Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 6

2022-05-28 05:29:12 തസ്‌വീർ വിഷയം ചെറിയൊരു നിസാരമായ വിഷയമാണോ? ഇതിന്റെ ഗൗരവത്തെ കുറിക്കുന്ന ചില വാക്കുകൾ


സൗദി ഉലമാക്കളെ കുറ്റപ്പെടുത്തിക്കൊണ്ട്‌ മുഹമ്മദ്‌ അബൂ സുഹ്‌റ എഴുതി : " ബിംബാരാധനയില്ലാത്തതോ അല്ലെങ്കിൽ അതിലേക്ക്‌ നയിക്കാത്തതോ ആയ ഫോട്ടോഗ്രാഫിക്‌ ചിത്രീകരണം പോലുള്ള ചെറിയ കാര്യങ്ങളിൽ അവർ അമിതമായി ഇടപെട്ടു, അതിനോടവർ എതിർപ്പ്‌ പ്രഖ്യാപിച്ചു. അത്‌ കൊണ്ട്‌ അവരുടെ ഉലമാക്കളെഴുതിയ ഫത്‌വകളിലും, രിസാലകളിലും അത്‌ നമുക്ക്‌ കാണാം..."

അതിന്‌ മറുപടിയായി അൽ അല്ലാമ അൽ ഫൗസാൻ -حفظه الله- പറഞ്ഞു : ❝എന്നാൽ അദ്ധേഹത്തിന്റെ വാക്കായ : " അവർ ചെറിയ കാര്യങ്ങളിൽ ബന്ധപ്പെട്ട്‌ കിടന്നു " എന്നതിന്‌ ശേഷം അദ്ധേഹം അതിനുദാഹരണമായി ഫോട്ടോഗ്രഫിക്‌ ചിത്രീകരണത്തെ ഉദ്ധരിച്ചു.

ഒന്നാമതായി : ഫോട്ടോഗ്രഫി എന്നത്‌ ചെറിയ കാര്യങ്ങളിൽ പെട്ടതല്ല, എന്നാൽ അത്‌ വൻ പാപങ്ങളിൽ പെട്ടതാണ്‌. ഫോട്ടോഗ്രഫിക്‌ തസ്‌വീറും അല്ലാത്തതും തമ്മിൽ വേർ തിരിക്കാതെ അതിനെ നിരോധിച്ചു കൊണ്ടും, അതിൽ നിന്ന് താക്കീത്‌ നൽകിക്കൊണ്ടും, ഫോട്ടോഗ്രാഫർമ്മാരെ ശപിച്ചു കൊണ്ടും , ഖിയാമത്ത്‌ നാളിൽ അതികഠിനമായി ശിക്ഷിക്കപ്പെടുന്ന ആളുകളാണവർ എന്ന് വിവരമറിയിച്ച്‌ കൊണ്ടും വന്ന സ്വഹീഹ്‌ ആയ ഹദീഥുകൾ കാരണമായി.

ആരാണോ അത്‌ തമ്മിൽ വേർ തിരിച്ചത്‌; അവനെതിരെ തെളിവുകളുണ്ട്‌. ഫോട്ടോഗ്രഫി ഹറാമാക്കപ്പെടാൻ കാരണമായി പറയപ്പെട്ട കാരണങ്ങൾ എല്ലാ തരം ഫോട്ടോഗ്രഫികളിലും യാഥാർത്ഥ്യമാവുന്നുണ്ട്‌. ❞

البيان لأخطاء بعض الكتاب ج1/ ص164

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
291 viewsedited  02:29
ओपन / कमेंट
2022-05-28 05:21:44 തസ്‌വീർ വിഷയം ചെറിയൊരു നിസാരമായ വിഷയമാണോ? ഇതിന്റെ ഗൗരവത്തെ കുറിക്കുന്ന ചില വാക്കുകൾ


قال الشيخ يحيى بن علي الحجوري حفظه الله : " فتجنب هذه المعصية _ تصوير ذوات الأرواح _ وإياك والتساهل فيها ، فإن الوعيد فيها شديد "

