Get Mystery Box with random crypto!

അൽ ഇൽമിയ്യ: മലയാളം

टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
टेलीग्राम चैनल का लोगो alilmiamalayalam — അൽ ഇൽമിയ്യ: മലയാളം
चैनल का पता: @alilmiamalayalam
श्रेणियाँ: धर्म
भाषा: हिंदी
ग्राहकों: 1.16K
चैनल से विवरण

القناة العلمية السلفية في اللغة المليبارية
അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം
(✉️ alilmiamalayalam@gmail.com)

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

1


नवीनतम संदेश

2022-08-25 20:39:32 തള്ളപ്പെടാത്ത പ്രാർത്ഥന.pdf
196 views17:39
ओपन / कमेंट
2022-08-25 20:38:38 തള്ളപ്പെടാത്ത പ്രാർത്ഥന

ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ حفظه الله

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
പ്രാർത്ഥിക്കുന്ന വേളയിൽ നാമോരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നമ്മുടെ പ്രാർത്ഥനകൾ തള്ളപ്പെടാതിരിക്കാൻ നാം സൂക്ഷിക്കേണ്ട ചില തടസ്സങ്ങളെ കുറിച്ചും ഖുർആനിലും സുന്നത്തിലും ധാരാളം വന്നിട്ടുണ്ട്.

ഇമാം ഇബ്നുൽ ഖയ്യിം -رَحِمَـﮧُ اللَّـﮧُ- ക്രോഡീകരിച്ച അത്തരം പതിമൂന്ന് സുപ്രധാന കാര്യങ്ങളുടെ വിശദീകരണമാണ് ഈ കൃതി.

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
Download:
◥ https://t.me/alilmiamalayalam/2951
•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
196 viewsedited  17:38
ओपन / कमेंट
2022-08-20 12:34:27

ഹജ്റും കക്ഷിത്വവും...
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ശൈഖുൽ ഇസ്ലാം അബുൽ അബ്ബാസ് ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറഞ്ഞു :

"ഒരു അധ്യാപകൻ അല്ലെങ്കിൽ ഉസ്താദ് ഒരാളെ ഹജ്ർ ചെയ്യാൻ അല്ലെങ്കിൽ അകറ്റാൻ കല്പിച്ചാൽ വിദ്യാർത്ഥി ചിന്തിക്കണം:
പ്രസ്തുത വ്യക്തി മതപരമായി കുറ്റകരമായ വല്ലതും ചെയ്തിട്ടുണ്ടോ എന്ന്. അങ്ങനെ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ ആ തെറ്റിന്റെ അളവിനനുസരിച്ച് അയാളോട് പെരുമാറണം. അളവിൽ കൂടുതൽ പാടില്ല. ഇനി അങ്ങനെ ഒരു കുറ്റവും അയാളിൽ ഇല്ലെങ്കിൽ തന്റെ അധ്യാപകനോ മറ്റാർക്കെങ്കിലുമോ വേണ്ടി അയാളെ ദ്രോഹിക്കാൻ പാടില്ല.

അധ്യാപകരാകട്ടെ ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുകയും അവരെ കക്ഷികളാക്കുകയും ചെയ്യാനും പാടില്ല. മറിച്ച് അവർ സഹോദര്യത്തോടെ നന്മയിൽ സഹകരിക്കുകയാണ് വേണ്ടത്.

അല്ലാഹു തആലാ പറഞ്ഞുവല്ലോ :

"وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان"

(നിങ്ങൾ നന്മയിലും സൂക്ഷ്മതയിലും പരസ്പരം സഹകരിക്കുക. തിന്മയിലും ശത്രുതയിലും സഹകരിക്കരുത്)"




◥ https://t.me/alilmiamalayalam/2949

(مجموع الفتاوى ٢٨:١٥٫١٦)

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
355 views09:34
ओपन / कमेंट
2022-08-20 12:12:59

പക്ഷേ പ്രശ്നം ദീനായിപ്പോയി...!!!
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ഇമാം ഔസാഇ -رَحِمَـﮧُ اللَّـﮧُ- ഒരിക്കൽ സൗറ് ബ്നു യസീദിനെ * കണ്ടുമുട്ടി. ഹസ്തദാനം ചെയ്യാനായി സൗർ ബ്നു യസീദ് കൈ നീട്ടിയപ്പോൾ നിരസിച്ചു കൊണ്ട് ഇമാം ഔസാഇ പറഞ്ഞു:

