Get Mystery Box with random crypto!

അൽ ഇൽമിയ്യ: മലയാളം

टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
चैनल का पता: @alilmiamalayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.16K
चैनल से विवरण

القناة العلمية السلفية في اللغة المليبارية
അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം
(✉️ alilmiamalayalam@gmail.com)

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

1


नवीनतम संदेश 3

2022-06-11 13:39:35

ഇഹലോകത്തിലെ അത്യാഗ്രഹങ്ങൾക്കായി സത്യത്തിന്റെ ആളുകളോട് ശത്രുത വെക്കുന്നവനേ...
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ അല്ലാമാ സാലിഹ് അൽഫൗസാൻ (حفظه الله):

“ ഇഹലോകത്തിന്റെ അത്യാഗ്രഹങ്ങൾക്ക് വേണ്ടി സത്യത്തിന്റെ ആളുകളോട് ശത്രുത വെക്കുന്നവനേ, അവൻ തിരിച്ചറിയുന്നു അവർ സത്യത്തിലാണെന്ന്, തീർച്ചയായും സ്ഥാനമാനത്തിന് വേണ്ടിമാത്രമാണ് അവൻ അവരോട് ശത്രുത വെക്കുന്നത്, അപ്പോൾ ഇവൻ ഇഹലോകത്തിന് പരലോകത്തേക്കാൾ മുൻഗണന നല്കുന്നവരിൽ പെട്ടവനാണ്, അതൊരു ക്ഷണികമായ ആസ്വാദനമാണ്, പക്ഷേ അതിനെ തുടർന്ന് വരുന്നത് എന്നെന്നുമുള്ള ഖേദമാണ്, അല്ലാഹുവിൽ അഭയം.

(فَسَتَذۡكُرُونَ مَاۤ أَقُولُ لَكُمۡۚ وَأُفَوِّضُ أَمۡرِیۤ إِلَى ٱللَّهِۚ إِنَّ ٱللَّهَ بَصِیرُۢ بِٱلۡعِبَادِ)
{سورة غافر ٤٤}

۝ എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങള്‍ ഓര്‍ക്കും. എന്‍റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്‍പിച്ച് വിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. ۝ ”

◥ https://t.me/alilmiamalayalam/2916

(شرح الكافية الشافية،ص 1073)
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
95 views10:39
ओपन / कमेंट
2022-06-09 19:21:15

ഇസ്ലാമിക ഹിജാബ് :
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ അല്ലാഹു ﷻ പറയുന്നു:

یَـٰۤأَیُّهَا ٱلنَّبِیُّ قُل لِّأَزۡوَ ٰ⁠جِكَ وَبَنَاتِكَ وَنِسَاۤءِ ٱلۡمُؤۡمِنِینَ یُدۡنِینَ عَلَیۡهِنَّ مِن جَلَـٰبِیبِهِنَّ

നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക
【الأحزاب - ٥٩】

❐ (റസൂലിﷺന്റെ സ്വഹാബി) ഇബ്നു അബ്ബാസ് -رضي الله عنه- പറഞ്ഞു:

❝ സത്യവിശ്വാസികളായ സ്ത്രീകളോട് അവർ വല്ല ആവശ്യങ്ങൾക്കും വേണ്ടി തങ്ങളുടെ വീടുകളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ജിൽബാബ് കൊണ്ട് തലയുടെ മുകളിലൂടെയായി അവരുടെ മുഖം മറക്കണമെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നു.❞

تفسير الطبري

◥ https://t.me/alilmiamalayalam/2915
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
166 views16:21
ओपन / कमेंट
2022-06-09 19:07:33

ലോകമാന്യത :
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ മഹ്‌മൂദ് ബ്‌നു ലബീദ് -رضي الله عنه- രിവായത്ത് ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:

إن أخوف ما أخاف عليكم الشرك الأصغر، قالوا: وما الشرك الأصغر يا رسول الله؟ قال: الرياء، يقول الله عز وجل لهم يوم القيامة: إذا جزي الناس بأعمالهم: اذهبوا إلى الذين كنتم تراءون في الدنيا فانظروا هل تجدون عندهم جزاء ؟!

