Get Mystery Box with random crypto!

തസ്‌വീർ വിഷയം ചെറിയൊരു നിസാരമായ വിഷയമാണോ? ഇതിന്റെ ഗൗരവത്തെ കുറ | ഫവാഇദ്‌ - Benefits - فوائد

തസ്‌വീർ വിഷയം ചെറിയൊരു നിസാരമായ വിഷയമാണോ? ഇതിന്റെ ഗൗരവത്തെ കുറിക്കുന്ന ചില വാക്കുകൾ


സൗദി ഉലമാക്കളെ കുറ്റപ്പെടുത്തിക്കൊണ്ട്‌ മുഹമ്മദ്‌ അബൂ സുഹ്‌റ എഴുതി : " ബിംബാരാധനയില്ലാത്തതോ അല്ലെങ്കിൽ അതിലേക്ക്‌ നയിക്കാത്തതോ ആയ ഫോട്ടോഗ്രാഫിക്‌ ചിത്രീകരണം പോലുള്ള ചെറിയ കാര്യങ്ങളിൽ അവർ അമിതമായി ഇടപെട്ടു, അതിനോടവർ എതിർപ്പ്‌ പ്രഖ്യാപിച്ചു. അത്‌ കൊണ്ട്‌ അവരുടെ ഉലമാക്കളെഴുതിയ ഫത്‌വകളിലും, രിസാലകളിലും അത്‌ നമുക്ക്‌ കാണാം..."

അതിന്‌ മറുപടിയായി അൽ അല്ലാമ അൽ ഫൗസാൻ -حفظه الله- പറഞ്ഞു : ❝എന്നാൽ അദ്ധേഹത്തിന്റെ വാക്കായ : " അവർ ചെറിയ കാര്യങ്ങളിൽ ബന്ധപ്പെട്ട്‌ കിടന്നു " എന്നതിന്‌ ശേഷം അദ്ധേഹം അതിനുദാഹരണമായി ഫോട്ടോഗ്രഫിക്‌ ചിത്രീകരണത്തെ ഉദ്ധരിച്ചു.

ഒന്നാമതായി : ഫോട്ടോഗ്രഫി എന്നത്‌ ചെറിയ കാര്യങ്ങളിൽ പെട്ടതല്ല, എന്നാൽ അത്‌ വൻ പാപങ്ങളിൽ പെട്ടതാണ്‌. ഫോട്ടോഗ്രഫിക്‌ തസ്‌വീറും അല്ലാത്തതും തമ്മിൽ വേർ തിരിക്കാതെ അതിനെ നിരോധിച്ചു കൊണ്ടും, അതിൽ നിന്ന് താക്കീത്‌ നൽകിക്കൊണ്ടും, ഫോട്ടോഗ്രാഫർമ്മാരെ ശപിച്ചു കൊണ്ടും , ഖിയാമത്ത്‌ നാളിൽ അതികഠിനമായി ശിക്ഷിക്കപ്പെടുന്ന ആളുകളാണവർ എന്ന് വിവരമറിയിച്ച്‌ കൊണ്ടും വന്ന സ്വഹീഹ്‌ ആയ ഹദീഥുകൾ കാരണമായി.

ആരാണോ അത്‌ തമ്മിൽ വേർ തിരിച്ചത്‌; അവനെതിരെ തെളിവുകളുണ്ട്‌. ഫോട്ടോഗ്രഫി ഹറാമാക്കപ്പെടാൻ കാരണമായി പറയപ്പെട്ട കാരണങ്ങൾ എല്ലാ തരം ഫോട്ടോഗ്രഫികളിലും യാഥാർത്ഥ്യമാവുന്നുണ്ട്‌. ❞

البيان لأخطاء بعض الكتاب ج1/ ص164

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam