Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 2

2022-07-12 08:17:42 ➥ അൽ അല്ലാമ മുഹമ്മദ്‌ അമാൻ അൽ ജാമീ رحمه الله പറഞ്ഞു :

❝ നമ്മുടെ സ്വന്തത്തോടും നമ്മുടെ സഹോദരന്മാരോടും ഇഖ്‌ലാസിന്റെ കാര്യത്തിൽ കഠിനമായി പരിശ്രമിക്കാനാണ്‌ നാം ഉപദേശിക്കുന്നത്‌. (അതായത്‌ രിയാഅ് എന്ന) ഈ രോഗത്തിന്റെ കാര്യത്തിൽ

നിന്റെ നഫ്സ്‌ നിന്നെ രിയാഇലേക്ക്‌ ക്ഷണിച്ചാൽ നീ നിന്റെ സ്വന്തത്തോട്‌ ചോദിക്കുക : സെയ്ദിന്റെയോ അംറിന്റെയോ പുകഴ്ത്തൽ കൊണ്ട്‌ നിനക്കെന്ത്‌ ഉപകാരമാണുള്ളത്‌. നിനക്ക്‌ ഉപകാരപ്പെടുന്ന പുകഴ്ത്തലും, നിനക്ക്‌ ഉപദ്രവമുണ്ടാക്കുന്ന കുറ്റപ്പെടുത്തലും അത്‌ അല്ലാഹുവിന്റേത്‌ മാത്രമാണ്‌.

സൃഷ്ടിയുടെ പുകഴ്ത്തലോ, കുറ്റപ്പെടുത്തലോ നിനക്ക്‌ ഒന്നിനും ഉപകാരപ്പെടുകയില്ല. നീ സ്വാലിഹീങ്ങളിൽ പെട്ടവനാണെന്ന് സദസ്സുകളിൽ അവർ സംസാരിച്ചാലും, നീ ഇന്ന ഇന്നതൊക്കെ ആണെന്നും, നിന്റെ തഖ്‌വയെക്കുറിച്ചും നിന്റെ നന്മകളെ പറ്റിയും അവർ പത്രങ്ങളിലെഴുതിയാലും, റേഡിയോകളിൽ അവർ സംപ്രേഷണം ചെയ്താലും നീ നീ തന്നെയാണ്‌. അത്‌ കൂടുകയോ കുറയുകയോ ഇല്ല. അല്ലാഹുവിന്റെയടുക്കൽ നിന്റെ തൂക്കം അത്‌ അത്‌ തന്നെയാണ്‌. ഈ മീഡിയകളിലൊക്കെ അവർ നിന്നെ പുകഴ്ത്തിയാലും, നിനക്കൊരു പരീക്ഷണമായിക്കൊണ്ട്‌ അവർ നിന്റെ മേൽ ആധിപത്യം സ്ഥാപിക്കുകയും നിന്നെ കുറ്റം പറഞ്ഞ്‌ കൊണ്ട്‌ പത്രങ്ങളും, റേഡിയോകളും അവർ നിറച്ചാലും നീ അല്ലാഹുവിന്റെയടുക്കൽ തൂക്കമുള്ളവനാണെങ്കിൽ, ആ തൂക്കം (അവരുടെ കുറ്റപ്പെടുത്തലുകൾ കൊണ്ട്‌) കുറയുകയേ ഇല്ല. ❞

شرح العقيدة الواسطية ؛ رقم الشريط :8

#نصائح #محاسبة_النفس #أهمية_النية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
1.9K viewsedited  05:17
ओपन / कमेंट
2022-07-10 06:21:54
785 views03:21
ओपन / कमेंट
2022-07-08 11:50:34 بسم الله الرحمن الرحيم


ഹാജിമാർക്ക്‌ ഗുണപാഠമുള്ള രസകരമായ ഒരു സംഭവം അഷെയ്ഖ്‌ അബ്ദുൽ ഹക്കീം حفظه الله യുടെ ദർസ്സിൽ അദ്ധേഹം പറഞ്ഞത്‌:


കുറച്ച്‌ വർഷങ്ങൾക്ക്‌ മുമ്പൊരു ഹജ്ജിൽ യൂസുഫിനെ - 8-9 വയസ്സോളം വരുന്ന ഷെയ്ഖിന്റെ മകനെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ - അറഫയിൽ നിന്ന് അസർ സമയത്ത്‌ നഷ്ടപ്പെട്ടു. സഊദിയിൽ നിന്നും യെമനിൽ നിന്നും മറ്റുമായി പലരും വിളിച്ചു പറഞ്ഞു അവനെ അന്വേഷിക്കാൻ. ഞാൻ അവരോട്‌ പറഞ്ഞു : അവനു വേണ്ടി എനിക്കിന്ന് മാത്രം ലഭിക്കുന്ന ഈ ദുആയുടെ സമയം ഞാൻ നഷ്ടപ്പെടുത്തുകയോ ? ഇല്ല തന്നെ. അവനുള്ള രിസ്ഖ്‌ അല്ലാഹു എഴുതി വെച്ചിട്ടുണ്ട്‌. അവൻ അല്ലാഹുവിന്റെ സംരക്ഷണയിലുണ്ടാവും. അങ്ങനെ അവനു വേണ്ടിയും നല്ലവണ്ണം ദുആ ചെയ്തു. മഗ്‌രിബ്‌ നു ശേഷം അന്വേഷിച്ചു രാത്രി പത്തു മണിയോടടുത്താണു കണ്ടെത്തിയത്‌. ഞാൻ ദുആ നിർത്തി അവനെ അന്വേഷിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ എന്റെ ദുആക്കുള്ള അവസരം നഷ്ടപ്പെടുകയും അവനെ അപ്പോഴേക്ക്‌ ഒരുപക്ഷെ കിട്ടിയില്ലെന്നും വരാം."

എന്നിട്ട്‌ ഷെയ്ഖ്‌ ഉപദേശിച്ചു.

ആരെ നഷ്ടപ്പെട്ടാലും ഈ സമയം അതിനു വേണ്ടി കളയരുത്‌. അത്‌ പോലെ ദുഹ്‌റിനു മുമ്പ്‌ ഭക്ഷണവും മറ്റു ആവശ്യങ്ങളും ഒക്കെ തീർക്കാൻ കഴിയുന്നവർ അത്‌ ചെയ്തു ദുഹ്‌റു മുതൽ മഗ്‌രിബ്‌ വരെ ഉള്ള സമയം മുഴുവനായി ദുആക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തണം. ചിലർ 15 മിനുട്ട്‌ ദുആ ചെയ്തു എനിക്കിനി ഒന്നും ചോദിക്കാൻ കിട്ടുന്നില്ലെന്ന് പറയുന്നത്‌ കാണാം. അവർ ഇപ്പോൾ തന്നെ ദുആകൾ ഹിഫ്ദ്‌ ചെയ്യുകയോ അല്ലെങ്കിൽ ചോദിക്കുന്ന ഒരെ സംഗതി തന്നെ പത്തോ അമ്പതോ നൂറോ പ്രാവശ്യം ചോദിക്കട്ടെ...


അഷെയ്ഖ്‌ അഹ്മദ്‌ ബ്നു യഹ്‌യ അന്നജ്മീ , അഷെയ്ഖ്‌ മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ رحمهم الله എന്നിവരുടെ ശിഷ്യനാണു അഷെയ്ഖ്‌ അബ്ദുൽ ഹകീം അറെയ്മീ حفظه الله


2019ൽ വിവർത്തനം ചെയ്തതാണ്‌ ഈ ഭാഗം

അതോടൊപ്പം അന്ന് ഷെയ്ഖ്‌ പറഞ്ഞിരുന്നു : അവിടെ ചെറിയ കുട്ടികൾക്ക്‌ കളിക്കാനായി ചില ടെന്റുകളിൽ ഒരുക്കിയിട്ടുള്ള ഭാഗത്തായിരുന്നു യൂസുഫ്‌ ഉണ്ടായിരുന്നത്‌.

مستفادة من درسه في رسالة "حجة النبي كما رواها عنه جابر" للعلامة الألباني

#نصائح

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
1.2K viewsedited  08:50
ओपन / कमेंट
2022-07-07 07:52:42 അല്ലാഹുവിൽ പങ്ക്‌ ചേർക്കുന്നവരുടെ ബുദ്ധിശൂന്യത

അൽ അല്ലാമ മുഹമ്മദ്‌ അമാൻ അൽ ജാമീ പറഞ്ഞു :

നിർബന്ധിതനായ ഒരുത്തൻ അല്ലാഹുവല്ലാത്തവരോട്‌ സഹായം തേടുന്നതാണ്‌ സാധാരണ സമയത്ത്‌ അല്ലാഹുവല്ലാത്തവരോട്‌ സഹായം തേടുന്നതിനേക്കാൾ വലിയ പാപം. കാഠിന്യത്തിന്റെ അവസ്ഥയിൽ അല്ലാഹുവിനെ ഒഴിവാക്കുകയും, അവനിൽ നിന്ന് തിരിഞ്ഞ്‌ കളയുകയും ചെയ്ത്‌ കൊണ്ട്‌ അവനെപ്പോലെ ദുർബ്ബലനായ സൃഷ്ടിയിലേക്ക്‌ അവൻ അഭയം തേടുന്നു.
വിചിത്രമായൊരു കാര്യം, ധാരാളം ആളുകളും മരിച്ച മയ്യിത്തിലേക്കാണ്‌ അഭയം തേടുന്നത്‌ എന്നതാണ്‌. (കഴിവിന്റെ കാര്യത്തിൽ) ജീവിച്ചിരിക്കുന്നവരാണ്‌ മരിച്ചവരേക്കാൾ നല്ലത്‌. അവൻ ജീവനോടെയിരിക്കെ മയ്യിത്തിനെക്കൊണ്ട്‌ അവൻ അഭയം തേടുകയും, മയ്യിത്തിൽ നിന്ന് സഹായം തേടുകയും ചെയ്യുന്നു. ഇത്‌ വലിയ ശിർക്കിന്റെ ഒരു തരമാണ്‌ ❞

شرح العقيدة الواسطية ؛ رقم الشريط :8

#الشرك_والتوحيد #عجائب

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
1.4K viewsedited  04:52
ओपन / कमेंट
2022-07-04 20:50:32 ആൺ-പെൺ കൂടിക്കലർന്നുള്ള പഠനം ഹറാമാണെന്ന നിയമം ഇസ്‌ലാമിക രാജ്യങ്ങളിലേക്ക്‌ മാത്രമായുള്ളതല്ല ⓵


➥ഫ്രാൻസിൽ നിന്നുള്ള ചോദ്യങ്ങൾക്ക്‌ മറുപടി നൽകവേ
അൽ ഇമാം മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ رحمه الله പറഞ്ഞു :
❝ അത് (ഇഖ്‌തിലാത്വ്‌ ഉള്ള പഠനം) ആ സ്ത്രീക്കൊരു ഫിത്നയാണ്, അത് പോലെ ആ പുരുഷനും അതൊരു ഫിത്നയാണ്. അത് വിദ്യാഭ്യാസത്തിനെ ദുഷിപ്പിക്കുന്നതായിട്ടാണ് കണക്കാക്കപ്പെടുക, ഒരുവൻ്റെ മുമ്പിലും പിറകിലും വലത്തും ഇടത്തും ഒക്കെ സ്ത്രീകൾ ഉണ്ടായിരിക്കെ എങ്ങനെയാണ് അവന് അറിവ് കരസ്ഥമാക്കാൻ സാധിക്കുന്നത്? അതിനാൽ ഒരു മുസ്ലിമിന് ഇങ്ങനെയുള്ള വിദ്യാലയങ്ങളിൽ പഠിക്കൽ ഹറാമാകുന്നു, അത് ഇസ്ലാമിക രാജ്യത്തിൽ ആയാലും കാഫിർ രാജ്യത്തിൽ ആയാലും സമമാണ്. ഇങ്ങനെയുള്ള പഠനകേന്ദ്രങ്ങൾ യുവാക്കളെ ദുഷിപ്പിക്കുന്നതും വിദ്യാഭ്യാസത്തിന് ദോഷകരമായ ഒന്നുമായി മാറിയിരിക്കുന്നു. ❞

تحفة المجيب ؛ ص٢٤٣

വിവർത്തനം : ജാസിം ബ്നു മുഹമ്മദ്‌ - وفقه الله وزاده علما -

#الاختلاط

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
1.0K viewsedited  17:50
ओपन / कमेंट
2022-07-03 05:16:34 قال العلامة مقبل بن هادي الوادعي رحمه الله : " وأنا أقول : إنها لا تستطيع حكومة أن تقوم بخدمة الحجيج ، كما تقوم الحكومة السعودية بخدمة الحجيج ، فالحق لا بدّ أن يقال " 

فضائح ونصائح ص ٢٧


അല്ലാമാ മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ رحمه الله പറഞ്ഞു : " ഞാൻ പറയട്ടെ , സൗദി ഗവർണ്മെന്റ്‌ ഹാജിമാർക്ക്‌ സേവനം ചെയ്യുന്നത്‌ പോലെ മറ്റൊരു ഗവർണ്മെന്റിനും സാധിക്കുകയില്ല തന്നെ, സത്യം പറയപ്പെടുക തന്നെ വേണം "

