Get Mystery Box with random crypto!

ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓺ അല്ലാഹു ഹറാമാക്കി | ഫവാഇദ്‌ - Benefits - فوائد

ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓺

അല്ലാഹു ഹറാമാക്കിയത്‌ ഹലാലാക്കാൻ ഉലമാക്കളിലെ ഒഴിവ്‌ കഴിവ്‌ നോക്കി നടക്കുന്ന കുതന്ത്രക്കാരെ പറ്റി ഇബ്നുൽ ഖയ്യിം 296ആം പേജിൽ തുടർന്ന് പറയുന്നു :
❝ ഇബ്നുൽ മുബാറക്ക്‌ പറഞ്ഞു : അൽ മുഅ്തമർ ബ്നു സുലൈമാൻ എന്നെ അറിയിച്ചു, അദ്ധേഹം പറഞ്ഞു : ഞാൻ കവിത പാടുന്നതായി എന്റെ പിതാവ്‌ കണ്ടു. അപ്പോൾ അദ്ധേഹമെന്നോട്‌ പറഞ്ഞു : മോനെ, നീ കവിത പാടരുത്‌. അപ്പോൾ ഞാൻ അദ്ധേഹത്തോട്‌ പറഞ്ഞു : പിതാവേ... ഹസൻ പാടാറുണ്ടായിരുന്നല്ലോ, ഇബ്നു സീരീൻ പാടാറുണ്ടായിരുന്നല്ലോ. അപ്പോൾ അദ്ധേഹം പറഞ്ഞു : മോനേ... ഹസന്റെയടുക്കലും ഇബ്നു സീരീന്റെയടുക്കലുമുള്ള തിന്മകളെ നീ എടുത്താൽ നിന്നിൽ എല്ലാ തിന്മകളും ഒരുമിച്ച്‌ കൂടും. ❞

ഷെയ്ഖ്‌ ഇസ്‌ലാം പറഞ്ഞതായി തൊട്ടുടനെ ഇബ്നുൽ ഖയ്യിം പറയുന്നു : ❝ ഇബ്നുൽ മുബാറക്ക്‌ ഈ സൂചിപ്പിച്ചത്‌ ഉലമാക്കൾക്കിടയിൽ ഏകോപിക്കപ്പെട്ട സംഗതിയാണ്‌. കാരണം മുൻ കഴിഞ്ഞ്‌ പോയവരോ, അതിന്‌ ശേഷം വന്നവരോ ആയ ഇമാമുമാരിലെ ഓരോ വ്യക്തികൾക്കും സുന്നത്ത്‌ അവരിൽ നിന്ന് മറഞ്ഞു കിടന്നിട്ടുള്ളതായിട്ടുള്ള വാക്കുകളോ, പ്രവർത്തികളോ ഉണ്ടായിട്ടല്ലാതെ ഇല്ല❞

ഷെയ്ഖുൽ ഇസ്‌ലാം പറഞ്ഞതായി വീണ്ടും ഉദ്ധരിക്കുന്നു : ❝ഇത്‌ തിട്ടപ്പെടുത്താനാവാത്ത വിശാലമായ ഒരു ഭാഗമാണ്‌. അതോടൊപ്പം അവരുടെ പദവികളെ ഇകഴ്ത്താനോ, അവരെ അതിൽ പിന്തുടരാനോ പാടുള്ളതല്ല. അല്ലാഹു പറഞ്ഞു : ( നിങ്ങളെന്തെങ്കിലും കാര്യത്തിൽ അഭിപ്രായ വ്യത്യാസത്തിൽ അല്ലാഹുവിലേക്കും റസൂലിലേക്കും നിങ്ങൾ മടക്കുക)

സുലൈമാൻ അത്തൈമീ പറഞ്ഞു : എല്ലാ ആലിമിന്റെയും റുഖ്സകളെ ( ഒഴിവ്കഴിവുകളെ) നീ എടുത്താൽ നിന്നിൽ എല്ലാ തിന്മകളും ഒരുമിച്ച്‌ കൂടും. ഇബ്നുൽ അബ്ദിൽ ബർ പറഞ്ഞു : ഇത്‌ ഏകാഭിപ്രായമുള്ള സംഗതിയാണ്‌, ഇതിൽ അഭിപ്രായവ്യത്യാസമുള്ളതായി എനിക്കറിയില്ല.

