Get Mystery Box with random crypto!

അൽ ഇൽമിയ്യ: മലയാളം

टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
चैनल का पता: @alilmiamalayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.16K
चैनल से विवरण

القناة العلمية السلفية في اللغة المليبارية
അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം
(✉️ alilmiamalayalam@gmail.com)

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

1


नवीनतम संदेश 4

2022-05-06 15:52:36 അൽ ഇൽമിയ്യ: മലയാളം pinned «﷽ ❀ മസ്ജിദുന്നബവിയിലെ അധ്യാപകനും അറിയപ്പെട്ട സലഫീ ആലിമുമായ *ശൈഖ് സ്വാലിഹ് അസ്സുഹൈമി* (ഹഫിദഹുല്ലാഹ്) രചിച്ച *ശൈഖ് സ്വാലിഹ് അൽ ഫൗസാൻ* (ഹഫിദഹുല്ലാഹ്) ആമുഖം എഴുതിയിട്ടുള്ള *‘തൻബീഹു ദവിൽ അഫ്‌ഹാം’* എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:- •••••••┈┈┈┈┈┈┈┈┈┈…»
12:52
ओपन / कमेंट
2022-05-03 17:02:22
നിങ്ങൾ ചെയ്ത സൽകർമ്മങ്ങൾ സംരക്ഷിക്കുക...

(മലയാള വിവർത്തനം)

◥ https://t.me/alilmiamalayalam/2810
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
ഷെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
161 views14:02
ओपन / कमेंट
2022-05-02 19:40:12
السلام عليكم و رحمة الله وبركاته

" عيدكم مبــــــــــــــــــــارك ”

"تقبل الله منا ومنكم صالح الاعمال"
222 views16:40
ओपन / कमेंट
2022-04-27 18:41:52

ഫിത്ർ സകാത്തുമായി ബന്ധപ്പെട്ട ചില മതവിധികൾ :
__
○ അ
ശ്ശെയ്ഖ് ബിൻ ബാസ് رحمه الله
○ അശ്ശെയ്ഖ് ബിൻ ഉതയ്മീൻ رحمه الله
○ സഊദി ഉന്നത പണ്ഡിതസഭ
__

pdf ഡൌൺലോഡ് ചെയ്തു വായിക്കുക:
https://t.me/alilmiamalayalam/2799

•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
453 viewsedited  15:41
ओपन / कमेंट
2022-04-25 16:45:03
❀ ചോദ്യം:

“ ഒരു സഹോദരി ചോദിക്കുകയാണ്,
മുസ്ലിം സ്ത്രീ അവളുടെ അധികസമയവും വിവിധ തരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിൽ തിരക്കിലാകുന്നതിനാൽ റമദാനിലെ സമയങ്ങൾ ഉപയോഗപ്പെടുത്താനുള്ള അവസരം അവൾക്ക് നഷ്ട്ടമാകുന്നു, അതിനാൽ അവൾക്കുള്ള എന്തെങ്കിലും മാർഗനിർദ്ദേശമുണ്ടോ, അവൾക്ക് ഈ ഭക്ഷണം തയ്യാറാക്കുന്നതിൽ പ്രതിഫലം ലഭിക്കുമോ?”

❀ ഉത്തരം:

○ ഷെയ്ഖ് സാലിഹ് അൽഫൗസാൻ حفظه الله:

“ അതെ, അവളിതിൽ പ്രതിഫലം ലഭിക്കപ്പെടുന്നവളാണ്,
കാരണം നോമ്പ്ക്കാർക്ക് വേണ്ടിയാണ് അവൾ ഭക്ഷണം ഉണ്ടാക്കുന്നത്,
ഇത് നന്മയിലും തഖ്‌വയിലും പരസ്പരം സഹകരിക്കുന്നതിൽ പെട്ടതാണ്, അതിനാൽ അവൾ ഇതിൽ കൂലി ലഭിക്കപ്പെടുന്നവളാണ്.
പാചകം ചെയ്യലും ജോലിയും തസ്ബീഹ്,തഹ്ലീൽ,തക്ബീർ ചൊല്ലുന്നതിനേയും, ഖുർആനിൽ നിന്ന് അവൾ മനഃപാഠമാക്കിയത് പാരായണം ചെയ്യുന്നതിനേയും അവളെ തടയരുത്, അല്ലാഹുവിനെ ദിക്ർ ചെയ്യുന്നതിന് ഈ പാചകം അവളെ തടയരുത്.”