#بلاد_التوحيد
#درر_العلامة_مقبل

http://t.me/fawaid_malayalam
977 views02:16
ओपन / कमेंट
2022-07-03 05:16:21 ഇഖ്‌വാനുൽ മുസ്‌ലിമൂനിന്റെ ആളുകൾ ഹജ്ജും ഉംറയും ചെയ്ത്‌ സ്വന്തം നാടുകളിലേക്ക്‌ മടങ്ങിപ്പോയി അവിടെ ഹാജിമാർക്കായി സൗദി ഗവർൺമന്റ്‌ ഒരുക്കിക്കൊടുക്കുന്ന മഹത്തായ സൗകര്യങ്ങളെ പറ്റിയും, പരിശുദ്ധ സ്ഥലങ്ങളെ അവർ ഭംഗിയായി പരിചരിക്കുന്നതിനെ പറ്റിയും സംസാരിക്കുന്നതായി കേൾക്കാറില്ല. എന്നാൽ അവരിൽ പെട്ട ഒരാൾ തുർക്കിയിലേക്കോ, അതുമല്ലെങ്കിൽ വല്ല കാഫിർ രാജ്യങ്ങളിലേക്ക്‌ പോയാൽ പോലും അവിടെയുള്ള മരങ്ങളെ പറ്റിയും , കല്ലുകളെ പറ്റിയും , അവിടുത്തെ ഗവർണ്മെന്റിന്റെ സേവനങ്ങളെ പറ്റിയും വാ തോരാതെ സംസാരിക്കുന്നത്‌ കേൾക്കാം. എന്താണിതിനു കാരണം ?

(തൗഹീദിന്റെ നാടിനോടുള്ള) പക 


അബൂ ഹംസ മുഹമ്മദ്‌ ബ്നു ഹസൻ അസ്സുവരിയുടെ സ്റ്റാറ്റസിന്റെ ആശയ വിവർത്തനം

#الاخوان_المفلسون #بلاد_التوحيد

http://t.me/fawaid_malayalam
938 views02:16
ओपन / कमेंट
2022-06-29 20:54:02 അത്തരം സഹോദരങ്ങളോട്‌ നമ്മുടെ സഹോദരങ്ങൾ അതിനായി രൂപീകരിച്ചിട്ടുള്ള "ഇസ്‌ലാമിക വിധികൾ" എന്ന സംരംഭം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം, നമ്മുടെ നാട്ടിലെ ആവശ്യം പരിഗണിച്ച്‌ നമ്മുടെ ബഹുമാന്യ സഹോദരൻ അബൂ അദ്നാൻ മഷായിഖുമാരോട്‌ കൂടിയാലോചിച്ചത്‌ പ്രകാരം യെമനിലെ മർക്കസുൽ ഹാമിയിലെ ത്വലബുൽ ഇൽമിന്റെ കാലഘട്ടത്തിൽ അല്ലാഹു നൽകി അനുഗ്രഹിച്ച അറിവിന്റെ പരിധിയിൽ നിന്ന് കൊണ്ട്‌ നമ്മുടെ സഹോദരങ്ങൾക്ക്‌ ദർസ്സെടുക്കാൻ വേണ്ടി നാട്ടിലെത്തിയ സഹോദരൻ അബൂ മുഫ്‌ലിഹിന്റെ ദർസ്സുകൾ ദിനേനയെന്നോണം ലൈവായും, മറ്റും മർക്കസ്‌ ഉലൂമിസ്സുന്നയുടെ ചാനെലിൽ പ്രചരിപ്പിക്കപ്പെടുന്നതും ഉപയോഗപ്പെടുത്തണമെന്ന് വിനീതമായി ആവശ്യപ്പെട്ട്‌ കൊണ്ട്‌ നിർത്തുന്നു

سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك

#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
1.4K views17:54
ओपन / कमेंट
2022-06-29 20:54:02 ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓼

➥ പല തരം ആരോപണങ്ങളും അർദ്ധ്യസത്യങ്ങളും കളവുകളും കൂട്ടിക്കുഴച്ച്‌ കൊണ്ട്‌ ഇസ്‌ലാമിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആളുകൾ ചെയ്യുന്ന അതേ പോലെ സലഫീ ദഅ്-വത്തിൽ നിന്ന് ആളുകളെ അകറ്റാമെന്ന് വ്യാമോഹിക്കുന്ന ഈ കൂട്ടർക്കും, അത്‌ പോലെയുള്ള വിസ്ഡംകാർക്കും ഒരു ദുഖ:വാർത്ത സമ്മാനിച്ച്‌ കൊണ്ട്‌ ഈ പരമ്പര അവസാനിപ്പിക്കുകയാണ്‌.