ഒരാൾ ചിന്തിക്കേണ്ടുന്ന നിലക്കുള്ള ഈ അർത്ഥത്തിലുള്ള വാക്കുകൾ നബി യിൽ നിന്നും സഹാബികളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.
കഥീർ ബ്നു അബ്ദില്ല തന്റെ പിതാവിൽ നിന്ന് അദ്ധേഹം അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് കേട്ടതായി ഉദ്ധരിക്കുന്നു : അല്ലാഹുവിന്റെ റസൂൽ പറയുന്നതായി ഞാൻ കേട്ടു: മൂന്ന് കാര്യങ്ങളാണ്‌ എനിക്ക്‌ ശേഷം ഞാൻ എന്റെ സമൂഹത്തിന്റെ കാര്യത്തിൽ ഭയപ്പെടുന്നത്‌. അവർ ചോദിച്ചു : എന്തൊക്കെയാണവ റസൂലേ? റസൂൽ പറഞ്ഞു : അവരുടെ മേൽ ഞാൻ ഭയപ്പെടുന്നത്‌ ആലിമിന്റെ തെറ്റിനെയും, അക്രമമുൾക്കൊള്ളുന്ന വിധിയെയും, പിന്തുടരപ്പെടുന്ന ഹവയെയുമാണ്‌

സിയാദ്‌ ബ്നു ഹുദൈർ പറഞ്ഞു : ഉമർ പറഞ്ഞു : മൂന്ന് കാര്യങ്ങൾ ദീനിനെ നശിപ്പിക്കുന്നവയാണ്‌ : ഒരു ആലിമിന്റെ തെറ്റ്‌, ഖുർആൻ ഉപയോഗിച്ചുള്ള ഒരു മുനാഫിഖിന്റെ വാഗ്വാദം, വഴി പിഴപ്പിക്കുന്ന ഇമാമുമാരും

അൽ ഹസൻ പറഞ്ഞു : അബുദ്ദർദ്ദാഅ് പറഞ്ഞു : തീർച്ചയായും ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നതെന്തെന്നാൽ ആലിമിന്റെ തെറ്റിനെയും, മുനാഫിഖിന്റെ ഖുർആൻ ഉപയോഗിച്ചുള്ള വാഗ്വാദത്തെയുമാണ്‌. ❞

അതിന്‌ ശേഷം മുആദ്‌ ബ്നു ജബൽ പറയാറുള്ളതായി ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു : ❝നല്ലവനായ ഒരാളുടെ തെറ്റിനെ നിങ്ങൾ സൂക്ഷിക്കുക, കാരണം തീർച്ചയായും ഷെയ്ത്വാൻ നല്ലവനായ ഒരാളുടെ നാവിലൂടെ വഴികേടിന്റെ വാക്ക്‌ സംസാരിക്കും, ഒരു മുനാഫിഖ്‌ സത്യം പറഞ്ഞേക്കാം. സത്യം ആര്‌ കൊണ്ട്‌ വന്നാലും നിങ്ങൾ സ്വീകരിക്കുക, കാരണം ഹഖിന്‌ മേൽ ഒരു പ്രകാശമുണ്ട്‌. അപ്പോൾ അവർ പറഞ്ഞു : എങ്ങനെയാണ്‌ ഹകീം ആയ ഒരാളുടെ തെറ്റ്‌ ? അദ്ധേഹം പറഞ്ഞു: ഇതെന്താണിദ്ധേഹം പറയുന്നത്‌ എന്ന് നിങ്ങൾ സംശയിച്ച്‌ പോകുന്ന നിലക്കുള്ള, നിങ്ങൾ നിരാകരിക്കുന്ന വാക്കാണ്‌, അദ്ധേഹത്തിന്റെ തെറ്റിനെ നിങ്ങൾ സൂക്ഷിക്കുക, അദ്ധേഹത്തെ തൊട്ട്‌ അത്‌ നിങ്ങളെ തെറ്റിച്ച്‌ കളയരുത്‌, അദ്ധേഹം അതിൽ നിന്ന് മടങ്ങിയേക്കാം. കാരണം ഇൽമും ഈമാനും യൗമുൽ ഖിയാമ വരെ അതിന്റെ സ്ഥാനങ്ങളിലാണ്‌ ആരാണോ അത്‌ അന്വേഷിച്ചത്‌ അവൻ അതിനെ കണ്ടെത്തും ❞

➥ ഫോട്ടോഗ്രഫി അനുവദനീയമായി ഫത്‌വ നൽകിയ മുഫ്തിക്ക്‌ മറുപടി നൽകവേ അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ പറയുന്നു : ❝ ഫോട്ടോഗ്രഫി അനുവദനീയമാക്കുന്ന ഈ ഫത്‌വ ദീനിനെ തകർത്ത്‌ കളയുന്ന തെറ്റാണ്‌ ❞ എന്ന് പറഞ്ഞതിന്‌ ശേഷം മുകളിൽ കൊടുത്ത അതേ അഥറുകൾ എടുത്ത്‌ കൊടുത്തു

تحريم التصوير ؛ص48-49

(തുടരും)

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam