഞ്ഞ ഉപദ്രവമുള്ളതിനെ ശരീഅത്ത്‌ ഹറാമാക്കുകയും, കൂടിയ ഉപദ്രവമുള്ളത്‌ ഹലാലാക്കുകയും ചെയ്യുകയില്ല

ഈ വിഷയം കൈ കൊണ്ടുള്ള തസ്‌വീറിനെ ഉപകരണം കൊണ്ടുള്ള തസ്‌വീറിൽ നിന്ന് വേർ തിരിക്കുന്നതിനെ മറുപടി പറഞ്ഞിട്ടുള്ള എല്ലാ ഉലമാക്കളും ഒരു പോലെ പറയുന്ന ഒന്നാണ്‌. കാരണം അല്ലാഹു എന്തൊന്നിനാണോ തസ്‌വീർ ഹറമാക്കിയത്‌ അത്‌ ഏറ്റവും കൂടുതൽ പ്രയോഗ വത്ക്കരിക്കപ്പെടുന്നത്‌ ഫോട്ടോയിലും, വീഡിയോയിലുമാണ്‌.
എന്ന് മാത്രമല്ല, നമ്മുടെ നാട്ടിലെ ആൾ ദൈവങ്ങളെ ആരാധിക്കുന്നവർ ഇന്ന് പ്രതിമകളേക്കാളും, കൈ കൊണ്ട്‌ വരച്ചതിനേക്കാളും ആരാധനക്കായി ഉപയോഗിക്കുന്നത്‌ ഫോട്ടോയും വീഡിയോയുമാണ്‌ എന്ന് നിഷേധിക്കാനാവത്ത സത്യമാണ്‌. എത്ര കൃത്യമാണ്‌ അല്ലാഹുവിന്റെ ഹുക്മുകളെന്ന് ആലോചിച്ച്‌ നോക്കൂ സഹോദരങ്ങളേ...
الحمد لله الذي هدانا لهذا

അതിന്‌ ശേഷം പേജ്‌ 218 ൽ ഇബ്നുൽ ഖയ്യിം പറയുന്നു :
എല്ലാ നിലക്കും ഒരു പോലെയിരിക്കുന്ന കാര്യങ്ങളെ അവയുടെ രൂപത്തിന്റെയോ, പേരിന്റെയോ, അത്‌ ഉണ്ടായ രീതിയുടെയോ കാര്യം പറഞ്ഞോ അവർ തമ്മിൽ വേർ തിരിക്കുന്നു. അതോടൊപ്പം അവർ തന്നെ ഹറാമായി കാണുന്നതിനേക്കാൽ ഫസാദ്‌ നിറഞ്ഞതിനെ അവർ തന്ത്രങ്ങളിലൂടെ ഹലാലാക്കുന്നു. ഈ ശരീഅത്തിനെ ഇത്തരം പരസ്പര വൈരുദ്ധ്യത്തിൽ നിന്ന് മുക്തമാക്കിയവനായ, സൃഷ്ടികളുടെ ദുനിയാവിലെയും ആഖിറത്തിലെയും നന്മക്ക്‌ വേണ്ടി ഹുക്മുകൾ നിശ്ചയിച്ച അല്ലാഹുവിനാകുന്ന സർവ്വ സ്തുതികളും❞

എത്ര കൃത്യമാണ്‌ സഹോദരങ്ങളേ വാക്കുകൾ..

ഈ അവസാന വരികൾ വായിച്ചാൽ കൈ കൊണ്ടുള്ള ക്ലാരിറ്റി കുറഞ്ഞ തസ്‌വീറിനെ ഹറാമായും, ഉപകരണം കൊണ്ടെടുത്ത ഒരു വ്യക്തിയെ അക്ഷരാർത്ഥത്തിൽ അത്‌ പോലെ തോന്നിക്കുന്ന നിലക്കുള്ള തസ്‌വീറിനെ ഹലാലും ആയിക്കാണുന്ന പരസ്പര വൈരുദ്ധ്യത്തിന്റെ വാദമുന്നയിക്കുന്നവർക്ക്‌ മറുപടി പറഞ്ഞതാണെന്ന് തോന്നിപ്പോകും!!

മറ്റൊരുപാട്‌ വിഷയങ്ങളിലെന്ന പോലെ ഫോട്ടോഗ്രഫിയുടെ വിഷയത്തിലും നമ്മൾ അനുഭവിച്ച്‌ കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളാണ്‌ ഇവയെല്ലാം.

ഈ പരസ്പര വിരുദ്ധമായ വേർ തിരിക്കൽ ഒരു പിടിവാശിയാണെന്ന് അൽ ഇമാം ഇബ്നു ബാസ്‌, അൽ ഇമാം അൽ അൽബാനി, അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ , അൽ അല്ലാമ അബ്ദുൽ അസീസ്‌ അറാജിഹീ رحمهم الله എന്നിങ്ങനെ ഒരു കൂട്ടം ഉലമാക്കൾ ഒന്നടങ്കം പറഞ്ഞത്‌ അത്‌ കൊണ്ട്‌ തന്നെയാണ്‌.
شرح كتاب التوحيد للراجحي؛ص509
سلسلة الهدى والنور 394، 621
تحريم التصوير..؛ص53
تقييد الشوارد للراجحي ؛ ص 381

കൂടുതൽ ഗൗരവമേറിയ ഇത്തരക്കാരുടെ കുതന്ത്രങ്ങളെക്കുറിച്ചും, തന്ത്രങ്ങൾക്ക്‌ ചില ഉദാഹരണങ്ങളെ കുറിച്ചും, ഇബ്നുൽ ഖയ്യിം ഉദാഹരണമായി പറഞ്ഞ കുതന്ത്രങ്ങളെ അതേ നിലക്ക്‌ തന്നെ ഫോട്ടോഗ്രഫി ഹലാൽ അക്കാൻ ശ്രമിക്കുന്നവർക്ക്‌ മറുപടി പറയാൻ ഉലമാക്കൾ ഉദ്ധരിച്ചതുമായ വാക്കുകൾ വരുന്ന പരമ്പരകളിൽ വിശദമായി വരുന്നതായിരിക്കും... إن شاء الله

(തുടരും)

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
289 viewsedited  17:22
ओपन / कमेंट