ليلة الجمعة ٤ شوال ١٤٤٠ هجرية 

ഷെയ്ഖ്‌ യഹ്‌യ ബ്നു അലീ അൽ ഹജൂരീ حفظه الله പറഞ്ഞു : 

" ഈ പാപത്തിൽ നിന്ന് നീ വിട്ടു നിൽക്കുക _ ജീവനുള്ളവയുടെ ചിത്രമെടുക്കലിൽ നിന്ന് _ അതിൽ നിസാരത കാണിക്കുന്നതിനെ തൊട്ട്‌ നീ സൂക്ഷിക്കുക , കാരണം അതിനെ പറ്റിയുള്ള താക്കീത്‌ വളരെ കഠിനമാണു "
#تحذير #التصوير

http://t.me/fawaid_malayalam
162 views02:21
ओपन / कमेंट
2022-05-27 19:56:56 കൈ കൊണ്ടുള്ള തസ്‌വീറിനെ ഹറാമും, ഉപകരണം കൊണ്ടുള്ളതിനെ ഹലാലും ആയിക്കാണുന്നവരെ ഉത്തരം മുട്ടിക്കുന്ന ചില വാക്കുകൾ


➥ ഈ ഉപകരണം റസൂലിന്റെ ﷺ കാലത്തില്ലാത്തത്‌ കൊണ്ട്‌ ഇതിലൂടെ പുറത്ത്‌ വരുന്നത്‌ ചിത്രമായി (സ്വൂറയായി) പരിഗണിക്കപ്പെടുകയില്ല എന്ന് പറയുന്നവർക്ക്‌ മറുപടിയായി അൽ അല്ലാമ അൽ മുഹദ്ദിഥ്‌ അൽ-അൽബാനി -رَحِمـهُ الله- പറഞ്ഞു :

❝ ഈ ഉപകരണം റസൂൽ ﷺ യുടെ കാലത്തുണ്ടായിരുന്നില്ല. പക്ഷേ റിസൾട്ട്‌ ഒന്ന് തന്നെയാണ്‌. വിമാനം (റസൂലിന്റെ കാലത്ത്‌) ഉണ്ടായിരുന്നില്ല, കാർ (റസൂലിന്റെ കാലത്ത്‌) ഉണ്ടായിരുന്നില്ല. ഒരാൾക്ക്‌ (യാത്ര ചെയ്യാൻ) മൃഗത്തിന്റെ പുറത്ത്‌ കയറാൻ കഴിയില്ല; പക്ഷേ അവന്‌ കാറിലും വിമാനത്തിലും കയറാൻ സാധിക്കും. അങ്ങനെയുള്ളപ്പോൾ അവന്‌ ഹജ്ജ്‌ നിർബന്ധമാവുമോ അതോ ഇല്ലയോ? തീർച്ചയായും നിർബന്ധമാവും. എന്ത്‌ കൊണ്ട്‌ ? അവന്‌ അതിലേക്കുള്ള വഴി സാധ്യമാണ്‌. അതായത്‌ അതിനുള്ള മാധ്യമം ലഭ്യമാണ്‌. തസ്‌വീറിന്റെ ഉപകരണം റസൂലിന്റെ കാലത്ത്‌ ഇല്ലായിരുന്നുവെങ്കിൽ പോലും റസൂൽ ﷺ നിരോധിച്ച ചിത്രം (അതിലൂടെ) ലഭ്യമാവുന്നുണ്ട്‌. കാരണം ഇത്‌ രണ്ടും വേർ തിരിക്കുന്നവർ പോലും ഇതിനെ (അറബിയിൽ) സ്വൂറ (ചിത്രം) എന്നാണ്‌ വിളിക്കുന്നത്‌. ❞

سلسلة الهدى والنور 272

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
37 viewsedited  16:56
ओपन / कमेंट
2022-05-27 14:10:57 ഫോട്ടോഗ്രഫി വിഷയം ഇജ്തിഹാദി അല്ല



➥ അൽ അല്ലാമ സ്വാലിഹ്‌ അൽ ഫൗസാനോട്‌ -حفظه الله- ചോദിക്കപ്പെട്ടു :

ചില യുവാക്കളോട്‌ 'തസ്‌വീർ ഹറാമാണ്‌' എന്ന് നാം പറഞ്ഞാൽ അവർ പറയുന്നു : "ഈ വിഷയം ഇജ്തിഹാദി ആണ്‌" എന്ന്. എന്താണ്‌ താങ്കളുടെ നസീഹ?

അദ്ധേഹം -حفظه الله- പറഞ്ഞു : ❝ ഈ വിഷയം ഇജ്തിഹാദി അല്ല. അതിൽ തെളിവുകളുണ്ട്‌. അതിൽ തെളിവുകളുണ്ട്‌. (ചിത്രമുണ്ടാക്കുന്നയാളുകളെ നബി ശപിച്ചു) , (അവരാണ്‌ ഏറ്റവും കഠിനമായി ഖിയാമത്ത്‌ നാളിൽ ശിക്ഷിക്കപ്പെടുന്നവർ) എന്ന് അദ്ധേഹം അറിയിച്ചു. തെളിവോട്‌ കൂടെ ഇജ്തിഹാദ്‌ ഇല്ല¹. തെളിവുണ്ടെങ്കിൽ അതെടുത്ത്‌ ജനങ്ങളുടെ ഇജ്തിഹാദുകൾ തള്ളിക്കളയൂ
#التصوير

المقطع الصوتي للشيخ

⑴ ഒരു ആലിം ഇന്ന വിഷയം ഇജ്തിഹാദി ആണ്‌ എന്ന് പറഞ്ഞാൽ ഉടനെ അത്‌ ഇജ്തിഹാദി ആയി മാറുമെന്നാണ്‌ തങ്ങളുടെ ഹവയോട്‌ യോജിച്ച വിഷയങ്ങളെ ഉലമാക്കളുടെ വാക്കുകളിൽ പരതി നടക്കുന്ന ചില വിവര ദോഷികളായ മുഖല്ലിദുകൾ ധരിച്ച്‌ വെച്ചിരിക്കുന്നത്‌. ഈ സീരീസിലെ മറ്റ്‌ ഉലമാക്കളുടെ വാക്കുകളിലൂടെയും മറ്റും എപ്പോളാണ്‌ ഒരു വിഷയം ഇജ്തിഹാദി ആയി മാറുന്നത്‌ എന്നത്‌ വ്യക്തമാവും. ആ വിഷയം പ്രത്യേകമായി അതിന്റെ തെളിവുകളും, അതിന്‌ ഉലമാക്കൾ വെച്ച നിബന്ധനകളും, അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളെ കുറിച്ചും പിന്നീട്‌... إن شاء الله

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
176 viewsedited  11:10
ओपन / कमेंट
2022-05-27 10:35:03 ഫോട്ടോഗ്രഫിയെ തസ്‌വീറിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിക്കുന്ന തെറ്റായ രീതി ഉലമാക്കളിലേക്ക്‌ വരെ പകർന്നത്‌ പിഴച്ച കക്ഷികളായ ഇഖ്‌വാനികളെ പോലെ ഉള്ള കക്ഷികളിൽ നിന്ന്


➥ അൽ ഇമാം മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ പറഞ്ഞു -رَحِمـهُ الله- പറഞ്ഞു :

❝ "ആത്മാവുള്ളവയുടെ ചിത്രമെടുക്കുന്നതിന്റെ വിധി" എന്ന പേരിലുള്ള പ്രിന്റ്‌ ചെയ്യപ്പെട്ട ഒരു രിസാല നമുക്കുണ്ട്‌. ചിത്രങ്ങൾ നിഷിദ്ധമാണെന്നതിനെ പറ്റി മുമ്പും എഴുതപ്പെട്ടിട്ടുണ്ടെങ്കിലും നമ്മെ അതിനായി പ്രേരിപ്പിച്ചത്‌; അഹ്‌ലുൽ ഇൽമിൽ പെട്ട ചിലർക്ക്‌ ഇഖ്‌വാനുൽ മുസ്‌ലിമൂൻ ആശയക്കുഴപ്പമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്‌ എന്നതാണ്‌. പ്രബോധന സംരംഭങ്ങളൊക്കെ ഇഖ്‌വാനുൽ മുഫ്ലിസൂനാൽ പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്‌