നിങ്ങളുടെ മേൽ ഞാൻ ഏറെ ഭയക്കുന്നത് ചെറിയ ശിർക്കാകുന്നു.

സ്വഹാബികൾ ചോദിച്ചു: അല്ലയോ അല്ലാഹുവിൻറെ റസൂലേ, എന്താണ് ചെറിയ ശിർക്ക്?!.

നബി ﷺ പറഞ്ഞു: ചെറിയ ശിർക്കെന്നാൽ (രിയാഅ്) ലോകമാന്യതയാകുന്നു. ഖിയാമത്ത് നാളിൽ ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെട്ടാൽ അല്ലാഹു പറയും: ‘നിങ്ങൾ ദുനിയാവിൽ ആരെ കാണിക്കുവാനാണോ പ്രവർത്തിച്ചത് അവരിലേക്ക് പൊയ്ക്കൊള്ളുക, എന്നിട്ട് അവരുടെ അരികിൽ വല്ല പ്രതിഫലവുമുണ്ടോ എന്ന് നോക്കികൊള്ളുക’

صحيح الجامع【١٥٥٥】

❐ ശൈഖ് ഹമൂദ് അത്തുവൈജിരി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

”ജനങ്ങൾ കാണുന്നതിന് വേണ്ടിയും, അവരുടെ പ്രശംസ കേൾക്കുന്നതിന് വേണ്ടിയുമൊക്കെ പ്രവർത്തിക്കുക എന്നത് ധാരാളം ആളുകളിൽ സംഭവിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് സ്വന്തത്തിന് നന്മയാഗ്രഹിക്കുന്ന ഓരോ മുസ്‌ലിമും അതിൽ നിന്നും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചെറുതും വലുതുമായ തൻ്റെ പ്രവർത്തനങ്ങളെ അവൻ സ്വയം വിലയിരുത്തേണ്ടതുണ്ട്. അവ പൂർണ്ണമായും അല്ലാഹുവിന് വേണ്ടിയാണ് നിർവ്വഹിക്കുന്നത് എങ്കിൽ അവൻ അതിൽ തുടർന്നു കൊള്ളട്ടെ. അതല്ല, തന്റെ പ്രവർത്തനങ്ങളിൽ മറ്റുവല്ലതിന്റെയും ലാഞ്ചനയുമുണ്ടെങ്കിൽ അതിനെ പൂർണ്ണമായും ഉപേക്ഷിക്കുകയും അല്ലാഹുവിന് വേണ്ടി മാത്രം പ്രവർത്തിക്കാൻ അവൻ പരിശ്രമിക്കുകയും ചെയ്യട്ടെ. അല്ലാഹു പറഞ്ഞു:

فَمَن كَانَ یَرۡجُوا۟ لِقَاۤءَ رَبِّهِ فَلۡیَعۡمَلۡ عَمَلࣰا صَـٰلِحࣰا وَلَا یُشۡرِكۡ بِعِبَادَةِ رَبِّهِ أَحَدَۢا

‘വല്ലവനും തന്‍റെ റബ്ബുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ റബ്ബിനുള്ള ഇബാദത്തിൽ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.

غربة الإسلام【٥٤١/٢】
◥ https://t.me/alilmiamalayalam/2914
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
164 views16:07
ओपन / कमेंट
2022-06-05 19:35:04

ഖുർആൻ പാരായണക്കാർ
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ അബ്ദുൽ മലിക് ഇബ്നു ഉമൈർ -رحمه الله- പറഞ്ഞു:

كَانَ يُقَالُ: 'إنَّ أَبْقَى النَّاسِ عُقُولاً قَرَأَةُ الْقُرْآنِ'

"ജനങ്ങളിൽ ഏറ്റവും കൂടുതൽ കാലം ബുദ്ധി നിലനിൽക്കുന്നവർ ഖുർആൻ ഓതുന്നയാളുകളാണ്" എന്ന് പറയാറുണ്ട്.

