Get Mystery Box with random crypto!

ഫവാഇദ്‌ - Benefits - فوائد

टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
टेलीग्राम चैनल का लोगो fawaid_malayalam — ഫവാഇദ്‌ - Benefits - فوائد
चैनल का पता: @fawaid_malayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.38K
चैनल से विवरण


ദുനിയാവിനെയും ആഖിറത്തെയും കുറിച്ചുള്ള സലഫുകളുടെയും സലഫീ ഉലമാക്കളുടെയും ഉപകാരപ്രദമായ വാക്കുകൾ
അബൂ ഇബ്‌റാഹീം സുഹൈൽ
- غفر الله له ولوالديه ولأهله ولمشايخه -
അഡ്മിനുനായി ബന്ധപ്പെടാൻ
@maktaba_dammaj_bot

Ratings & Reviews

1.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

2


नवीनतम संदेश 8

2022-05-19 06:41:52 മുസ്‌ലിം ഭരണാധികാരിയിൽ നിന്ന് വെറുക്കപ്പെട്ട കാര്യങ്ങൾ ഉണ്ടായാൽ പോലും അവരോട്‌ സ്വീകരിക്കേണ്ടുന്ന അനുസരണത്തിന്റെ മഹാന്മാരിൽ നിന്നുള്ള മഹത്തായ മാതൃക

~②~

അബ്ദുൽ ഹമീദ്‌ ബ്നു അബ്ദില്ല ബ്നു മുസ്‌ലിം -رحمه الله- പറഞ്ഞു :
❝ ഇബ്നു സീരീനിനെ ജയിലിലിടപ്പെട്ടപ്പോൾ അദ്ധേഹത്തോട്‌ ജെയിലുകാരൻ പറഞ്ഞു : " രാത്രിയായാൽ നീ നിന്റെ കുടുംബത്തിന്റെ അടുത്തേക്ക്‌ പൊയ്ക്കോളൂ, രാവിലെയാവുമ്പോഴേക്ക്‌ വന്നാൽ മതി. "

അപ്പോൾ ഇബ്നു സീരീൻ പറഞ്ഞു : " ഇല്ല - അല്ലാഹുവാണെ - ഭരണാധികാരിയെ വഞ്ചിക്കാൻ നിനക്ക്‌ ഞാൻ കൂട്ട്‌ നിൽക്കുകയില്ല " ❞

تاريخ بغداد 5/ 334، تاريخ دمشق 53/ 228
مستفادة من كتاب ' منتقى الفوائد ' للشيخ فيصل الحاشدي - حفظه الله -

#الخوارج

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
http://t.me/fawaid_malayalam
303 views03:41
ओपन / कमेंट
2022-05-10 08:13:00 തസ്‌വീറിനെ (ഫോട്ടോ - വീഡിയോ ) യെ കുറിച്ച്‌ ദീനിലെ വിധി ഇങ്ങനെയാണെങ്കിൽ ഇവരിൽ പെട്ട ഉലമാക്കൾ തന്നെ അനുവദനീയമായി ഫത്‌വ കൊടുത്തിട്ടുണ്ടല്ലോ

അൽ ഇമാം ഇബ്നു ബാസ്‌
~⓶~

വീഡിയോഗ്രഫിയെ സംബന്ധിച്ച്‌ ചോദിക്കപ്പെട്ടപ്പോൾ അതിന്‌ മറുപടി നൽകുന്നതിനിടെ അൽ അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ -حفظه الله- പറഞ്ഞു

❝ അവർ ഇബ്നു ബാസ്‌ -رحمه الله- യെയും വീഡിയോയിൽ എടുക്കുകയുണ്ടായി. അദ്ധേഹം അതിൽ തൃപ്തനായിരുന്നില്ല. അദ്ധേഹം അതിനെതിരിൽ താക്കീത്‌ നൽകിയിട്ടുമുണ്ട്‌. അവർ വേദികളിലും മജ്‌ലിസുകളിലും ഹാജരാകുന്നു. എന്നിട്ട്‌ അദ്ധേഹത്തിന്റെ പടമെടുക്കുന്നു. എന്നിട്ട്‌ അത്‌ ടി വി യിൽ വരുകയും ചെയ്യുന്നു. ഇതിനർത്ഥം ഷെയ്ഖ്‌ ഇബ്നു ബാസ്‌ തസ്‌വീർ അനുവദനീയമാക്കി എന്നാണോ? ഒരിക്കലുമല്ല
(വിലക്കിയിട്ടുണ്ട്‌)