يا ثور، لو كانت الدنيا لكانت المقاربة، ولكنه الدين

❝ സൗർ..., ദുൻയവിയായ ഒരു പ്രശ്നമായിരുന്നെങ്കിൽ നമുക്ക് അടുക്കാമായിരുന്നു. പക്ഷേ പ്രശ്നം ദീനായിപ്പോയി!.❞

سير أعلام النبلاء【٦\٣٤٤】

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
❐ അടിക്കുറിപ്പ്:

ബിദ്അത്ത്കാരോട് വളരെ കർശനമായ നിലപാടാണ് സലഫുകൾ സ്വീകരിച്ചത്. കാരണം പ്രശ്നം ദീനിനെ ബാധിക്കുന്നതാണ്.

• ഹാഫിള് അൽ ഹകമി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

وكلُّ كَسْرِ الفَتَى فالدِّينُ جابِرُهُ
وَالكَسْرُ فِي الدِّينِ صَعْبٌ غَيْرُ مُلْتَئِمِ

"മറ്റെല്ലാ പോരായ്മകളെയും ദീനുണ്ടെങ്കിൽ അത് പരിഹരിക്കും. എന്നാൽ പോരായ്മയുള്ളത് ദീനിലാണെങ്കിൽ മറ്റെന്ത് നന്മ കൊണ്ടും അത് പരിഹരിക്കപ്പെടില്ല."

•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

* (സൗറ് ബ്നു യസീദ് ഖദ്റിനെ നിഷേധിക്കുന്ന ബിദ്അത്ത്കാരനായിരുന്നു. പിന്നീടദ്ദേഹം ആ പിഴച്ച വാദത്തിൽ നിന്ന് മടങ്ങിയിട്ടുണ്ട് എന്ന് ഇമാം ദഹബിയെപ്പോലുള്ളവർ സൂചിപ്പിച്ചിട്ടുണ്ട്.)

◥ https://t.me/alilmiamalayalam/2948

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
320 viewsedited  09:12
ओपन / कमेंट
2022-08-07 20:40:31

ജനാബത്ത് കുളിയുടെ രൂപം?
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ശൈഖ് ഇബ്നു ഉതയ്മീൻ-رَحِمَهُ اللَّه-യോട് ജനാബത് കുളിക്കേണ്ട രൂപത്തെ കുറിച്ച് ചോദിക്കപ്പെട്ടു.

അദ്ദേഹം പറഞ്ഞു:

"ജനാബത് കുളി രണ്ട് രൂപത്തിലാണ്.

ഒന്ന്: നിർബന്ധമായ രൂപം:

ശരീരം മുഴുവൻ വെള്ളം കൊണ്ട് കഴുകുക എന്നതാണത്. അതിൽ വായിൽ വെള്ളം കൊപ്ലിക്കലും, മൂക്കിൽ വെള്ളം കയറ്റി ചീറ്റലും ഉൾപ്പെടും. അങ്ങനെ ഏത് രൂപത്തിലായാലും ശരീരം മുഴുവൻ വെള്ളം കൊണ്ട് കഴുകിയാൽ അവന്റെ വലിയ അശുദ്ധി നീങ്ങുന്നതായിരിക്കും. അല്ലാഹു സുബ്ഹാനഹു വതആല പറഞ്ഞത് പോലെ:

"നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്‌) ശുദ്ധിയാവുക."
(സൂറത്തുൽ മാഇദ:6)

രണ്ട്: പൂർണമായ രൂപം:

നബി-ﷺ-കുളിച്ചതുപോലെ കുളിക്കുക എന്നതാണത്. അവിടുന്ന് ജനാബത് കുളിക്കാൻ ഉദ്ദേശിച്ചാൽ
ആദ്യം മുൻകൈകൾ കഴുകും.
പിന്നീട് ഗുഹ്യസ്ഥാനം കഴുകുകയും ജനാബത് കൊണ്ടുണ്ടായിട്ടുള്ളതെല്ലാം അവിടെ നിന്ന് ശുദ്ധിയാക്കുകയും ചെയ്യും.
പിന്നീട്‌ പൂർണമായ വുദു എടുക്കും.
ശേഷം മൂന്ന് തവണ തല കഴുകും.
പിന്നീട് ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും കഴുകും.
ഇതാണ് പൂർണമായ കുളിയുടെ രൂപം.''