സലഫീ ദഅവത്തിന്‌ നേരെ തുരുതുരാ ആരോപണങ്ങളുന്നയിക്കുന്ന ചിലർക്ക്‌ മറുപടിയായിക്കൊണ്ട്‌ അൽ ഇമാം മുഖ്ബിൽ ബ്നു ഹാദി അൽ വാദിഈ رحمه الله പറഞ്ഞു:
ആരോപകർ കരുതുന്നത്‌ ഈ വ്യാജാരോപണങ്ങൾ കൊണ്ട്‌ ആളുകളെ ഈ ദീനിൽ നിന്നകറ്റാമെന്നാണ്‌, കാഴ്ച്ചയുള്ളവർക്ക്‌ പ്രഭാതം വ്യക്തമായിട്ടുണ്ട്‌, അത്‌ പോലെ അല്ലാഹു പറഞ്ഞിരിക്കുന്നു, അല്ലാഹുവിന്റെ റസൂൽ പറഞ്ഞിരിക്കുന്നു എന്ന് പറയുന്നവരാരാണെന്നും, അല്ലാഹുവിന്റെ കിതാബിലുള്ള ഇൽമിലേക്ക്‌ ക്ഷണിക്കുന്നവരാരാണെന്നും സാധാരണക്കാർ പോലും വേർ തിരിച്ച്‌ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്‌.

المخرج من الفتنة ؛ص 199

അദ്ധേഹം പറഞ്ഞു:

❝ മുബ്തദിഉകളാകട്ടെ, അവർക്കെതിരെ അഹ്‌ലുസ്സുന്ന സംസാരിച്ചാൽ അന്തംവിട്ട്‌ നിൽക്കും, അവർ അഹ്‌ലുസ്സുന്നക്ക്‌ മറുപടി പറഞ്ഞാൽ സ്വന്തം അൽപ്പത്തരങ്ങളെ പ്രതിരോധിക്കുന്നവരായിത്തീരുകയും ചെയ്യും. അപ്പോൾ ജനങ്ങളറിയും ഈ അൽപ്പത്തരങ്ങൾ അവരിലുണ്ട്‌ എന്ന്. അവർ മിണ്ടാതിരുന്നാൽ അവർ ബാത്വിലുകാരാണെന്നും, ദുർബ്ബലരാണെന്നും ജനങ്ങൾ അറിയും. അപ്പോൾ ഏതൊരവസ്ഥയിലും നിങ്ങൾ ഖൈറിലാണ്‌ ഏ അഹ്‌ലുസ്സുന്ന, അവരുടെ റദ്ദുകൾ പോലും റസൂലിന്റെ സുന്നത്തിനുള്ള സഹായമായും, ഉയർച്ചയായും പരിഗണിക്കപ്പെടും.

നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കേണ്ടതുണ്ട്‌ അഹ്‌ലുസ്സുന്നത്തേ....അല്ലാഹുവാണ്‌ നിങ്ങളെ സഹായിച്ചതും, നിങ്ങളെ സപ്പോർട്ട്‌ ചെയ്തതും, നിങ്ങളുടെ ശക്തി കൊണ്ടോ, നിങ്ങളുടെ സംസാര ശേഷി കൊണ്ടോ, നിങ്ങളുടെ അധികരിച്ച ഇൽമ്‌ കൊണ്ടോ അല്ല. നിങ്ങളുടെ എതിരാളികൾ നിങ്ങൾക്ക്‌ മറുപടി പറഞ്ഞാൽ പോലും അത്‌ നിങ്ങൾക്കൊരു സഹായമായിത്തീരും

تحفة المجيب ؛ص 34

➥ശത്രുക്കളേ...അഹ്‌ലുസ്സുന്നയെ ഭയപ്പെടുത്താമെന്ന് നിങ്ങൾ വിചാരിക്കേണ്ടതില്ല...

തന്റെ മരുമകനായ മുഹമ്മദ്‌ ബ്നു മൂസ അൽ ബയ്ദ്വാനിക്ക്‌ മറുപടി പറയവേ അദ്ധേഹം പറഞ്ഞു :
❝ ചില വിഷയങ്ങളിലല്ലാതെ അവന്‌ ഞാൻ മറുപടി നൽകുകയില്ല. ബയ്ദ്വാനിയോട്‌ ഞാൻ പറയട്ടെ : നീ കൊണ്ട്‌ വന്നത്‌ കൊണ്ട്‌ മുഖ്ബിലിനെ ഭയപ്പെടുത്താമെന്നാണോ നീ വിചാരിക്കുന്നത്‌? ഞാൻ ഭയപ്പെട്ടിരുന്നെങ്കിൽ ഇത്രയും ഞാൻ എഴുതുമായിരുന്നില്ല, എന്ന് മാത്രമല്ല എന്റെ കിതാബുകളിലേക്കുള്ള വഴികാട്ടലായാണ്‌ ഞാൻ അതിനെ പരിഗണിക്കുന്നത്‌. " ഖംഉൽ മുആനിദ്‌ " എന്ന കിതാബിനെ കുറിച്ച്‌ അറിയാതിരുന്നവർ ജനങ്ങളിലുണ്ടായിരുന്നു, അവൻ വന്ന് പറയും : അതൊന്ന് വായിച്ച്‌ നോക്കാം.
അത്‌ പോലെ തന്നെ
"അൽ-മുസ്വാറഅ " അല്ലെങ്കിൽ "അൽ-ഫവാകിഹുൽ ജനിയ്യ" "ഗാറത്തുൽ അശ്‌രിത്വ", "അത്തർജ്ജമ", "ഹാദിഹി ദഅ്വത്തുനാ വ അഖീദത്തുനാ" യെ പറ്റി അറിയാത്തവർ ജനങ്ങളിലുണ്ടായിരുന്നു. ❞

تحفة المجيب ؛ص 107

➥ശത്രുക്കളേ...അഹ്‌ലുസ്സുന്നക്ക്‌ കഴിയാത്തിടത്ത്‌ ഈ ദഅവത്തിനെ നിങ്ങൾ എത്തിച്ച്‌ കൊള്ളുക...

അദ്ധേഹം പറഞ്ഞു:

അവരാകട്ടെ മറ്റുള്ളവരാകട്ടെ അഹ്‌ലുസ്സുന്നക്കെതിരെ എന്തൊക്കെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ അതെല്ലാം അവസാനം അഹ്‌ലുസ്സുന്നക്ക്‌ ഗുണമായിത്തീർന്നിട്ടല്ലാതെയില്ല.

സുന്നത്തിന്റെ എതിരാളികൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും, അവസാനം സുന്നത്തിനും അഹ്‌ലുസ്സുന്നത്തിനും ഗുണമായിത്തീരും.

ദഅ് വത്തിന്റെ ശത്രുക്കളുടെ ഓരോ ചലനവും അവസാനം ദഅ് വത്തിന്റെ ഗുണത്തിനായി മാറും.

البركان لنسف جامعة الإيمان ؛ص65

➥ശത്രുക്കളേ...അഹ്‌ലുസ്സുന്നക്കെതിരെ ആരോപണങ്ങളുന്നയിച്ച്‌ കൊണ്ട്‌ നിങ്ങൾ ദുനിയാവിനെ ഇളക്കി മറിച്ച്‌ കൊണ്ടേയിരിക്കണം...

അദ്ധേഹം വീണ്ടും പറഞ്ഞു:

❝ ചില റേഡിയോ അവതാരകർ, അവർ കിതാബ്‌ കണ്ടാൽ പ്രയാസപ്പെടും, സ്വഅ്ദയിൽ നിന്ന് അത്തരക്കാരായ ചിലർ ഇവിടെ വന്നാൽ അവന്റെയടുക്കൽ ഞാൻ ഒരു കിതാബ്‌ കൊടുത്തയക്കും, അവൻ ദുനിയാവിനെ ഇളക്കി മറിക്കാൻ വേണ്ടി,അങ്ങനെ അവർ (അതിന്റെ പേരിൽ) മുറവിളികൂട്ടിക്കൊണ്ടിരിക്കെ അത്‌ സുന്നത്തിനൊരു പരസ്യമായി പരിഗണിക്കപ്പെടും

البركان...؛ص65


➥ശത്രുക്കളേ...അഹ്‌ലുസ്സുന്നയുടെ ദഅ-വത്തിന്‌ നിങ്ങൾ ഉണർവ്വ്‌ പകർന്ന് കൊടുത്ത്‌ കൊണ്ടേയിരിക്കണം

അദ്ധേഹം പറഞ്ഞു : ❝ അഹ്‌ലുസ്സുന്നയാവട്ടെ, എതിരാളികളുടെ കടന്ന് കയറ്റം അവർക്ക്‌ ഉണർവ്വ്‌ വർദ്ധിപ്പിക്കുകയല്ലാതെയില്ല, അവരുടെ ദഅ്-വത്തിന്‌ ഉണർവ്വ്‌ വർദ്ധിപ്പിക്കുകയല്ലാതെയില്ല