തസ്‌വീറുകൾ അതിന്റെ ഏത്‌ രൂപത്തിലാണെങ്കിലും ഹറാമാണെന്ന് പറഞ്ഞ്‌ കൊണ്ടിരിക്കെയാണ്‌ അദ്ധേഹം മരണപ്പെട്ടത്‌

مقطع صوتي للشيخ

#شبهات_وردود #التصوير #افتراءات_على_العلماء

ഇത്‌ നാട്ടിൽ കാര്യമായി പ്രചരിപ്പിക്കുന്നവർ : വിസ്ഡം വിഭാഗവും, സകരിയ്യ വിഭാഗവും. രണ്ടാമത്‌ പറഞ്ഞ വിഭാഗത്തിലെ ആളുകൾ ഐദീദിനെ ന്യായീകരിക്കാൻ അൽ ഇമാം ഇബ്നു ബാസ്‌ ദഅ് വത്തിനായി വീഡിയോ അനുവദിച്ചിട്ടുണ്ട്‌ എന്ന ഫത്‌വ വിവർത്തനം ചെയ്ത്‌ പ്രചരിപ്പിച്ച അതേ സൈറ്റിൽ ഇപ്പോഴും അവർ നിലനിർത്തിപ്പോരുന്ന വിവർത്തനമാണ്‌ ഇത്‌. അവർ അതവിടെ നിന്ന് റിമൂവ്‌ ചെയ്താൽ ആ ലിങ്ക്‌ ഇവിടെ കൊടുക്കുന്നതായിരിക്കും. إن شاء الله

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
408 viewsedited  05:13
ओपन / कमेंट
2022-05-10 07:38:06 തസ്‌വീറിനെ (ഫോട്ടോ - വീഡിയോ ) യെ കുറിച്ച്‌ ദീനിലെ വിധി ഇങ്ങനെയാണെങ്കിൽ ഇവരിൽ പെട്ട ഉലമാക്കൾ തന്നെ അനുവദനീയമായി ഫത്‌വ കൊടുത്തിട്ടുണ്ടല്ലോ

അൽ ഇമാം ഇബ്നു ബാസ്‌
~⓵~
അൽ അല്ലാമ അബ്ദുൽ അസീസ്‌ അറാജിഹീ¹ -حفظه الله- ചോദിക്കപ്പെട്ടു

“ ബഹുമാന്യ പണ്ഢിതൻ അബ്ദുൽ അസീസ്‌ ഇബ്നു ബാസ്‌ വീഡിയോ ചിത്രമെടുക്കുന്നത്‌ അനുവദനീയമാക്കിയിരിക്കുന്നു എന്ന് ജനങ്ങൾക്കിടയിൽ സംസാര വിഷയമായിരിക്കുന്നു. താങ്കൾ ഷെയ്ഖുമായി അടുത്ത ബന്ധമുള്ളയാളും, ഷെയ്ഖിന്റെ വാക്കുകളെ സംബന്ധിച്ച്‌ നല്ല പോലെ അറിയുന്ന ആളുമാണ്‌. അതിനാൽ തൃപ്തികരമായൊരു വിശദീകരണം താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. ”

മറുപടി : ❝ ബഹുമാന്യ പണ്ഡിതൻ അബ്ദുൽ അസീസ്‌ ഇബ്നു ബാസ്‌ വീഡിയോ ചിത്രമനുവദിച്ച്‌ കൊണ്ട്‌ ഫത്‌വ പുറപ്പെടുവിച്ചതായി എനിക്കറിയുകയില്ല. ഐ ഡി കാർഡുകൾ, പാസ്പോർട്ട്‌, ഡ്രൈവിംഗ്‌ ലൈസൻസ്‌, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെയുള്ള നിർബന്ധിത ആവശ്യങ്ങൾക്കൊഴികെ നിരുപാധികം ഫോട്ടോ പാടില്ല എന്ന് ഷെയ്ഖ്‌ ഫത്‌വ നൽകിയതേ എനിക്കറിയുകയുള്ളൂ...

