Get Mystery Box with random crypto!

ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓵ ഐദീദ്‌ എന്ന ഒരുത് | ഫവാഇദ്‌ - Benefits - فوائد

ഇഖ്‌വാനിസം പേറുന്ന 'ഐദീദിന്റെ അനുയായികൾ' ⓵

ഐദീദ്‌ എന്ന ഒരുത്തൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയത്‌ മുതൽ അതിനെ ന്യായീകരിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ച്‌ നടക്കുന്ന കൂട്ടത്തിലെ മറക്കു പിന്നിലിരുന്ന് എഴുതിക്കൊണ്ടിരിക്കുന്ന ഒരു ഭീരു എഴുതി:
എന്നാൽ ത്വാലിബായ നിങ്ങൾക്ക്‌ ഈ കാലം വരെ അത്‌ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങൾ പഠിക്കുന്ന രീതിയിൽ എന്തോ അപാകത ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. കാരണം ഉസൂലുൽ ഫിഖ്ഹിന്റെ ബാല പാഠങ്ങളിൽ പഠിപ്പിക്കപ്പെടുന്ന കാര്യമാണ്‌, അഭിപ്രായ വ്യത്യാസമുള്ള വിഷയത്തിൽ ഇൻകാർ പാടില്ല എന്നത്‌ - അബൂ ഹഫ്സ



ദീൻ മനസ്സിലാക്കുന്നത്‌ വ്യക്തതയുള്ളവരുടെ അടുക്കൽ നിന്നായിരിക്കണമെന്ന നമ്മുടെ ദീനിലെ അടിസ്ഥാന തത്വത്തിന്റെ പ്രാധാന്യവും, അല്ലെങ്കിലുള്ള ഭവിഷ്യത്ത്‌ വലുതാണെന്നും സാധാരണക്കാർക്ക്‌ മനസ്സിലാക്കാനായി, വിവരക്കേട്‌ മാത്രം കൈ വശമുള്ള എന്നാൽ ഹൈഅത്തു കിബാറിൽ ഉലമായിലെ അംഗമെന്ന ഭാവത്തിൽ സംസാരിക്കുന്ന ഐദീദിന്റെ അനുയായി ആയ ഈ വിവരദോഷി പറഞ്ഞ ഈ ഇഖ്‌വാനി ആശയത്തെ കുറിച്ചും, ഇത്തരക്കാരെ കുറിച്ചും ഉലമാക്കളിൽ നിന്ന് നേരിട്ട്‌ മനസ്സിലാക്കിയ ചില സംഗതികൾ വിശദീകരിക്കുകയാണ്‌..
أقول مستعينا بالله : يا سبحان الله..
അല്ലാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിക്കൽ എത്ര ഗൗരവത്തിൽ അല്ലാഹു വിലക്കിയതാണ്‌.
قال الله : قل إنما حرم ربي الفواحش ما ظهر منها وما بطن والإثم والبغي بغير الحق وأن تشركوا بالله ما لم ينزل به سلطانا وأن تقولوا على الله ما لا تعلمون [سورة الأنعام]

ഈ ആയത്തിൽ വിലക്കപ്പെട്ട ഓരോ സംഗതികളും അതിന്റെ ഗൗരവത്തിന്റെ ഓർഡറിലാണ്‌ അല്ലാഹു ക്രമീകരിച്ചിരിക്കുന്നത്‌ എന്ന് പറഞ്ഞതിന്‌ ശേഷം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു:
❝പിന്നീട്‌ നാലമാതായി പറഞ്ഞ അല്ലാഹുവിന്റെ മേൽ അറിവില്ലാതെ സംസാരിക്കുക എന്നതാണ്‌ ഇവയിലെല്ലാം ഏറ്റവും ഗൗരവമേറിയത്‌. ഇത്‌ അല്ലാഹുവിന്റെ നാമ-ഗുണ വിശേഷണങ്ങളിലോ, അവന്റെ പ്രവർത്തികളിലോ, അവന്റെ ദീനിലോ, അവന്റെ ശറഇലോ എല്ലാം അറിവില്ലാതെ സംസാരിക്കുന്നതിനെയെല്ലാം ഉൾക്കൊള്ളുന്നുണ്ട്‌

ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നുൽ ജൗസി رحمه الله പറഞ്ഞു:
ഈ ആയത്ത്‌ ദീനിൽ യഖീനോട്‌ കൂടിയല്ലാതെ അഭിപ്രായം പറയുന്നതിനെ പൊതുവായി ഉൾക്കൊള്ളുന്നതാണ്‌

