Get Mystery Box with random crypto!

അൽ ഇൽമിയ്യ: മലയാളം

टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
चैनल का पता: @alilmiamalayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.16K
चैनल से विवरण

القناة العلمية السلفية في اللغة المليبارية
അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം
(✉️ alilmiamalayalam@gmail.com)

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

1


नवीनतम संदेश 5

2022-03-30 23:42:00
ഭൂമിയിൽ ആദ്യമായി ശിർക് ഉണ്ടായതിന്റെ കാരണം?
Anonymous Quiz
83%
സ്വാലിഹീങ്ങളോടുള്ള ഗുലുവ്വ് (അതിര് കവിച്ചിൽ )
8%
അമ്പിയാക്കളോടുള്ള ഗുലുവ്വ്
9%
അനിസ്ലാമിക മതങ്ങൾ
253 voters987 views20:42
ओपन / कमेंट
2022-03-30 23:41:54
വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവ ________പേരുകളായിരുന്നു
Anonymous Quiz
78%
സ്വാലിഹീങ്ങളുടെ
8%
അംബിയാക്കളുടെ
13%
ആദം നബിയുടെ عليه السلام മക്കളുടെ
231 voters900 views20:41
ओपन / कमेंट
2022-03-30 23:41:44
ഭൂമിയിൽ ആദ്യമായി ശിർക് സംഭവിച്ചത് ഏത് ജനതയിൽ ആയിരുന്നു?
Anonymous Quiz
78%
നൂഹ് നബിയുടെ عليه السلام ജനത
3%
ഈസാ നബിയുടെ عليه السلام ജനത
6%
മൂസാ നബിയുടെ عليه السلام ജനത
14%
ഇബ്രാഹീം നബിയുടെ عليه السلام ജനത
233 voters805 views20:41
ओपन / कमेंट
2022-03-20 14:54:28 തൗഹീദിന്റെ അർത്ഥവും അതിന്റെ ഇനങ്ങളും.
Part-3
___

2)തൗഹീദു ഉലൂഹിയ്ഃ :
إفراد الله تعالى بالعبادة،
അതാധനയിൽ അല്ലാഹുവിനെ തനിച്ചാക്കൽ ആണ്,അല്ലാഹുവിനെ ആരാധിക്കുകയും അവനിലേക്ക് അടുക്കുകയും ചെയ്യുന്ന പോലെ മറ്റൊന്നിനെ ആരാധിക്കുകയും അവയിലേക്ക് /അവരിലേക്ക് അടുക്കുകയും ചെയ്ത് കൊണ്ട് മനുഷ്യൻ അല്ലാഹുവിന്റെ കൂടെ മറ്റൊന്നിനേയും (ആരാധ്യനായി) സ്വീകരിക്കാതിരിക്കലാണ്.തൗഹീദിന്റെ ഈയൊരു ഇനത്തിലാണ് നബി صلى الله عليه وسلم യുദ്ധം ചെയ്തിട്ടുള്ള തങ്ങളുടെ രക്തവും ധനവും ഭൂമിയും ഭവനങ്ങളും അനുവദനീയമാക്കപ്പെട്ട തങ്ങളുടെ സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കുകയും ചെയ്യപ്പെട്ടിട്ടുള്ള മുഷ്‌രികീങ്ങൾ പിഴച്ചു പോയിരിക്കുന്നത്, ഇതും കൊണ്ടാണ് റസൂലുകൾ (ദൂതന്മാർ) നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങൾ ഇറക്കപ്പെട്ടതും, തൗഹീദു റുബൂബിയ്യത്തും തൗഹീദ് അസ്മാഉ സ്സിഫാത്തുമായ അതിന്റെ രണ്ട് സഹോദരങ്ങളുടെ കൂടെ. എന്നാൽ ദൂതന്മാർ അധികമായി തന്റെ ജനത്തെ അഭിസംബോധന ചെയ്തത് ഈയൊരു തൗഹീദിന്റെ ഇനത്തിലാണ്, അത് തൗഹീദ് ഉലൂഹിയ്യഃ ആണ്,അതിൽ മനുഷ്യൻ ആരാധനയിൽ ഒന്നും തന്നെ അല്ലാഹു അല്ലാത്തതിലേക്ക് തിരിക്കരുത്, മലകിനോ, പ്രവാചകനോ സ്വാലിഹായ വലിയ്യിനോ, മറ്റേതൊരു സൃഷ്ട്ടിക്കോ അത് പാടില്ല,ആരാധന അല്ലാഹുവിന്നല്ലാതെ ശെരിയാവുകയില്ല, ആരെങ്കിലും ഈയൊരു തൗഹീദിനെ തൊട്ടും ഉപേക്ഷ വരുത്തിയാൽ അവൻ മുഷ്‌രിക്കും കാഫിറുമാണ്, അവൻ തൗഹീദു -റുബൂബിയ്യത്തിലും അസ്മാഉ സ്സിഫാത്തിലും ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും.

അല്ലാഹുവാണ് സർവ്വ- സൃഷ്ട്ടാവും സർവ്വാധിപനും സർവ്വ നിയന്ത്രണാധികാരിയും എന്നൊരാൾ വിശ്വസിക്കുകയും അല്ലാഹുവാണ് അവന്ന് അർഹതപ്പെട്ട നാമങ്ങളിലും വിശേഷണങ്ങളിലും അർഹനായിട്ടുള്ളവനെന്നും വിശ്വസിക്കുകയും എന്നാൽ അവൻ അല്ലാഹുവിനൊപ്പം മറ്റുള്ളതിനെ ആരാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തൗഹീദു- റുബൂബിയ്യത്തിലും, അസ്മാഉ സ്സിഫാത്തിലുമുള്ള അവന്റെ വിശ്വാസം അവന്ന് ഉപകാരപ്പെടില്ല, അവൻ ഖബ്റിന്റടുക്കൽ പോകുകയും അതിലുള്ള ആളെ ആരാധിക്കുകയോ അയാളിലേക്ക് അടുക്കാൻ വേണ്ടി അയാൾക്ക് നേർച്ച നേരുകയോ ചെയ്യുന്നു, അപ്പോൾ തീർച്ചയായും അവൻ മുഷ്‌രികും കാഫിറും നരകത്തിൽ ശാശ്വതവാസിയുമാകുന്ന തുമാണ്, അല്ലാഹു പറഞ്ഞിരിക്കുന്നു :( إِنَّهُۥ مَن یُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَیۡهِ ٱلۡجَنَّةَ
وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّـٰلِمِینَ مِنۡ أَنصَارࣲ)
അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല' എന്നാണ്‌
[سورة المائدة 72]

അല്ലാഹുവിന്റെ കിതാബ് വായിച്ചവർക്കെല്ലാം തന്നെ അറിയപ്പെട്ട കാര്യമാണ്, നബി صلى الله عليه وسلم യുദ്ധം ചെയ്ത മുഷ്‌രികീങ്ങൾ, തങ്ങളുടെ രക്തവും ധനവും അനുവദനീയമായി കാണപ്പെട്ട
തങ്ങളുടെ സ്ത്രീകളും കുട്ടികളും അടിമകളാക്കപ്പെട്ട തങ്ങളുടെ ഭൂമി പിടിച്ചടക്കുകയും ചെയ്യപ്പെട്ടിട്ടുള്ള മുഷ്‌രികീങ്ങൾ, അവർ അല്ലാഹു അവൻ മാത്രമാണ് സർവ്വ സൃഷ്ട്ടാവെന്ന് വിശ്വസിക്കുകയും അതിൽ സംശയം ഇല്ലാത്തവരുമായിരുന്നു, പക്ഷേ അവർ അല്ലാഹുവിനോടൊപ്പം മറ്റുള്ളതിനെ ആരാധിക്കുന്നവരായപ്പോൾ അവർ തങ്ങളുടെ രക്തവും ധനവും അനുവദനീയമാക്കപ്പെട്ട മുഷ്‌രികീങ്ങളായി മാറുകയും ചെയ്തു.

മജ്മൂഉ ഫത്താവ വ റസാഇൽ, ഷെയ്ഖ് മുഹമ്മദ്‌ ബിൻ സാലിഹ് അൽ-ഉസയ്മീൻ رحمه الله, ബാബു-തൗഹീദ് .

https://t.me/albayyinahchannel/76
989 views11:54
ओपन / कमेंट
2022-03-18 18:08:34 بسم الله الرحمن الرحيم

*ശഅബാൻ 15 ന്റെ (ബറാഅത്ത് ) നോമ്പും പ്രത്യേക നമസ്കാരവും ആഘോഷവും*

അഷെയ്ഖ് അൽ അല്ലാമ: ഇബ്‌നു ബാസ് رحمه الله.

ശഅബാൻ 15 ന്റെ പകലിൽ (ബറാഅത്ത് നോമ്പ് എന്ന പേരിൽ) പ്രത്യേകമായി നോമ്പെടുക്കലും രാത്രിയിലെ പ്രത്യേക നമസ്കാരവും വെറുക്കപ്പെട്ട ബിദ്അത്താണ്. ദീനിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല. നേരെമറിച്ച് അത് സ്വഹാബത്തിന്റെ കാലശേഷം ദീനിൽ കടന്നുകൂടിയ പുത്തൻ ആചാരമാണ്.

റസൂലുല്ലാഹി صلى الله عليه وسلم പറഞ്ഞു: "ആരെങ്കിലും നമ്മുടെ ദീനിൽ ഇല്ലാത്ത ഒരു കാര്യം ദീനിൽ കൊണ്ടുവന്നാൽ അത് തള്ളപ്പെടേണ്ടതാണ്". (മുത്തഫഖുൻ അലയ്ഹി).

ഈ ദിവസത്തെ പകലിലോ രാത്രിയിലോ ഇബാദത്തുകൾക്കോ ആഘോഷങ്ങൾക്കോ പ്രത്യേകമായി ശ്രേഷ്ഠത ഉണ്ടായിരുന്നെങ്കിൽ ഈ ഉമ്മത്തിന് അതിന് നിർദേശം നൽകുകയും അദ്ദേഹം صلى الله عليه وسلم സ്വയം പ്രവർത്തിച്ചു കാണിക്കുകയും സ്വഹാബികളിലൂടെ അത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു. ജനങ്ങളിൽ ഏറ്റവും നല്ല ജനതയാണവർ നബിമാരെക്കഴിഞ്ഞാൽ ജനങ്ങളോട് ഏറ്റവും കൂടുതൽ ഗുണകാംക്ഷയുള്ള ജനതയുമാണവർ رضي الله عنهم.

(مجموع الفتاوى ٢/٨٨٢ : للشيخ ابن باز رحمه الله.)


https://t.me/alilmiamalayalam
858 views15:08
ओपन / कमेंट
2022-03-01 14:31:50

നിങ്ങൾ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ.നിങ്ങളെന്താണ് ചിന്തിക്കാത്തത് ?

(സൂറത്തുൽ ബഖറ 44)


*قال أسامة رضي الله عنه: سمعت رسول الله صلى الله عليه وسلم يقول: "يجاء بالرجل يوم القيامة فيلقى في النار فتندلق أقتابه (أي تنقطع أمعاؤه) في النار فيدور كما يدور الحمار برحاه فيجتمع أهل النار عليه فيقولون: أي فلان ما شأنك أليس كنت تأمرنا*
*بالمعروف وتنهانا عن المنكر؟! قال: كنت آمركم بالمعروف ولا آتيه، وأنهاكم عن المنكر وآتيه"*،

متفق عليه

❐ ഉസാമ رضي الله عنه പറഞ്ഞു:

അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു:

"ഖിയാമത് നാളിൽ ഒരാളെ കൊണ്ടുവരപ്പെടും എന്നിട്ട് അയാളെ നരകത്തിലേക്കിടും, നരകത്തിൽ നിന്ന് അയാളുടെ കുടൽമാല കഷ്ണങ്ങളാക്കപ്പെടും, എന്നിട്ട് കഴുത ആട്ടുകല്ലിന് ചുറ്റും തിരിയുന്നത് പോലെ അയാൾ തിരിയും, അപ്പോൾ നരകവാസികൾ അയാളുടെയടുത്ത് കൂടുകയും എന്നിട്ട് പറയുകയും ചെയ്യും: ഏ ഇന്നിന്നവനേ, നിനക്കെന്തായി?, നീ നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറിരുന്നില്ലേ ? അപ്പോൾ അയാൾ പറയും: അതെ,ഞാൻ നന്മ കൽപ്പിക്കലുണ്ടായിരുന്നു, (എന്നാൽ) അത് (നന്മ) ചെയ്യാറില്ലായിരുന്നു, തിന്മ വിരോധിക്കലുണ്ടായിരുന്നു, (എന്നാൽ) അത് (തിന്മ) ചെയ്യാറുണ്ടായിരുന്നു."