"حكم التصوير بالفيديو والتصوير الفوتوغرافي والصور الممتهنة" لشيخنا رشاد الضالعي ؛ ص13

#شبهات_وردود #التصوير #افتراءات_على_العلماء

ഇത്‌ നമ്മുടെ നാട്ടിൽ പ്രചരിപ്പിക്കുന്നവർ : വിസ്ഡം പക്ഷപാതികളുടെ നേതാവായ യാസിർ ബ്നു ഹംസയും അദ്ധേഹത്തിന്റെ അനുയായികളും, പിന്നെ ആ സംഘത്തിൽ നിന്ന് പുറത്ത്‌ കടക്കാൻ അതിനെ വിമർശ്ശിക്കുന്നതിൽ കാര്യമായ ഒരു കാരണമായി തസ്‌വീറിനെ അവതരിപ്പിച്ച സകരിയ്യ സ്വലാഹിയുടെ ആളുകളുമാണ്‌. അവരുടെ കൂട്ടത്തിലെ ചിലയാളുകൾ ഐദീദ്‌ എന്നൊരു പ്രാസംഗികനെ ന്യായീകരിക്കാനായി നമ്മുടെ നാട്ടിൽ ഇത്‌ ശക്തമായി അവതരിപ്പിക്കുന്നത്‌. ബാത്വിലിന്റെ ആളുകളുടെ പരസ്പര വൈരുദ്ധ്യത്തിനുദാഹരണമെന്നോണം ഈ മുകളിലെ വിവർത്തനം രണ്ടാമത്‌ പറഞ്ഞ വിഭാഗം അവരുടെ സൈറ്റിൽ ഇപ്പോഴും നിലനിർത്തിപ്പോരുന്നത്‌ അത്‌ പോലെ കൊടുത്തതാണ്‌. അവർ അവിടെ നിന്ന് അത്‌ റിമൂവ്‌ ചെയ്താൽ ആ ലിങ്ക്‌ ഇവിടെ ആഡ്‌ ചെയ്യുന്നതായിരിക്കും. إن شاء الله
――――――――――
⑴ യാത്രകളിലും അല്ലാതെയും ഇരുപത്‌ വർഷത്തിലധികം അൽ ഇമാം ഇബ്നു ബാസുമായി സഹവസിച്ചിട്ടുള്ള ആളാണ്‌ ഇദ്ധേഹം

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
399 viewsedited  04:38
ओपन / कमेंट
2022-05-10 07:37:41 അഹ്‌ലുസ്സുന്നയുടെ ഉലമാക്കളിലേക്ക്‌ അവർ പറയാത്തതും/ മുമ്പ്‌ പറയുകയും പിന്നീട്‌ അവർ തിരുത്തിയതും/ അവർ പറഞ്ഞതിൽ നിന്ന് അവർ ഉദ്ധേശിക്കാത്തതുമായ വാക്കുകൾ ചേർത്ത്‌ പറയലും മുമ്പ്‌ കാലം മുതൽ തന്നെ ഹവയുടെ ആളുകൾ ചെയ്തു വരുന്ന ഒന്നാണ്‌. സോഷ്യൽ മീഡിയയുടെ വരവോടെ മുമ്പത്തേതിനേക്കാൾ ഇന്ന് കാലത്ത്‌ വളരേയധികം ഇത്‌ അധികരിച്ചിട്ടുണ്ട്‌. അത്തരത്തിലുള്ള ചില വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങൾ...

ഖേദകരമെന്ന് പറയട്ടെ ഈ ഉലമാക്കളിലേക്ക്‌ ഇത്തരം കാര്യങ്ങൾ ചേർത്ത്‌ പറയുന്നവരിൽ ഭൂരിഭാഗം ആളുകളും തന്നെ ഈ ഉലമാക്കൾ അതിൽ നിന്ന് പിന്തിരിഞ്ഞിട്ടുണ്ടെന്നറിഞ്ഞാൽ ഉടനെ അവർ അടുത്ത ആലിമിനെ തേടി പോകുമെന്നത്‌ ഇവർ തങ്ങളുടെ ഹവയെ ആണ്‌ പിന്തുടരുന്നത്‌ എന്നതിന്റെ വ്യക്തമായ തെളിവാണ്‌. സത്യത്തിന്റെ ആളുകളാവട്ടെ ദീനിൽ നിന്ന് തെളിവുകളിൽ നിന്ന് ഹഖ്‌ സ്വീകരിക്കുകയും, ഉലമാക്കൾക്ക്‌ സംഭവിച്ച തെറ്റുകളിൽ അവരെ പിന്തുടരാതിരിക്കുകയും ചെയ്യും