من كتب العلامة التويجري

ഐദീദിന്റെ അനുയായി പറഞ്ഞ ഈ ആശയത്തെ കുറിച്ച്‌ ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
"ഖിലാഫിയായ വിഷയങ്ങളിൽ ഇൻകാർ പാടില്ല" എന്ന അവരുടെ വാക്ക്‌ ശരിയല്ല. കാരണം ഇൻകാർ എന്നത്‌ ഒന്നുകിൽ വാക്കുകൾക്കോ ഫത്‌വകൾക്കോ നേരെയോ അല്ലെങ്കിൽ പ്രവർത്തിക്കോ നേരെയായിരിക്കും. വാക്കിനോ/ഫത്‌വക്കോ നേരെയുള്ള ഒന്നാമത്തെതാകട്ടെ; അത്‌ സുന്നത്തിനോ(ഹദീഥിനോ) ഇജ്മാഇനോ വിരുദ്ധമാകുന്നുവെങ്കിൽ അത്‌ ഇൻകാർ ചെയ്യൽ വാജിബാണെന്ന് ഏകോപിക്കപ്പെട്ടതാണ്‌. ഇനി അങ്ങനെ അല്ലെങ്കിൽ പോലും(അതായത്‌ ഒരു വിഭാഗത്തിന്റെ ദലീൽ ശക്തവും, മറു വിഭാഗത്തിന്റേത്‌ ദുർബ്ബലവും പോലെയുള്ള അവസ്ഥയായാൽ) അതിന്റെ ദുർബ്ബലതയോ, ദലീലിനോടുള്ള വിരുദ്ധതയോ വ്യക്തമാക്കലും അത്‌ പോലെയുള്ള ഇൻകാർ തന്നെയാണ്‌.
ഇനി പ്രവർത്തിക്ക്‌ നേരെയുള്ള ഇൻകാറാകട്ടെ; അത്‌ സുന്നത്തിനോ ഇജ്മാഇനോ വിരുദ്ധമാണെങ്കിൽ ഇൻകാറിന്റെ പദവിക്കനുസരിച്ച്‌ അതിൽ ഇൻകാർ നടത്തൽ വാജിബാകും.
കിതാബിനോ സുന്നത്തിനോ വിരുദ്ധമായ ഒരു ഭരണാധികാരിയുടെ വിധിയിൽ അദ്ധേഹത്തോട്‌ ചില പണ്ഢിതന്മാർ യോജിച്ചാൽ പോലും; ആ വിധി നിർവ്വീര്യമാക്കിക്കൊണ്ട്‌ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള കർമ്മശാസ്ത്ര പണ്ഢിതന്മാർ വ്യക്തമായി പ്രസ്താവിച്ചിരിക്കെ എങ്ങനെയാണ്‌ അഭിപ്രായ വ്യത്യാസമുള്ള വിഷയത്തിൽ ഇൻകാർ പാടില്ല എന്ന് ഒരു കർമ്മശാസ്ത്ര പണ്ഢിതൻ പറയുക
ഇനി ഒരു വിഷയത്തിൽ സുന്നത്തോ ഇജ്മാഓ ഇല്ലാതിരിക്കുകയും, ഇജ്തിഹാദിന്‌ സാധുതയുമുണ്ടെങ്കിൽ മുജ്തഹിദോ മുഖല്ലിദോ ആയ നിലയിൽ അത്‌ കൊണ്ട്‌ പ്രവർത്തിച്ചവനെ നീ ഇൻകാർ ചെയ്യേണ്ടതില്ല❞

ഇത്രയും പറഞ്ഞതിന്‌ ശേഷം തൊട്ടുടനെ ഈ ആശയം പറയുന്നവരെ കുറിച്ച്‌ പറയുന്നത്‌ നോക്കൂ:
ജനങ്ങളിൽ പെട്ട അറിവിൽ യാതൊരു സൂക്ഷമാന്വേഷണ പഠനവുമില്ലാത്ത ചില വിഭാഗം ആളുകൾ വിശ്വസിച്ചത്‌ പോലെ; അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളെന്നത്‌ അത്‌ ഇജ്തിഹാദിയായ വിഷയങ്ങൾ തന്നെയാണ്‌ എന്ന ഈ പറയുന്നയാളുടെ വിശ്വാസത്തിലൂടെയാണ്‌ തീർച്ചയായും ഈ സംശയം ഇവരിൽ കയറിക്കൂടിയത്‌ ❞
إعلام الموقعين 3/ 300
مستفادة من دروس شيخنا سليمان التحيتي
നോക്കൂ സഹോദരങ്ങളേ.. ഇബ്നുൽ ഖയ്യിമിനെ പോലെ മഹാരധന്മാരായ ഉലമാക്കൾ മറുപടി പറഞ്ഞ്‌ തള്ളിയ ആശയങ്ങളാണ്‌ ഇസ്‌ലാമിലെ അടിസ്ഥാന ഖാഇദയായി ഇവർ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്‌. അജ്ഞാതരായി ഇരുന്ന് എഴുതാൻ ഇവരെ പ്രേരിപ്പിക്കുന്നത്‌ ഇബ്നുൽ ഖയ്യിം ഇവരെ കുറിച്ച്‌ വിശേഷിപ്പിച്ചത്‌ പോലെ ഇവരുടെ വിവരക്കേട്‌ തന്നെയാണ്‌.
ഇനി ഈ വിവരമില്ലാത്തവനോട്‌ പറയട്ടെ: അതെ, ഇത്‌ ഉസൂലുൽ ഫിഖ്‌ഹിലെ ബാലപാഠമായി പഠിപ്പിക്കപ്പെടുന്ന ഖാഇദ തന്നെയാണ്‌. പക്ഷേ അങ്ങ്‌ ഹസനുൽ ബന്നയുടെ മദ്‌റസകളിലാണെന്ന് മാത്രം,പിന്നെ നിങ്ങളുടെയടുക്കലും..

(തുടരും)
#الردود

https://t.me/fawaid_malayalam