മുബ്തദിഉകളുടെ ഒച്ചപ്പാടുകൾ കാരണം സുന്നത്ത്‌ പ്രചരിപ്പിക്കപ്പെടും

فضائح ونصائح ؛ص 272

നമ്മുടെ നാട്ടിലെ ദഅ്-വത്തിലും നാം അനുഭവിച്ച്‌ കൊണ്ടിരിക്കുന്ന ചില യാഥാർത്ഥ്യങ്ങളാണീ സൂചിപ്പിച്ചത്‌. ശത്രുക്കളുടെ ആരോപണങ്ങൾ ദിനം പ്രതി വർദ്ധിക്കുന്നതോടൊപ്പവും ഉലമാക്കളിലേക്ക്‌ തന്റെ ചോദ്യങ്ങൾ അയക്കാൻ മുമ്പുള്ളതിനേക്കാളധികമായി ഒരുപാട്‌ സഹോദരങ്ങൾ ഈയടുത്തായി ബന്ധപ്പെട്ട്‌ കൊണ്ടിരിക്കുന്നു.
1.4K views17:54
ओपन / कमेंट
2022-06-19 20:41:30 ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓻

ഉലമാക്കളുടെ തെറ്റുകളെയെടുത്ത്‌ ശർഇലെ ഹുക്മുകൾക്ക്‌ നേരെ കുതന്ത്രം പ്രയോഗിക്കുന്ന ആളുകളെ കുറിച്ച്‌ ധാരാളമായി ഇബ്നുൽ ഖയ്യിം ഈ ഭാഗത്ത്‌ സംസാരിക്കുന്നുണ്ട്‌.

ആരോഗ്യപരമായ ചില കാരണങ്ങളാൽ ചുരുക്കുകയാണ്‌. ആ ഭാഗങ്ങളും ഇവർ പേറുന്ന മറ്റ്‌ ചില ഇഖ്‌വാനി ആശയങ്ങളെ കുറിച്ചും ഫോട്ടോ-വീഡിയോയെ കുറിച്ചുള്ള ഇവരുടെ വിവരക്കേടുകളെ കുറിച്ച്‌ വിശദീകരിക്കുമ്പോൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. إن شاء الله

➥ആ ഭാഗത്തിന്റെ അവസാനം 301ആം പേജിൽ ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു :
❝ എങ്ങനെയായിരുന്നാലും, ഒരു വിഷയത്തിലുള്ള ഹദീഥുകളും അഥറുകളും എത്തിച്ചേർന്നിട്ട്‌ അത്‌ പുറകിലേക്കെറിഞ്ഞ്‌; തന്നെ തഖ്‌ലീദ്‌ ചെയ്യുന്നതിൽ നിന്ന് വിലക്കുകയും, എന്റെ വാക്ക്‌ സുന്നത്തിനെതിരായാൽ എന്റെ അതേ വാക്ക്‌ (തെളിവായി) പറയൽ നിനക്കനുവദനീയമല്ല എന്നും, ഹദീഥ്‌ സ്വഹീഹ്‌ ആയി വന്നാൽ എന്റെ വാക്ക്‌ നീ പരിഗണിക്കേണ്ടതില്ല എന്നും പറഞ്ഞ ഒരാളെ തഖ്‌ലീദ്‌ ചെയ്ത ഒരാൾക്ക്‌ അല്ലാഹുവിന്റെയടുക്കൽ
യൗമുൽ ഖിയാമയിൽ യാതൊരു ഉദ്‌റും ഉണ്ടായിരിക്കുകയില്ല
.
ഇനി ഈ പിന്തുടരപ്പെട്ട ആൾ അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ പോലും അവന്റെ മേൽ വാജിബായിട്ടുള്ളത്‌ അത്‌ (തെളിവിനെ പിൻപറ്റുക) മാത്രമാണ്‌. ഇനി അതിനു വിരുദ്ധമായി അവനോട്‌ പിന്തുടരപ്പെട്ടയാൾ പറഞ്ഞാൽ പോലും, തെളിവിനെ പിൻപറ്റുകയല്ലാതെ അവന്‌ മറ്റൊരു വഴിയുമില്ല.