ഉലമാക്കളുടെ പേരിൽ ഈ കളവുകൾ കെട്ടിച്ചമക്കുന്ന വിഭാഗങ്ങളെ കുറിച്ച്‌ കരുതിയിരിക്കാൻ അവരെ കുറിച്ചും ചുരുക്കത്തിൽ

#افتراءات_على_العلماء

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
392 viewsedited  04:37
ओपन / कमेंट
2022-05-06 12:57:30ഇഖ്‌ലാസുള്ളയാൾ ആളുകളുടെ ആധിക്യം കണ്ട്‌ സന്തോഷിക്കുകയോ, അവർ കുറഞ്ഞാൽ ദുഖിക്കുകയോ ഇല്ല

➥അൽ ഇമാം അൽ-ഔസാഈ -رَحِمـهُ الله- പറഞ്ഞതായി അയ്യൂബ്‌ ബ്നു സുവൈദ്‌ -رَحِمـهُ الله- ഉദ്ധരിക്കുന്നു : ❝ അത്വാഅ് ബ്നു അബീ റബാഹ്‌ മരിക്കുന്ന സമയത്ത്‌ ജനങ്ങളുടെയടുക്കൽ ഏറ്റവും തൃപ്തനായ മനുഷ്യനായിരുന്നു അദ്ധേഹം, അദ്ധേഹത്തിന്റെ മജ്‌ലിസിൽ എട്ടോ ഒമ്പതോ ആളുകളല്ലാതെ സന്നിഹിതരാകാറില്ലായിരുന്നു

السير 5/ 84
مستفادة من كتاب منتقى الفوائد للشيخ فيصل الحاشدي -حفظه الله-

#أهمية_النية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
690 viewsedited  09:57
ओपन / कमेंट
2022-05-06 11:38:48ലൈക്കുകളും ഫോളൊവേർസ്സിനെയും ശ്രദ്ധിക്കുന്നയാളാണോ നിങ്ങൾ എങ്കിൽ സൂക്ഷിക്കുക


➥ അബ്ദു റഹ്മാൻ ബ്നു മഹ്ദി - رَحِمـهُ الله - പറഞ്ഞു : ❝ ഞാൻ വെള്ളിയാഴ്ച്ച ദിവസം (മജ്‌ലിസിൽ) ഇരിക്കുമായിരുന്നു. ആളുകൾ അധികരിച്ചാൽ ഞാൻ സന്തോഷിക്കും, ആളുകൾ കുറഞ്ഞാൽ ഞാൻ ദുഖിക്കും, അപ്പോൾ ഞാൻ ബിശ്‌ർ ബ്നു മൻസൂറിനോട്‌ ഇതിനെ പറ്റി ചോദിച്ചു
അദ്ധേഹം പറഞ്ഞു : ഇതൊരു ചീത്ത മജ്‌ലിസാണ്‌, ഇതിലേക്ക്‌ നീ മടങ്ങിപ്പോകരുത്‌. പിന്നീട്‌ അതിലേക്ക്‌ ഞാൻ പോയില്ല


السير 9/ 196
مستفادة من كتاب منتقى الفوائد للشيخ فيصل الحاشدي - حفظه الله -

#أهمية_النية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
981 viewsedited  08:38
ओपन / कमेंट
2022-05-06 11:35:04 യൂട്യൂബുകളുടെയും, ഫോട്ടോ-വീഡിയോകളുടെയും, സോഷ്യൽ മീഡിയകളുടെയും, ലൈക്കുകളുടെയും കടന്ന് കയറ്റത്തോടെ പ്രകടനപരത ജനങ്ങൾക്കിടയിൽ എന്ന് മാത്രമല്ല മതത്തിന്റെ പേരിലറിയപ്പെടുന്ന ആളുകൾക്കിടയിൽ പോലും വ്യാപകമായി മാറിയ സാഹചര്യത്തിൽ, സ്വന്തം ഇബാദത്തുകളുടെ പ്രതിഫലം കുറഞ്ഞ്‌ പോകാതെ, ആഖിറത്തിൽ ആ ഇബാദത്ത്‌ തനിക്കെതിരാവാതിരിക്കാൻ ഒരു വിശ്വാസി ശ്രദ്ധിക്കേണ്ടുന്ന ഇഖ്‌ലാസിനെ കുറിച്ച്‌ സലഫുകളുടെയും, സലഫീ ഉലമാക്കളുടെയും ജീവിതത്തിൽ നിന്നും വാക്കുകളിൽ നിന്നും ഒരു വിശ്വാസിയുടെ മനസ്സിന്‌ ഭയമുണ്ടാക്കുന്ന ചില ഗുണപാഠങ്ങൾ....

#أهمية_النية

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
611 views08:35
ओपन / कमेंट
2022-05-02 05:02:45സാധാരണയായി കണ്ട്‌ വരാറുള്ള ഒരു തെറ്റ്‌

ഈദ്‌ നമസ്കാരത്തിലോ അല്ലെങ്കിൽ മയ്യിത്ത്‌ നമസ്കാരത്തിലോ മഅ്മൂം തക്ബീർ ഉറക്കെ പറയേണ്ടതില്ല

قال الشافعي -رَحِمـهُ الله- :
«وَأُحِبُّ لِلْإِمَامِ أَنْ يَجْهَرَ بِالتَّكْبِيرِ وَيُبَيِّنَهُ وَلاَ يَمْطُطْهُ وَلاَ يَحْذِفْهُ، وَلِلْمَأْمُومِ ذَلِكَ كُلُّهُ إلَّا الْجَهْرَ بِالتَّكْبِيرِ، فَإِنَّهُ يُسْمِعُهُ نَفْسَهُ، وَمَنْ إلَى جَنْبِهِ إنْ شَاءَ لاَ يُجَاوِزُهُ»

അൽ ഇമാം അശ്ശാഫിഈ - رَحِمـهُ الله - പറഞ്ഞു :
❝ തക്ബീർ ഉറക്കെ പറയാനും, വ്യക്തമാക്കി പറയാനും, നീട്ടാതിരിക്കാനും, അതിൽ നിന്നൊന്നും ഒഴിവാക്കാതിരിക്കാനുമാണ്‌ ഇമാമിന്റെ കാര്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്നത്‌, മഅ്മൂമിനാകട്ടെ ഉറക്കെ പറയലൊഴിച്ച്‌ ഇവയെല്ലാം ഞാനിഷ്ടപ്പെടുന്നു. കാരണം അവൻ സ്വന്തത്തെ കേൾപ്പിക്കുന്ന നിലക്കോ അല്ലെങ്കിൽ അവനുദ്ധേശിക്കുന്നെങ്കിൽ അടുത്തുള്ളയാളെ കേൾപ്പിക്കുന്ന നിലക്കോ ആണത്‌ ചെയ്യേണ്ടത്‌, അതിനപ്പുറത്തേക്ക്‌ പോകാൻ പാടില്ല

الأم (2/229)
مستفادة من أخينا أحمد الشبراوي المصري -وفقه الله-

#مخالفات_الصوفية_للإمام_الشافعي
#مخالفات_يقع_فيها_الكثير
#العيد

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
330 viewsedited  02:02
ओपन / कमेंट
2022-05-01 03:28:51 ➥അൽ അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ -حفظه الله ورعاه- പറഞ്ഞു :

(റമദാൻ) മാസാവസാനത്തിൽ സലഫുകൾ പാപമോചനവും, പശ്ചാത്താപവും, (അമലുകൾ) സ്വീകരിക്കപ്പെടില്ലെന്ന ഭയവും വർദ്ധിപ്പിക്കാറുണ്ടായിരുന്നു. റമദാനിലും അല്ലാത്തപ്പോഴും അവർ കഠിനമായി പരിശ്രമിക്കാറുണ്ടായിരുന്നിട്ട്‌ പോലും, അവരിൽ നിന്നൊന്നും സ്വീകരിക്കപ്പെടില്ലെന്ന ഭയം അവരിൽ ഉണ്ടാവാറുണ്ടായിരുന്നു, അങ്ങനെ അവർ അല്ലാഹുവിനോട്‌ പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്യും

مجالس شهر رمضان المبارك ؛ ص119

#الإخلاص

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
402 viewsedited  00:28
ओपन / कमेंट
2022-04-29 04:28:20 اللهُمَّ إنّا نستودِعُك المَسجِدَ الأقصَىٰ، اللهُمَّ ردّهُ إلى رِحَابِ المُسلمِين، اللهُمَّ طهّره من [نجس اليهود ]و [رفث الروافض المجوس] و [مكر الخوَّان المفلسين] . . .

اللهُمَّ عليك باليهود ومن معهم
اللهُمَّ أهلكهم وعجل بزوالهم
اللهُمَّ انصر إخواننا المسلمين في فلسطين
اللهُمَّ انصرهم بنصرك وأيدهم بتأييدك


#الدعاء
508 views01:28
ओपन / कमेंट