تحفة المجيب على أسئلة الحاضر والغريب ؛ ص 42

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
196 views07:35
ओपन / कमेंट
2022-05-27 05:05:53 ഫോട്ടോഗ്രഫി യുടെ കാര്യത്തിൽ പരസ്പരം ഇൻകാർ ചെയ്യാൻ പാടുണ്ടോ ഉലമാക്കളിൽ നിന്ന് ചില ഉദാഹരണങ്ങളിലൂടെ...


➥വീഡിയോ ഉള്ള മജ്‌ലിസിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയവേ അൽ ഇമാം മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ -رَحِمـهُ الله- പറഞ്ഞു :

ഒരു മുസ്‌ലിമിന്‌ സാധിക്കുമെങ്കിൽ ഇതിനെ ഇൻകാർ നടത്തലാണ്‌ അവന്‌ വാജിബായിട്ടുള്ളത്‌, അതല്ല എങ്കിൽ ഈ മജ്‌ലിസിൽ നിന്ന് മാറി നിൽക്കട്ടെ

( നിങ്ങളിലാരെങ്കിലും ഒരു മുൻകർ കണ്ടാൽ അത്‌ കൈ കൊണ്ട്‌ തടയട്ടെ, അതിന്‌ സാധിച്ചില്ലെങ്കിൽ നാവ്‌ കൊണ്ട്‌, അതിനും സാധിച്ചില്ലെങ്കിൽ ഹൃദയം കൊണ്ട്‌ അതാണ്‌ ഏറ്റവും ദുർബ്ബലമായ ഈമാൻ ) ❞

അതിന്‌ ശേഷം ഇത്തരത്തിൽ കൈ കൊണ്ട്‌ തന്നെ ഇൻകാർ നടത്തിയ യുവാക്കളെ പ്രശംസിച്ച്‌ കൊണ്ട്‌ അദ്ധേഹം പറഞ്ഞു :

❝ റിയാദിലെ യുവാക്കൾക്ക്‌ അല്ലാഹു ഖൈർ പ്രതിഫലമായി നൽകട്ടെ. അവർ ഒരു മുഹാദറയിലായിരിക്കെ വീഡിയോ (ക്യാമറ) കൊണ്ട്‌ വന്നു. അവർ അത്‌ തകർക്കാനായി ഒരുങ്ങി. فجزاهم الله خيرا

ഒന്നുകിൽ നീ എണീറ്റ്‌ ആ വീഡിയോ (ക്യാമറ) തകർക്കുക, അതല്ലെങ്കിൽ നീ നാവ്‌ കൊണ്ട്‌ അതിനെ ഇൻകാർ നടത്തുക, ഇതും അതും കഴിഞ്ഞില്ലെങ്കിൽ പാപത്തിന്റെ അംശമടങ്ങിയ ഈ മുഹാദറയിൽ നിന്ന് വിട്ട്‌ നിൽക്കാനാണ്‌ ഞാൻ നിന്നെ ഉപദേശിക്കുന്നത്‌ ❞

قمع المعاند وزجر الحاقد الحاسد ؛ ص 373
#شبهات_وردود #التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
242 views02:05
ओपन / कमेंट
2022-05-26 17:21:26 തസ്‌വീറിനെ (ഫോട്ടോ - വീഡിയോ ) യെ കുറിച്ച്‌ ദീനിലെ വിധി ഇങ്ങനെയാണെങ്കിൽ ഇവരിൽ പെട്ട ഉലമാക്കൾ തന്നെ അനുവദനീയമായി ഫത്‌വ കൊടുത്തിട്ടുണ്ടല്ലോ

അൽ അല്ലാമ അൽ മുഹദ്ദിഥ് നാസ്വിറുദ്ധീൻ അൽ അൽബാനി

ചോദ്യ കർത്താവ്‌ : ❝ ചില സഹോദരങ്ങൾ ഫോട്ടോഗ്രഫി ഉപയോഗിച്ചുള്ള തസ്‌വീറിനെ അനുവദിച്ച്‌ കൊണ്ട്‌ തസ്‌വീറിനെ കുറിച്ച്‌ ലേഖനമെഴുതിയതായും താങ്കൾ അത്‌ പരിശോധിച്ചതായും അതിനെ അംഗീകരിച്ചതായും കേൾക്കുന്നു. ശരിയാണോ ? വിശദീകരണം പ്രതീക്ഷിക്കുന്നു. ❞

ഷെയ്ഖ്‌ അൽബാനി : ❝ വിശദീകരണം ആവശ്യമില്ല. പച്ചക്കളവ്‌

سلسلة الهدى والنور 61

#شبهات_وردود #التصوير #افتراءات_على_العلماء

ഇത്‌ നമ്മുടെ നാട്ടിൽ പ്രചരിപ്പിക്കുന്നവർ : വ്യക്തിപരമായി ഇത്‌ പ്രചരിപ്പിക്കുന്ന ആളുകളെ നമ്മുടെ നാട്ടിൽ കണ്ടിട്ടില്ല. എന്നാൽ അത്തരത്തിൽ ആളുകളുണ്ട്‌ എന്ന് ആദ്യമായി മനസ്സിലാക്കിയത്‌ സകരിയ്യയുടെ ആളുകൾ വിവർത്തനം ചെയ്ത ഇന്നും പ്രചരിപ്പിച്ച്‌ കൊണ്ടിരിക്കുന്ന ലേഖനത്തിൽ ഈ ഭാഗം വായിച്ചപ്പോളാണ്‌ : 'ഷെയ്ഖ്‌ അൽബാനി -رَحِمـهُ الله- പണ്ഢിതരും പ്രബോധകരും ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നത്‌ അനുവദിച്ചുവെന്നും, ഷെയ്ഖ്‌ ഇബ്നു ബാസ്‌ - رَحِمـهُ الله - വീഡിയോ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം അനുവദിച്ച പണ്ഢിതനാണെന്നുമുള്ള ആരോപണവും പ്രചാരണവും ഇത്തരക്കാരുടെ നുണകളാണ്‌.'

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
20 viewsedited  14:21
ओपन / कमेंट
2022-05-26 16:43:23 തസ്‌വീറിനെ (ഫോട്ടോ - വീഡിയോ ) യെ കുറിച്ച്‌ ദീനിലെ വിധി ഇങ്ങനെയാണെങ്കിൽ ഇവരിൽ പെട്ട ഉലമാക്കൾ തന്നെ അനുവദനീയമായി ഫത്‌വ കൊടുത്തിട്ടുണ്ടല്ലോ

അൽ അല്ലാമ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അൽ ഉഥൈമീൻ
~⓵~

➥ അൽ അല്ലാമ അൽ ഉഥൈമീന്‌ ഫോട്ടോഗ്രഫി വിഷയത്തിൽ നസീഹത്ത്‌ അയച്ച സഹോദരനുള്ള മറുപടിയായി അദ്ധേഹം പറഞ്ഞു :

❝ താങ്കൾ സൂചിപ്പിച്ച ഞാൻ തുടരെത്തുടരെ ഇപകരണങ്ങൾ കൊണ്ടുള്ള ചിത്രമെടുക്കൽ അനുവദിച്ച്‌ കൊണ്ട്‌ മറുപടി കൊടുത്തിട്ടുണ്ട്‌ എന്നതിനെ പറ്റി : താങ്കളെ ഞാൻ അറിയിക്കട്ടെ സഹോദരാ... - ആത്മാവുള്ളവയുടെ - ചിത്രമെടുക്കുന്നത്‌ നിർബന്ധ അവസ്ഥയിലോ, അല്ലെങ്കിൽ ഐ ഡി കാർഡ്‌, ലൈസൻസ്‌, യാഥാർത്ഥ്യം സ്ഥിരപ്പെടുത്തുന്നതിനോ പോലെ യുള്ള ആവശ്യങ്ങൾക്കോ വേണ്ടിയല്ലാതെ ഞാൻ അനുവദിച്ചിട്ടില്ല... ❞

مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين ؛ 2/ 278

#شبهات_وردود #التصوير #افتراءات_على_العلماء

ഇത്‌ നമ്മുടെ നാട്ടിൽ പ്രചരിപ്പിക്കുന്നവർ : മുജാഹിദുകൾ പൊതുവെയും, വിസ്ഡം മുജാഹിദുകളിൽ നിന്ന് പുറത്ത്‌ വന്ന മുമ്പ്‌ ഇതിനെ എതിർത്തിരുന്ന സകരിയ്യയുടെ ചില അനുയായികളും ഈയടുത്തായി ഇത്‌ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.

――――――――――
⑴ അഷെയ്ഖ്‌ ഹസൻ ബാഷുഐബ്‌ സൂചിപ്പിച്ചിട്ടുള്ളത്‌ പോലെ അൽ-അല്ലാമ അൽ ഉഥൈമീന്റെ തസ്‌വീറുമായി ബന്ധപ്പെട്ട ഫത്‌വകളിൽ ഒരു സ്ഥിരതയില്ലായ്മയുണ്ട്‌ എന്ന് മറ്റ്‌ പല ഉലമാക്കളും സൂചിപ്പിച്ചിട്ടുണ്ട്‌. എന്ന് മാത്രമല്ല, അനുവദനീയമായി ഫത്‌വ കൊടുത്ത അവസ്ഥയിൽ തന്നെ ഒരുപാട്‌ നിബന്ധനകൾ അദ്ധേഹം അതിന്‌ പറഞ്ഞതായി സാധാരണ അദ്ധേഹത്തിന്റെ അനുവദിച്ച ഫത്‌വ പ്രചരിപ്പിക്കുന്നവർ പരിഗണിക്കാറുമില്ല.

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
66 views13:43
ओपन / कमेंट
2022-05-26 09:11:41 കൈ കൊണ്ടുള്ള തസ്‌വീറിനെ ഹറാമും, ഉപകരണം കൊണ്ടുള്ളതിനെ ഹലാലും ആയിക്കാണുന്നവരെ ഉത്തരം മുട്ടിക്കുന്ന ചില വാക്കുകൾ


➥അൽ അല്ലാമ ഹമൂദ്‌ അത്തുവൈജിരീ -رَحِمـهُ الله- പറഞ്ഞു :

കൈ കൊണ്ട്‌ പിഴിഞ്ഞുണ്ടാക്കിയ കള്ള്‌ മാത്രമാണ്‌ ഹറാമായത്‌, എന്നാൽ അതിന്‌ വേണ്ടി തയ്യാറാക്കപ്പെട്ട ഉപകരണം കൊണ്ടുണ്ടാക്കിയത്‌ കൈ കൊണ്ട്‌ പിഴിഞ്ഞുണ്ടാക്കിയതിനേക്കാൾ ലഹരി പിടിപ്പിക്കുന്നതാണെങ്കിൽ പോലും¹ അത്‌ ഹറാമാവുകയില്ല എന്ന് ഒരാൾ പറഞ്ഞാൽ അവന്റെ വാക്കുകളും ഈ ശുബുഹത്തുകാരന്റെ വാക്കുകളും തമ്മിൽ ഒരു അന്തരവുമില്ല. കാരണം രണ്ടാളുകളും ഏറ്റവുമധികം ഹറാമാക്കപ്പെടേണ്ടതിനെ ഹലാലാക്കുകയും, അതിനേക്കാൽ താഴെ ഉള്ളതിനെ ഹറാമാക്കുകയും ചെയ്തു ❞

إعلان النكير ؛ ص 94 ،
تحريم التصوير ؛ ص56

#التصوير

⑴ കള്ള്‌ ഹറാമാക്കപ്പെടാനുള്ള പ്രധാനപ്പെട്ട കാരണമാണ്‌ ലഹരി എന്നത്‌ പോലെ തസ്‌വീർ ഹറാമാക്കപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ്‌ അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട്‌ സാദൃശ്യമുണ്ടാക്കൽ എന്നത്‌

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
195 viewsedited  06:11
ओपन / कमेंट