◥ https://t.me/alilmiamalayalam/2947
(ഫതാവ അർക്കാനുൽ ഇസ്ലാം പേജ്:248)

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
532 views17:40
ओपन / कमेंट
2022-08-07 07:45:26

യഥാർത്ഥ ഉപദേശകൻ?!
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ഇമാം ഇബ്നു ഹസം റഹിമഹുല്ലാഹ്:

നീ ഒരാളെ ഉപദേശിക്കുകയാണെങ്കിൽ രഹസ്യമായി ഉപദേശിക്കുക, പരസ്യമായിട്ടല്ല. വ്യംഗ്യമായി സൂചിപ്പിക്കുക, വ്യക്തമായി തുറന്നു പറയാതിരിക്കുക. വ്യംഗ്യമായ സൂചന മനസ്സിലാവുകയില്ലെങ്കിൽ തുറന്നു പറയാം. നിന്റെ ഉപദേശം സ്വീകരിച്ചു കൊള്ളണം എന്ന കടുംപിടുത്തത്തോടെ ഉപദേശിക്കാൻ പാടില്ല.

ഈ മര്യാദകൾ പാലിക്കുന്നില്ലെങ്കിൽ നീ നാസിഹ് (ഉപദേശകൻ) അല്ല, അധികാരമോഹി മാത്രമാണ്. അപ്പോൾ നീ അനുസരിക്കപ്പെടാൻ ആഗ്രഹിക്കുന്ന സ്വാർത്ഥനാണ്. സഹോദരന്മാരോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്ന ഗുണകാംക്ഷിയല്ല!

സൗഹൃദമോ യുക്തിയോ അംഗീകരിക്കുന്ന സ്വഭാവമല്ല അപ്രകാരം ഉള്ള ഉപദേശങ്ങൾ. മറിച്ച് ഭരണാധികാരി ഭരണീയരോടും ഉടമകൾ അടിമകളോടും കാണിക്കുന്ന സ്വഭാവമാണത് !


◥ https://t.me/alilmiamalayalam/2946
الأخلاق والسير ١٢٢

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
479 views04:45
ओपन / कमेंट
2022-08-07 07:36:33

ആശൂറാഅ്‌ നോമ്പ്
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ഒരു യാത്രയിലായിരിക്കെ ഇമാം സുഹ്‌രി -رَحِمَـﮧُ اللَّـﮧُ- ആശൂറാഅ് ദിവസം നോമ്പെടുക്കുകയുണ്ടായി.
അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു:

”യാത്രയ്ക്കിടയിൽ നിങ്ങൾ റമദ്വാനിലെ നോമ്പ് ഒഴിവാക്കുകയും ആശൂറാഅ് ദിവസം നോമ്പെടുക്കുകയുമാണോ?!!”

അദ്ദേഹം പറഞ്ഞു:

إن رَمَضَانَ لَهُ عِدَّةٌ مِنْ أَيَّامٍ أُخَرَ، وَإِنَّ عَاشُورَاءَ تَفُوتُ

”റമദ്വാനിലെ നോമ്പുകൾക്ക് (നോറ്റു വീട്ടാൻ) മറ്റ് നിരവധി ദിവസങ്ങളുണ്ട്, എന്നാൽ ആശൂറാഅ് ദിവസം നോമ്പെടുത്തില്ലെങ്കിൽ അത് നഷ്ടപ്പെടും.”

شعب الإيمان【٣٥١٨】

❐ ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ -حفظه الله- പറയുന്നു:

പുണ്യ ദിവസങ്ങൾ ഉപയോഗപ്പെടുത്താനുള്ള നല്ലവരായ മുൻഗാമികളുടെ അതിയായ താൽപര്യമാണിത്. അല്ലാഹു നമുക്കെല്ലാവർക്കും ഈ പുണ്യ ദിവസങ്ങളിലെ നന്മകളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ.

◥ https://t.me/alilmiamalayalam/2945
الموقع الرسمي لفضيلة الشيخ عبد الرزاق البدر حفظه الله

•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
441 views04:36
ओपन / कमेंट
2022-07-18 13:29:01

തൗഹീദ്‌ എത്തിക്കുന്നതിന്റെ പ്രതിഫലം- ശൈഖ്‌ അബ്ദു റസാഖ്‌ അൽ ബദ്‌ർ ഹഫിദഹുള്ളാഹ്
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ശൈഖ്‌ അബ്ദുർറസാഖ്‌ അൽ ബദ്‌ർ ഹഫിദഹുള്ളാഹ്‌ പറഞ്ഞു:

“എല്ലാവർക്കും അറിയുന്ന സ്വഹീഹ്‌ ആയ ഹദീസ്‌ ആണ്‌.
അതായത്‌ റസൂൽ ﷺ പറഞ്ഞു :

“വേശ്യ ആയ ഒരു സ്ത്രീ സ്വർഗ്ഗത്തിൽ പ്രവേശിച്ചു!”

എന്താണ്‌ ആ സ്ത്രീയെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചത്‌?

‘അവൾ ഒരു നായയുടെ ദാഹം മാറ്റി’

അതെ, അവൾ ഒരു നായയുടെ ദാഹം മാറ്റി. അവൾ അതിന്‌ വെള്ളം കൊടുത്തു. അങ്ങനെ അല്ലാഹു അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു.

അവൾ നായക്ക്‌ കൊടുത്ത ഈ വെള്ളം, അവൾ അതിന്റെ ദാഹം മാറ്റി. അതിന്റെ ജീവൻ രക്ഷിച്ചു. അങ്ങനെ അല്ലാഹു അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു. അല്ലാഹു അവൾക്ക്‌ എളുപ്പമായത്‌ ചെയ്യാൻ കൊടുത്ത്‌ കൊണ്ട്‌ അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു- അതായത്‌ നായക്ക്‌ വെള്ളം കൊടുത്തുകൊണ്ട്‌.

ഏതെങ്കിലും നായക്ക്‌ വെള്ളം കൊടുത്തത്‌ അല്ലാഹു അവളുടെ പാപങ്ങൽ പൊറുക്കാനുള്ള കാരണമായെങ്കിൽ ജനങ്ങൾക്ക്‌ തൗഹീദ്‌ നുകർന്ന് കൊടുക്കുന്നവന്റെ കാര്യമെന്താണ്‌!?

തൗഹീദ്‌, അതാണ്‌ ജീവിതം.

അല്ലാഹു ഖുർആനിൽ പറഞ്ഞു:

“ശിർക്കിലും വഴികേടിലുമായിരിക്കേ, നാം (ഈമാൻ കൊണ്ടും തൗഹീദ്‌ കൊണ്ടും) ജീവൻ നൽകിയവന്റെ അവസ്ഥ..”

മറ്റൊരിടത്ത്‌ അല്ലാഹു പറഞ്ഞു :

يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ…

”നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിച്ചാൽ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക.”

(സൂറ: അൻഫാൽ: 24)

ഒരാൾക്ക്‌ മറ്റൊരാൾക്ക്‌ നൽകാൻ പറ്റിയ ഏറ്റവും മഹത്തായ കാര്യം അവന് തൗഹീദ്‌ മനസ്സിലാക്കി കൊടുക്കുക എന്നതാണ്‌..

പ്രത്യേകിച്ചും അയാൾ ശിർക്കിയാത്തുകൾ കൊണ്ടും മറ്റു പല ബാത്വിലുകൾ കൊണ്ടും പരീക്ഷിക്കപ്പെട്ടിട്ടുള്ള ആളാണെങ്കിൽ..

അല്ലാഹു നമ്മെ എല്ലാം കാത്ത്‌ രക്ഷിക്കട്ടെ.”

◥ https://t.me/alilmiamalayalam/2944

[شرح كتاب التوحيد ، الدرس الثالث والعشرون]
•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
673 viewsedited  10:29
ओपन / कमेंट
2022-07-17 13:46:18

സൃഷ്ടിപ്പിന്റെ ലക്ഷ്യം എന്ത് ?
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾

“ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.”

(ദാരിയാത്: 56-57)

َقَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ: «أَيْ وَمَا خَلَقْتُ الجِنَّ وَالإِنْسَ إِلَّا لِآمُرَهُمْ بِالْعِبَادَةِ»

❐ അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:

“എന്നെ മാത്രം ആരാധിക്കൂ എന്ന് കൽപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല എന്നാണ് ഈ ആയതിന്റെ ഉദ്ദേശം.”