◥ https://t.me/alilmiamalayalam/2768
_____

○ അല്ലാമ അബ്ദുൽ അസീസ് ആലു-ശ്ശെയ്ഖ് حفظه الله :

“അവൾ തന്റെ വീട്ടിൽ ചെയ്യുന്ന സേവനം അല്ലാഹുവിനോടുള്ള ഇബാദത്താണ്,അവളുടെ വീട്ട് കാര്യങ്ങളും അവളുടെ മക്കളെ കാര്യങ്ങളും നിർവഹിക്കുന്നത് അല്ലാഹുവിനോടുള്ള ഇബാദത്താണ്. അതിനാൽ إن شاء الله അവൾ ഇബാദത്തിലാണ്,
അല്ലാഹുവിനെ ദിക്ർ ചെയ്യാൻ വേണ്ടിയും അവൾ സമയം ഉപയോഗപ്പെടുത്തേണ്ടതുണ്ട്,
ഭക്ഷണം തയ്യാറാക്കുന്ന സമയത്തും അല്ലാഹുവിനെ ദിക്ർ ചെയ്യൽ അനുവദനീയമാണ്,
സർവസ്തുതിയും അല്ലാഹുവിനാണ്.”

https://www.mufti.af.org.sa/node/2927
_____
511 viewsedited  13:45
ओपन / कमेंट
2022-04-25 16:31:19
371 views13:31
ओपन / कमेंट
2022-04-25 16:05:38 ഓ സത്യവിശ്വാസികളേ ഇതാ ഈ മാസം അവസാനിച്ചിരിക്കുന്നു, അല്ലെങ്കിൽ അവസാനിക്കാറായിരിക്കുന്നു.

എന്താണ് നാം നമുക്കുവേണ്ടി ഈ മഹത്തായ മാസത്തിൽ ചെയ്തുവെച്ചിട്ടുള്ളത്?

*റമദാൻ അവസാനിക്കുമ്പോൾ...*

_ഷെയ്ഖ് സ്വാലിഹ് ഫൗസാൻ حفظه الله യുടെ നസീഹ_

◥ https://t.me/alilmiamalayalam/2785
383 views13:05
ओपन / कमेंट
2022-04-25 14:19:53

❀ ഇമാം ഇബ്നുൽ ജൗസീ (رحمه الله) പറഞ്ഞു:

“രണ്ട് കാര്യങ്ങളാൽ (റമദാൻ) മാസത്തിന്റെ ആദ്യത്തെക്കാൾ, (റമദാൻ) മാസത്തിന്റെ അവസാന ഭാഗങ്ങളിൽ പരിശ്രമം അധികരിപ്പിക്കേണ്ടതുണ്ട് :

○ ഒന്നാമത്തേത് : ഈ (അവസാനത്തെ) പത്തിന്റെ മഹത്വം കൊണ്ടും ലൈലത്തുൽ ഖദ്രിനെ പ്രതീക്ഷിക്കുന്നതിനാലും,

○ രണ്ടാമത്തേത് : ഈ മാസം വിട പറയുന്നതിനാൽ; അവന് അറിയില്ല ഇനി ഇതുപോലൊന്നിൽ അവൻ എത്തിപ്പെടുമോ ഇല്ലയോ എന്ന് ”

" [التبصرة لابن الجوزي (٤٩٣/٢)]

https://t.me/albayyinahchannel/97
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
337 views11:19
ओपन / कमेंट
2022-04-10 14:17:49

മസ്ജിദുന്നബവിയിലെ അധ്യാപകനും അറിയപ്പെട്ട സലഫീ ആലിമുമായ *ശൈഖ് സ്വാലിഹ് അസ്സുഹൈമി* (ഹഫിദഹുല്ലാഹ്) രചിച്ച *ശൈഖ് സ്വാലിഹ് അൽ ഫൗസാൻ* (ഹഫിദഹുല്ലാഹ്) ആമുഖം എഴുതിയിട്ടുള്ള *‘തൻബീഹു ദവിൽ അഫ്‌ഹാം’* എന്ന പുസ്തകത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:-
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈••••••

❝സലഫിയ്യത്തെന്നു പറഞ്ഞാൽ അതിരുകവിച്ചിലോ അവധാനതയില്ലാതെ ജർഹ് ചെയ്യലോ കുറ്റങ്ങൾ പരതിപ്പിടിക്കലോ ജനങ്ങളുടെ മേൽ കാര്യങ്ങൾ അടിച്ചേല്പിക്കലോ മറ്റുള്ളവരുടെ വാക്കുകൾ കോട്ടി മാട്ടലോ ‘വിശ്വസ്തർ പറഞ്ഞു’ എന്ന് പറഞ്ഞു ആളുകളെ തള്ളിക്കളയലോ വ്യക്തികളോട് പക്ഷപാതിത്വം കാണിക്കലോ വ്യക്തികളെ വിലയിരുത്താനുള്ള അധികാരം ചില ഉലമാക്കളിൽ മാത്രം പരിമിതപ്പെടുത്തലോ നസ്വീഹത്തു കൊടുക്കുന്നതിനു മുമ്പ് ആക്ഷേപിക്കലോ ഉറപ്പുവരുത്താതെ ‘കാഫിർ’, ‘മുബ്‌തദിഅ്‌’, ‘ഫാസിഖ്’ എന്നൊക്കെ ആളുകളെ വിധിക്കലോ ആരെങ്കിലും വന്നു പറയുന്ന റിപ്പോർട്ടുകൾ തിരക്കിട്ട് വിശ്വസിച്ചു പ്രചരിപ്പിക്കലോ ആളുകളെ പറ്റി വിധിക്കുമ്പോൾ തങ്ങളുടെ വാക്കുകളുടെ അനന്തരഫലങ്ങൾ പരിഗണിക്കാതെ തോന്നിയത് പറയലോ ഒന്നുമല്ല.

അല്ലാഹു തആല പറഞ്ഞിരിക്കുന്നു:

وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا

“സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌.”
(സൂറത്തുൽ അഹ്സാബ്:58)

പ്രവാചകന്റെ (ﷺ) ഹദീസിൽ വന്നതായി കാണാം.

ُ "مَنْ قَالَ فِي مُؤْمِنٍ مَا لَيْسَ فِيهِ ، أَسْكَنَهُ اللَّهُ رَدْغَةَ الْخَبَالِ حَتَّى يَخْرُجَ مِمَّا قَالَ".
وصححه الألباني (صحيح
الجامع ، رقم 6196) 

“ആരാണോ ഒരു മുഅ്‌മിനിനെപറ്റി ഇല്ലാത്തത് പറയുന്നത്, അല്ലാഹു അവനെ നരകാവകാശികളുടെ ചീഞ്ഞളിഞ്ഞ ചലത്തിൽ പ്രവേശിപ്പിക്കും.”

പ്രവാചകൻ (ﷺ) പറഞ്ഞു:
«إِنَّ مِنْ أَرْبَى الرِّبَا الِاسْتِطَالَةَ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ»

[حكم الالبانى] : صحيح، المشكاة (5045 / التحقيق الثاني) ، الصحيحة (1433 - 1871)

"പലിശയിൽ വെച്ച് ഏറ്റവും ഗുരുതരമായ പലിശ അനർഹമായി ഒരു മുസ്ലിമിന്റെ അഭിമാനത്തിന്റെ വിഷയത്തിൽ പരിധി ലംഘിക്കൽ ആണ് (അഥവാ, അഭിമാനം ക്ഷതപ്പെടുത്തൽ ആണ്..!)"

അതുകൊണ്ട് വിദ്യാർത്ഥികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക.
ദഅ്‌വത്തിന്റെ നട്ടെല്ലിൽ പതിക്കുന്ന, ദഅ്‌വത്തിനെ വഴിതിരിച്ചു വിടുന്ന, സലഫികളെ പലതരം കക്ഷികളാക്കി ഭിന്നിപ്പിക്കുന്ന-നാശത്തിന്റെ കോടാലികളാവാതിരിക്കാൻ നിങ്ങൾ സൂക്ഷിക്കുക.
..

(ശൈഖ് തുടരുന്നു...)

സത്യം പറഞ്ഞാൽ ഇത് വളരെ ഇടുങ്ങിയ കക്ഷിത്വപരമായ ഒരു മൻഹജാണ്. ഒരേ മൻഹജിന്റെ ആളുകൾക്കിടയിൽ കക്ഷിത്വവും ഭിന്നിപ്പും ഉണ്ടാക്കുന്ന പുതിയ രീതി. ഇതിനെത്തുടർന്ന് കുറെ വിവരംകെട്ട ശിശുക്കളെ വലുതാക്കി കാണിക്കാൻ തുടങ്ങി. സലഫികളായ തുല്ലാബുകളുടെയും മശായിഖിന്റെയും വിഷയത്തിൽ വരെ ഇത്തരക്കാർ ,അവരിൽ പലരും പുതുമുസ്ലിങ്ങൾ വരെയാണ്, സംസാരിക്കാൻ തുടങ്ങി.