ശർഇയായ ഹുക്മുകൾ മറികടക്കുന്നതിനായി കുതന്ത്രം കാണിക്കുന്നവർക്ക്‌ ഇബ്നുൽ ഖയ്യിമിന്റെ ശക്തമായ താക്കീത്‌

➥ പേജ്‌175 ൽ ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു :
അല്ലാഹുവിനെ സൂക്ഷിക്കുന്ന അവന്റെ ശിക്ഷയെ ഭയപ്പെടുന്ന ഒരാൾ അവൻ ഹറാമാക്കിയത്‌ പല തരം തന്ത്രങ്ങളിലൂടെയും, കൗശലങ്ങളിലൂടെയും ഹലാലാക്കുന്നതിനെ തൊട്ട്‌ കരുതിയിരിക്കേണ്ടതുണ്ട്‌, അവൻ വഞ്ചനയായും, കൗശലമായും ഉപയോഗിക്കുന്ന വാക്കുകളും പ്രവർത്തികളും അവനെ അല്ലാഹുവിന്റെയടുക്കൽ രക്ഷപ്പെടുത്തുകയില്ല എന്നും അവനറിഞ്ഞിരിക്കേണ്ടതുണ്ട്‌.❞

➥ അതിന്‌ ശേഷം ഭീകരമായ, മജ്‌ഹൂൽ ആയവൻ അറിയപ്പെടുന്ന, രഹസ്യങ്ങൾ പരസ്യമാക്കപ്പെടുന്ന, ബാത്വിൽ വെളിവാക്കപ്പെടുന്ന, മറച്ച്‌ വെക്കപ്പെട്ടത്‌ തുറന്ന് വെക്കപ്പെട്ടതാക്കപ്പെടുന്ന ദിവസമെന്നും മറ്റും യൗമുൽ ഖിയാമയെ വിശേഷിപ്പിച്ച ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു : ❝വഞ്ചകന്മാരായ ആളുകൾ അന്നവിടെ വെച്ച്‌ തിരിച്ചറിയും (ഈ തന്ത്രങ്ങളിലൂടെയുള്ള അല്ലാഹു ഹറാമാക്കിയത്‌ ഹലാൽ ആക്കലിലൂടെ) സ്വന്തത്തെ ആയിരുന്നു അവർ വഞ്ചിച്ച്‌ കൊണ്ടിരുന്നതെന്ന്, സ്വന്തം ദീൻ കൊണ്ടാണ്‌ അവർ കളിച്ച്‌ കൊണ്ടിരുന്നതെന്ന്, അവർ സ്വന്തത്തിനെതിരെ ആണ്‌ കുതന്ത്രം പ്രയോഗിച്ച്‌ കൊണ്ടിരിക്കുന്നത്‌ എന്ന്

ഇവർ ഈ പേറുന്നത്‌ ഇഖ്‌വാനി ആശയമാണെന്ന് വ്യക്തമായി പറയാനുണ്ടായ കാരണം; ഇന്നിവർ സ്വീകരിക്കുന്ന ഉലമാക്കളുടെ തെറ്റുകളെ പിൻപറ്റുന്നതും, അഭിപ്രായവ്യത്യാസം ഹവയോട്‌ യോജിച്ച നിലപാടെടുക്കാൻ തെളിവാക്കുന്നത്‌ പോലെയുള്ള ഇബ്നുൽ ഖയ്യിം താക്കീത്‌ നൽകിയ കുതന്ത്രങ്ങളുടെ അതേ രീതികൾ ഇവർ ജംഇയ്യത്തുൽ ഹകമയെയെ(വിസ്ഡം) 2013 കളിൽ എതിർത്തപ്പോൾ ഹകമക്കാർ സ്വീകരിച്ചിരുന്ന അതേ നിലപാടാണ്‌. അന്ന് ഇതേ ആളുകളിൽ പെട്ട ഏറ്റവും കുറഞ്ഞത്‌ രണ്ടാളെങ്കിലും ഇത്‌ ഇഖ്‌വാനി ലൈൻ ആണെന്ന് പറഞ്ഞ്‌ അവർക്ക്‌ മറുപടി കൊടുത്തിട്ടുണ്ട്‌ എന്നതാണ്‌.

ആരോപണങ്ങളുന്നയിച്ച്‌ കൊണ്ട്‌ ഈ സലഫീ ദഅ്-വത്തിനെ ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കുന്നവർക്ക്‌ ഒരു ദുഖ:വാർത്ത സമ്മാനിച്ച്‌ കൊണ്ട്‌ ഈ പരമ്പര അടുത്ത എഴുത്തോടെ താത്ക്കാലികമായി അവസാനിപ്പിക്കുന്നതാണ്‌.

(തുടരും)
#الردود

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
320 viewsedited  17:41
ओपन / कमेंट