المصنف لابن أبي شيبة【٣٠٥٧٧】

❐ ശൈഖ് അബ്ദുർറസാഖ് അൽ ബദ്ർ -حفظه الله- പറയുന്നു:

അതായത്, അല്ലാഹു അവർക്ക് ദീർഘായുസ്സ് നൽകിയാലും‚ വാർദ്ധക്യ കാലത്ത് സാധാരണ ആളുകളെ ബാധിക്കുന്ന പ്രായാധിക്യത്താൽ ബുദ്ധിക്കുണ്ടാകുന്ന തകരാറ് അവർക്കുണ്ടാകുകയില്ല.

ഇമാം ശഅബി -رحمه الله- പറഞ്ഞു:

"ഖുർആൻ പാരായണം ചെയ്യുന്നവരെ പ്രായാധിക്യത്താൽ ബുദ്ധിക്കുണ്ടാക്കുന്ന തകരാറ് ബാധിക്കുകയില്ല."

അതുകൊണ്ട്, അല്ലാഹു ഖുർആൻ പാരായണക്കാരനാക്കി ആദരിച്ചവർക്ക് മംഗളങ്ങൾ!❞

الموقع الرسمي لفضيلة الشيخ عبد الرزاق البدر حفظه الله
◥ https://t.me/alilmiamalayalam/2913
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
54 viewsedited  16:35
ओपन / कमेंट
2022-06-05 19:14:56

ശിർക്ക് ചെയ്യുന്നവരെ പിന്തുടർന്ന് നമസ്കരിക്കുന്നതിന്റെ വിധി
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❀ ചോദ്യം:

ഞാൻ താമസിക്കുന്ന ഗ്രാമത്തിൽ അധികവും മുസ്ലീങ്ങളാണുളളത്. ദുരിതത്തിലും വിപത്തിലും അവർ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാറുണ്ട്. പ്രവാചകൻമാരും ഔലിയാക്കളും സ്വാലിഹീങ്ങളും മാത്രമാണ് അല്ലാഹു വിലേക്ക് അടുത്തവരെന്നും അവർ വിശ്വസിക്കുന്നു. നമ്മൾ തെറ്റ് ചെയ്യുന്നവരായതുകൊണ്ട് അല്ലാഹുവിലേക്ക് ഔലിയാക്കളും ശുഹദാക്കളും സ്വാലിഹീങ്ങളായ ഇടയാളൻമാരുമില്ലാതെ ചോദിക്കാനുള്ള യോഗ്യത നമുക്കില്ല. ഔലിയാക്കൾ നമ്മുടെ പ്രാർത്ഥന കേൾക്കുകയും നമ്മളെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും നമുക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ പറയുകയും ചെയ്യും.  കാഫിറുകൾ അവരുടെ ആരാധനാ സ്ഥലങ്ങളിൽ ചെയ്യുന്നത് പോലെ സ്വാലിഹീങ്ങളുടെ ഖബ്റിനരികിൽ അവർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഉറൂസ് എന്നോ നേർച്ചയെന്നോ അതിനെ വിളിക്കുകയും ചെയ്യുന്നു. ഞാനല്ലാതെ മറ്റൊരാളും എന്റെ ഗ്രാമ ത്തിൽ സലഫുകളുടെ മാർഗം പിന്തുടരുന്നവരായില്ല. ഞാൻ അവരെ സലഫുകളുടെ മാർഗത്തിലേക്ക് വിളിച്ചപ്പോൾ അവരെന്നെ പുത്തൻവാദിയെന്നും വഹ്ഹാബി എന്നും വിളിച്ചു. ഇപ്രകാരമാണ് ഇവരുടെ വിശ്വാസമെങ്കിൽ ഇവരുടെ പിന്നിൽ നിന്ന് എനിക്ക് നമസ്കരിക്കാമോ? അവർ അറുത്തത് കഴിക്കൽ അനുവദനീയമാണോ?

ഉത്തരം:

ഈ വിശ്വാസം വെച്ച് പുലർത്തുന്നവരെ പിന്നിൽ തുടർന്ന് നമസ്കരിക്കൽ നിനക്ക് അനുവദനീയമല്ല. ഇനി അങ്ങനെ നമസ്കരിച്ചാൽ ആ നമസ്കാരം ശരിയാകുകയില്ല. കാരണം അവരുടെ പ്രവർത്തനങ്ങൾ ഇസ്ലാമിൽ നിന്നും പുറത്തു പോകാൻ കാരണമായ ശിർക്കിന്റെ പ്രവർത്തനങ്ങളാണ്. അവർ മുശ് രിക്കുകളാണ് എന്നതിന് ഇസ്ലാമിക മായ തെളിവുകളുളളതിനാൽ അവർ അറുത്തത് കഴിക്കൽ അനുവദനീയമല്ല. നിന്നെ സത്യത്തിൽ ഉറപ്പിച്ചു നിർത്താനും നീ കാരണത്താൽ അവരെ സൻമാർഗത്തിലേക്ക് നയിക്കാനും നാം അല്ലാഹുവോട് പ്രാർത്ഥിക്കുന്നു. നിന്റെ ഉപദേശം അവർ സ്വീകരിച്ചാൽ അവർ ക്ക് ലഭിക്കുന്ന   പോലെ ഒരു പ്രതിഫലം നിനക്കും ലഭിക്കും. അവരെ അല്ലാഹുവിലേക്ക് വിളിക്കുന്നത് തുടരാനും മൃദുവായും നല്ല രൂപ ത്തിലും അവരെ സത്യത്തിലേക്ക് വഴി കാണിക്കാനും നാം വസ്വിയത്ത് നൽകുന്നു. അവരുടെ ഉപദ്രവങ്ങളെ നീ ക്ഷമയോടെ നേരിടുക.

നമ്മുടെ റബ്ബായ അല്ലാഹു പറഞ്ഞത് പ്രാവർത്തികമാക്കികൊണ്ട് :

*ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ*

[ഹിക്മത്തോടുകൂടിയും, സദുപദേശം മുഖേനയും നിന്‍റെ റബ്ബിന്റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും
ചെയ്യുക.
 ]

ലുഖ്മാൻ عليه السلام തന്റെ മകനോട് പറഞ്ഞതായി അല്ലാഹു പറഞ്ഞതു പോലെ:

*يا بُنَيَّ أَقِمِ الصَّلاةَ وَأمُر بِالمَعروفِ وَانهَ عَنِ المُنكَرِ وَاصبِر عَلىٰ ما أَصابَكَ ۖ إِنَّ ذٰلِكَ مِن عَزمِ الأُمورِ*

[ എന്‍റെ കുഞ്ഞുമകനേ- നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും- നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ
അത്‌.
]

ലജ്നതുദ്ദാഇമ:
(സഊദി ഉന്നത പണ്ഡിത സഭ)


ഷെയ്ഖ് അബ്ദുല്ലാ ബിൻ ബാസ്,
ഷെയ്ഖ് അബ്ദുറസ്സാഖ് അഫീഫീ
ഷെയ്ഖ് അബ്ദുല്ലാ ബിൻ ഖുഊദ്.


http://www.alifta.net

◥ https://t.me/alilmiamalayalam/2912
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
65 viewsedited  16:14
ओपन / कमेंट
2022-05-22 15:54:10

സുന്നത്തിനെ പിൻപറ്റൽ !
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ശൈഖ് അൽബാനി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

❝ ന്യായമായും ആരാധിക്കപ്പെടാൻ അർഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്നത് പോലെ തന്നെ; ന്യായമായും പിൻപറ്റപ്പെടാൻ അർഹനായി അല്ലാഹുവിൻ്റെ റസൂൽ ﷺ അല്ലാതെ മറ്റാരുമില്ല.❞
https://t.me/alilmiamalayalam/2911

شريط متفرقات【رقم- ١٧٥】
•┈┈┈┈•✿❁✿•┈┈┈┈•
77 views12:54
ओपन / कमेंट
2022-05-22 15:44:59

❀ സ്വന്തം പോരായ്മകൾ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം:
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ഇയാസ് ബ്നു മുആവിയ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

كُلُّ رَجُلٍ لا يَعْرِفُ عَيْبَ نَفْسِهِ فَهُوَ أحْمَقُ

സ്വന്തം പോരായ്മകൾ തിരിച്ചറിയാത്തവരെല്ലാം വിഡ്ഡികളാണ്.

അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: നിങ്ങളുടെ പോരായ്മ എന്താണ്?

അദ്ദേഹം പറഞ്ഞു: അമിത സംസാരം.

البِدَايَة والنِّـهَـايَة【١٣/١٢٦】

https://t.me/alilmiamalayalam/2910

❐ അടിക്കുറിപ്പ്:

സ്വന്തം പോരായ്മകളെ കുറിച്ച് ധാരണയുണ്ടാകുന്നതും, സ്വന്തം നിലവാരത്തെ കുറിച്ച് ബോധ്യമുണ്ടാകുന്നതും അർഹതയില്ലാത്ത സ്ഥാനങ്ങളും ബഹുമതിയും ആഗ്രഹിക്കാതിരിക്കാൻ ഉപകരിക്കും. സ്വന്തം കുറവുകൾ അന്വേഷിക്കുന്നയാൾക്ക് മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും അന്വേഷിക്കാൻ സമയമുണ്ടാകില്ല.

• ഇമാം ഖഹ്ത്വാനി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

لا تشغلن بعيب غيرك غافلا

عن عيب نفسك إنه عيبان

തന്റെ പോരായ്മകൾ കാണാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിക്കുന്നതിൽ വ്യാപൃതനാകുക എന്നത് രണ്ട് പോരായ്മയാണ്

•┈┈┈┈•✿❁✿•┈┈┈┈•
88 viewsedited  12:44
ओपन / कमेंट
2022-05-22 15:21:46

സലഫി ദഅ്‌വത്ത്
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ശൈഖ് അൽബാനി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

സലഫി ദഅ്‌വത്തിന്റെ അടിസ്ഥാനങ്ങൾ നിലകൊള്ളുന്നത് മൂന്ന് തൂണുകളിന്മേലാണ്

• പരിശുദ്ധ ഖുർആൻ

• സ്വഹീഹായ സുന്നത്ത്

• അവ രണ്ടും സ്വഹാബികളും താബിഉകളും തബഉത്താബിഉകളും ഉൾകൊള്ളുന്ന നല്ലവരായ മുൻഗാമികൾ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക.

അന്നും ഇന്നുമുള്ള എല്ലാ പിഴച്ച കക്ഷികളുടെയും വഴികേടിന് കാരണം അവർ മൂന്നാമത്തെ തൂണിനെ മുറുകെ പിടിക്കുന്നില്ല എന്നതാണ്
.❞

مجلة الأصالة العدد ٢٣
https://t.me/alilmiamalayalam/2909
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
99 views12:21
ओपन / कमेंट
2022-05-09 19:30:24

ദീനിന്റെ വിഷയത്തിൽ മുസ്ലിമീങ്ങളെ ഉപദ്രവിക്കുന്നവർ!!
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
ശൈഖ് സുലൈമാൻ അർറുഹൈലി حفظه الله പറയുന്നു:

❝ ശൈഖ് അൽബാനി റഹിമഹുല്ലാഹ് ഹസൻ ആക്കിയിട്ടുള്ള ഈ ഹദീസിൽ റസൂലുല്ലാഹി ﷺ പറയുന്നു :

من آذى المسلمين في طرقهم وجبت عليه لعنتهم

"ആരാണോ മുസ്ലിമീങ്ങളെ അവരുടെ വഴികളുടെ വിഷയത്തിൽ ഉപദ്രവിച്ചിരിക്കുന്നത്, അവന് അവരുടെ ശാപം ഫലിക്കുന്നതാണ് "

എല്ലാവിധ ഉപദ്രവങ്ങളും ഇതിൽ പെടും.

വഴിയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടോ,
മലമൂത്ര വിസർജനം ചെയ്തുകൊണ്ടോ,
വാഹനം വഴിതടസ്സമുണ്ടാക്കിക്കൊണ്ട് പാർക്ക്‌ ചെയ്തുകൊണ്ടോ ഒക്കെയുള്ള ഉപദ്രവങ്ങൾ ഇതിൽ പെടും.

അങ്ങനെ വല്ലവനും ചെയ്താൽ അവനെ അല്ലാഹു ശപിക്കട്ടെ, "ല'അനതുല്ലാഹി അലൈഹി" എന്ന് പറയാൻ മുസ്ലിമീങ്ങൾക്ക് അവകാശമുണ്ട്. ശാപം ഒഴിവാക്കലാണ് ഉത്തമമെങ്കിലും.

ഇത് വലിയ ഗൗരവമുള്ള ഒരു താക്കീതാണ് സഹോദരങ്ങളെ!

വഴിയിൽ തടസ്സമുണ്ടാക്കി ഉപദ്രവിക്കുന്നത് ഇത്ര ഗൗരവമാണെങ്കിൽ, ദീനിന്റെ വിഷയത്തിൽ മുസ്ലിമീങ്ങളെ ഉപദ്രവിക്കുന്നത് എന്തുമാത്രം ഗുരുതരമായ പാപമാണ്.

ദീനിൽ സംശയങ്ങൾ ഉണ്ടാക്കിക്കൊണ്ട്, അല്ലെങ്കിൽ അവന്റെ ദീനീനിഷ്ഠയെ പരിഹസിച്ചുകൊണ്ട്, അതുമല്ലെങ്കിൽ യാതൊരു ന്യായവുമില്ലാതെ അവനെക്കുറിച്ച് ആരോപണങ്ങൾ പറഞ്ഞുകൊണ്ട് ഒക്കെയുള്ള ഉപദ്രവങ്ങൾ!

ചിലയാളുകൾക്ക് അല്ലാഹുവിനെ തീരെ പേടിയില്ലാത്തതു പോലെയാണ്.
യാതൊരു ചിന്തയും കുറ്റബോധവുമില്ലാതെ എടുത്തുചാടി ജനങ്ങളെ ദീനിന്റെ കാര്യത്തിൽ ഉപദ്രവിക്കും.

ഉലമാക്കൾ വർഷങ്ങളോളം പഠിച്ചിട്ട് മാത്രം തീരുമാനം പറയുന്ന വ്യക്തികളുടെ കാര്യത്തിൽ ഒറ്റയടിക്ക്, "അവൻ പിഴച്ചവനാണ്,
ഇവൻ ദജ്ജാലാണ്,
മറ്റവൻ ഫാസിഖാണ്,
മറിച്ചവൻ കള്ളനാണ്" എന്നൊക്കെ ഇക്കൂട്ടർ പറഞ്ഞുകളയും.

ഇത് വലിയ ഉപദ്രവമാണ്. എന്നല്ല, ഇതാണ് ഏറ്റവും വലിയ ഉപദ്രവം!

ചിലയാളുകൾക്ക് ഏറ്റവും എളുപ്പം ചെയ്യാൻ കഴിയുന്ന വിനോദം "അവൻ കാഫിർ, ഇവൻ മുബ്തദി" എന്നു പറയൽ ആയിരിക്കും!

ഇത്തരം വിഷയങ്ങളിലൊക്കെ ക്ഷമയും അവധാനതയും കാണിക്കാനാണ് നമ്മുടെ ഉലമാക്കളിൽ നിന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത്.