മുത്തഫഖുൻ അലൈഹി

◥ https://t.me/alilmiamalayalam/2888

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
954 viewsedited  11:31
ओपन / कमेंट
2022-02-13 16:48:32
താഴെ പറയുന്നവയിൽ തൗഹീദിന്റെ രണ്ട് അടിസ്ഥാനങ്ങളും ഉൾക്കൊണ്ട ആയത് ഏത്?
Anonymous Quiz
13%
(فَتَعَـٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۗ)
39%
( أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَـٰلَمِینَ)
48%
( فَمَن یَكۡفُرۡ بِٱلطَّـٰغُوتِ وَیُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ)
198 voters1.1K views13:48
ओपन / कमेंट
2022-02-13 16:48:32
ഉലൂഹിയ്യത്തിനെ അല്ലാഹുവിന് പുറമെയുള്ളതിന് നിഷേഷിക്കലും അത് അല്ലാഹുവിന് മാത്രമാക്കാലും, ഈ രണ്ട് നിബന്ധനകൾ ഉൾകൊള്ളുന്ന തൗഹീദിന്റെ വാചകം എന്ത്?
Anonymous Quiz
9%
الله أكبر
0%
سبحان الله
86%
لا إله إلا الله
4%
رَبِّيَ اللّٰه
212 voters956 views13:48
ओपन / कमेंट
2022-02-13 16:48:32
തൗഹീദ് ശെരിയാകാനുള്ള നിബന്ധന/നിബന്ധനകൾ എന്ത്?
Anonymous Quiz
74%
ആരാധനാവകാശംഅല്ലാഹുവിന്ന് പുറമെയുള്ളതിനൊക്കെ നിഷേധിക്കലും അത് അല്ലാഹുവിന്ന് മാത്രം സ്ഥിരപ്പെടുത്തലും
5%
അല്ലാഹുവിനെ ആരാധിക്കൽ
1%
ആരാധന എല്ലാത്തിനും നിഷേധിക്കൽ
20%
മുകളിൽ പറഞ്ഞവയെല്ലാം
215 voters891 views13:48
ओपन / कमेंट
2022-02-11 15:34:57 തൗഹീദിന്റെ അർത്ഥവും അതിന്റെ ഇനങ്ങളും.
Part 1
__

ശെയ്ഖ് ഇബ്ൻ ഉസയ്മീൻ رحمه الله:
ഭാഷാപരമായി തൗഹീദ്: 'وَحَّدَ'،' يُوَحِّدُ' - വഹ്ഹദ, യുവഹ്ഹിദു എന്നതിന്റെ മസ്ദർ (മൂലവാക്ക്) ആണ്. അതായത് 'ഒരു കാര്യത്തെ ഏകമാക്കൽ'. ഇത് 'ْنَفْي'(നിഷേധിക്കൽ ) ഉം , 'ْإِثْباَت' (സ്ഥിരപ്പെടുത്തൽ) ഉം കൊണ്ടുമല്ലാതെ സാക്ഷാത്ക്കരിക്കപ്പെടുകയില്ല.ഒരു മനുഷ്യന്ന് തൗഹീദ് പൂർത്തീകരിക്കപ്പെടുകയില്ല, അവൻ 'لا إله إلا الله' എന്ന് സാക്ഷ്യം വഹിക്കുന്നത് വരെ, അങ്ങനെ അവൻ അല്ലാഹുവിന് പുറമെയുള്ളതിന്ന് ഉലൂഹിയ്യത് (ആരാധനാവകാശം) നിഷേധിക്കുകയും അത് അല്ലാഹുവിന് മാത്രമായി സ്ഥിരപ്പെടുത്തുകയും ചെയ്യുക. തൗഹീദ് എന്നത് നഫ്യും ഇസ്ബാതും ഉൾപ്പെടുന്നത് വരെ തൗഹീദ് ആവുകയില്ല.

അല്ലാഹുവിനെ സംബദ്ധിച്ചുള്ള തൗഹീദിന്റെ ഇനങ്ങൾ അതെല്ലാം ഈയൊരു പൊതുവായ നിർവചനത്തിൽ ഉൾപ്പെടുന്നു, അത്, "അല്ലാഹുവിന്ന് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങളിൽ അല്ലാഹുവിനെ തനിച്ചാക്കൽ ആകുന്നു ", അഹ്ലുൽ ഇൽമ് പ്രസ്താവിച്ചത് പ്രകാരം അവ മൂന്ന് തരമാകുന്നു :

1) توحيد الربوبية-തൗഹീദ് റുബൂബിയ്യഹ്
2) توحيد الألوهية-തൗഹീദുൽ ഉലൂഹിയ്യഹ്
3) توحيد الأسماء والصفات-തൗഹീദുൽ അസ്മാഅ് വ സ്സിഫാത്

مجموع فتاوى و رسائل الشيخ محمد بن صالح العثيمين رحمه الله، المجلد الأول-باب التوحيد

https://t.me/albayyinahchannel/67
903 views12:34
ओपन / कमेंट