മാത്രമല്ല അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് പലരെയും തടയാൻ ഇതു കാരണമായി.
മുസ്ലിങ്ങൾ ന്യൂനപക്ഷമായ പല സ്ഥലങ്ങളിലും അവർ ജഹ്‌ലിൽ തന്നെ തുടരുന്നു! അവർക്കിടയിൽ ഭിന്നിപ്പും ആശയക്കുഴപ്പങ്ങളും പ്രചരിക്കുന്നു. പരസ്പരം ആയുധമെടുത്തവർ പോലും അവർക്കിടയിലുണ്ട്! അവരാകട്ടെ കാഫിർ രാജ്യങ്ങളിലാണ് കഴിയുന്നത്!

പല സ്ഥലങ്ങളിലും പല ദർസുകളും ദൗറകളും നിലച്ചുപോയി. കാരണം അവിടങ്ങളിലൊക്കെയുള്ള സലഫി യുവാക്കൾ തമ്മിൽ തമ്മിൽ ഖണ്ഡിക്കുന്ന തിരക്കിലാണ്. അവർ ഇൽമ് ഉപേക്ഷിച്ചു ഖാല-ഖീലകൾക്കു പുറകെ പോയിരിക്കുകയാണ്!

സലഫിയായ ത്വാലിബുൽ ഇൽമ് ഒന്നിപ്പിക്കുന്നവനാണ്, ഭിന്നിപ്പിക്കുന്നവനല്ല.

അവൻ ജനങ്ങളെ ഖുർആനിലും സുന്നത്തിലും ഒരുമിപ്പിക്കും. ഹിസ്ബികളെ പോലെ വെറുതെ ആളെക്കൂട്ടുകയല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അവൻ ശരിയായ മൻഹജിൽ തന്റെ സഹോദരങ്ങളെ ഒരുമിച്ചു കൂട്ടാൻ കഠിന പരിശ്രമം ചെയ്യും. ഗുലുവ്വും അലംഭാവവും ഇല്ലാത്ത സ്വിറാത്തുൽ മുസ്തഖീമിൽ!

അവൻ ആളുകൾക്ക് സന്തോഷം വരുത്തും വെറുപ്പിക്കുകയില്ല. അല്ലാഹുവിനെ സദാ ഭയക്കും. തന്റെ സഹോദരങ്ങളെ ദ്രോഹിച്ച് അവൻ പാപ്പരാവുകയില്ല.

ഈ ഭിന്നിപ്പിന്റെ ഒരു പ്രധാന കാരണം ഖുർആനിനെയും സുന്നത്തിനെയും സലഫുകളുടെ അഥറുകളെയും പൂർണമായും മനസ്സിലാക്കാതെ ഒരറ്റം എടുത്ത് മറ്റു ഭാഗങ്ങളിൽ പറഞ്ഞതിന് എതിരായി ഉപയോഗിക്കുന്നതാണ്. ഒരു മസ്അലയിൽ സലഫുകൾ പറഞ്ഞിട്ടുള്ള എല്ലാ ഖൗലുകളും ഒരുമിച്ചു കൂട്ടാതെ ഒരു വാക്ക് മാത്രം കണ്ട് അത് പ്രചരിപ്പിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. അങ്ങനെ അവിടെ നിന്നും ഇവിടെ നിന്നുമായി കുറെ ഉദ്ധരണികൾ എടുത്ത് അവ സ്വന്തം സഹോദരന് നേരെ ഉപയോഗിച്ച് അവനെ സുന്നത്തിൽ നിന്നും പുറത്താക്കുന്നു! എന്നാൽ പുറത്താക്കിയവൻ തന്നെ ആ വിഷയത്തിലുള്ള സലഫുകളുടെ മൻഹജ് പൂർണമായി മനസ്സിലാക്കിയിട്ടില്ല!❞
(തൻബീഹു ദവിൽ അഫ്‌ഹാം :പേജ്: 15,17)
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••
◥ https://t.me/alilmiamalayalam/2895
784 viewsedited  11:17
ओपन / कमेंट
2022-04-03 13:42:02
868 views10:42
ओपन / कमेंट