നമ്മുടെ ഒരു ശൈഖ് ഒരു വ്യക്തിയെ വിമർശിക്കുന്നതിന് മുമ്പ് പത്ത് വർഷം ക്ഷമിച്ചു. അവൻ മടങ്ങിയേക്കും എന്നു പ്രതീക്ഷിച്ച് കൊണ്ട്. അത്രയും കാലം അവനെ രഹസ്യമായി ഉപദേശിക്കുകയും ഹഖിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

എന്നാൽ ഇന്ന് ചില വിദ്യാർത്ഥികൾ ഒരു ആലോചനയും പഠനവും കൂടാതെ "അവൻ പിഴച്ചു" എന്നു വിധിച്ചുകളയും.

ചില വിദ്യാർത്ഥികളുടെ അവസ്ഥ എന്നെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട്. നിസ്സാരമായ തർക്കങ്ങളുടെ പേരിൽ അവർ പരസ്പരം തബ്ദീ' ചെയുന്നു.

എന്റെ അടുത്ത് ഇരിക്കുന്ന ചില വിദ്യാർത്ഥികൾ അടക്കം ഈ സ്വഭാവം കാണിച്ചിട്ടുണ്ട്.

അവന്റെ സുഹൃത്ത് ഒരു വിഷയത്തിൽ രണ്ട് ഉലമാക്കളുടെ അടുത്തു നിന്നായി രണ്ട് അഭിപ്രായം കേട്ടു. അതിൽ ശരിയായി തോന്നിയ അഭിപ്രായം തന്റെ സുഹൃത്തുമായി പങ്കുവെച്ചതാണ്. അതു ചർച്ചയായി ! വൈകാതെ സലഫിയ്യത്തിൽ നിന്ന് പുറത്താക്കലായി!! ഹവയുടെ ആളാക്കലായി!!!

യാ അഖീ നമ്മൾ ഒരുമിച്ചു പഠിച്ചവരാണ്. ഹഖിന്റെ ആളുകളായ ഒരേ ഉലമാക്കളുടെ ദർസുകളിൽ ഒരുമിച്ച് ഇരുന്നവരാണ്. എന്നിട്ട് നമ്മൾ തമ്മിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോഴേക്ക് ഞാൻ നിന്നെ ബിദ്ഇയ്യായി മുദ്രകുത്തുകയോ?!
എന്നിട്ടു പുതിയ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ ഇന്റർനെറ്റ്‌ മുഴുവൻ "ഇന്നയിന്നവൻ പിഴച്ചു പോയിരിക്കുന്നു. അവൻ ബിദ്‌അത്തുകാരെ പുകഴ്ത്തുന്നുണ്ട്" എന്നു പറഞ്ഞു ഒച്ചയിട്ടു നടക്കുകയോ?!

ജനങ്ങളെ അവരുടെ ദീനിന്റെ വിഷയത്തിൽ ദ്രോഹിക്കുന്നത് നിസ്സാരമായി കാണരുത് !! ❞
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
http://www.tasfiatarbia.org/vb/showthread.php?p=70147

https://t.me/alilmiamalayalam/2908
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
244 views16:30
ओपन / कमेंट
2022-05-08 21:03:55

❀ ഷെയ്ഖ് ഇബ്ൻ ഉസയ്മീൻ رحمه الله പറഞ്ഞു:

“ അമലുകൾ അതിന്റെ സീസണുകൾ അവസാനിക്കുന്നത്തോടെ തീരുന്നില്ല, തീർച്ചയായും അമലുകൾ അവധി തീരുമ്പോൾ മാത്രമേ അവസാനിക്കുന്നുള്ളൂ. ”

◥ https://t.me/alilmiamalayalam/2907

•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
" قال الإمام محمد بن صالح العثيمين رحمه الله تعالى :-

" الأعمال لا تنتهي بانتهاء مواسمها وإنما تنتهي الأعمال بانتهاء الأجل ..

لقاء الباب المفتوح (51)
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
285 viewsedited  18:03
ओपन / कमेंट