(ഖുർത്വുബി: 17/55)

❐ ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്‌ർ -حَفِظَهُ اللَّهُ-പറയുന്നു:

“സർവ്വ സൃഷ്ടികളുടെയും സൃഷ്ടിപ്പിന്റെ പിന്നിലെ ലക്ഷ്യം തൗഹീദാകുന്നു. അത് പൂർത്തീകരിക്കുന്നതിന് വേണ്ടിയാകുന്നു അവരെയെല്ലാം അല്ലാഹു പടച്ചത്… അത് ഒരാൾ ഉപേക്ഷിക്കുക എന്നത് തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ അവഗണിക്കലാകുന്നു.”

◥ https://t.me/alilmiamalayalam/2943

(ഫിഖ്‌ഹുൽ അദ്ഇയ്യ: 1/120)
•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
561 viewsedited  10:46
ओपन / कमेंट
2022-07-16 23:40:37

മുസ്ലിമിന് അനിവാര്യമായ സ്വഭാവവിശേഷണം
- ശൈഖ് മുഖ്ബിൽ റഹിമഹുല്ലാഹ്
•••••••┈┈┈┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈┈┈┈•••••••

❐ ഞങ്ങൾ ചില സലഫികളെ അവരുടെ സംസാരത്തിലും ദഅവത്തിലും തങ്ങളുടെ കുടുംബക്കാരുമായും കാർക്കശ്യ രൂപത്തിൽ പെരുമാറുന്നതായി കാണുന്നു. അവരിൽ പെടാത്ത ഒരാളെ അവർ കണ്ടു മുട്ടിയാൽ, അവർ ആ വ്യക്തിയുടെ മുന്നിൽ കോപിച്ച്‌, അവരുടെ ദ്രംഷ്ടകൾ പുറത്ത്‌ കാണിക്കും.

ഇതിന് നേർ വിപരീതമാണ് ഇഖ്വാനുൽ മുസ്ലിമീൻ. നമ്മളിൽ കുറവുള്ള കാര്യമാണ്‌ സൽസ്വഭാവം. ഞങ്ങൾ താങ്കളിൽ നിന്ന് ഒരു നസ്വീഹത്ത്‌ പ്രതീക്ഷിക്കുന്നു.”

❐ ശൈഖ് മുഖ്ബിൽ റഹിമഹുല്ലാഹ് നൽകുന്ന മറുപടി :

”ഇത്‌ വളരെ പ്രധാനപ്പെട്ട വിഷയമാണ്‌. നമ്മൾ പരസ്പരം സൽസ്വഭാവം കൊണ്ട്‌ വസ്വിയ്യത്ത്‌ ചെയ്യേണ്ടതുണ്ട്.

നബി صلى الله عليه وسلم യെ കുറിച്ച്‌ അല്ലാഹു തആല പറയുന്നു :-

“തീർച്ചയായും താങ്കൾ ഉന്നതമായ സ്വഭാവത്തിന്‌ ഉടമയാണ്‌”

(സൂറത്തുൽ ഖലം:4)

മറ്റൊരിടത്ത്‌ പറയുന്നു :

“( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക്‌ മാപ്പുകൊടുക്കുകയും, അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക.”


(ആലു ഇമ്രാൻ : 159)

ഈ പറഞ്ഞ സലഫികൾ, അവർ ത്വലബുൽ ഇൽമിൽ തുടക്കക്കാരായ ആളുകൾ ആയിരിക്കും. സാധാരണയായി തുടക്കക്കാർ എല്ലാ കാര്യത്തിലും വളരെ ശക്തമായി ആവേശമുള്ളവരായിരിക്കും. അത്‌ സലഫിയാവട്ടെ, ഇഖ്വാനികളാവട്ടെ, അതല്ലാത്തവരാവട്ടെ. ഇത്‌ ഞങ്ങൾ കണ്ടറിഞ്ഞതാണ്‌. അത്‌ പോലെ തന്നെ ബാക്കിയുള്ളവരും പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്‌.

ഈ കാര്യമൊഴിച്ചാൽ അൽഹംദുലില്ലാഹ്‌, നമ്മുടെ സലഫി സഹോദരങ്ങൾ അവരുടെ സഹോദരങ്ങളുമായി കൂടിക്കലരുന്നവരാണ്‌… ഹുദൈദയിലും, തഇസ്സിലും, അദനിലും, ഹദറമൗതിലുമൊക്കെ ആയിട്ട്‌.. അവിടുത്തെ ആളുകൾ ഈ പറഞ്ഞ സലഫികളായ സുഹൃത്തുക്കളെ ഇഷ്ടത്തോടെ സ്വാഗതം ചെയ്യുന്ന ആളുകളാണ്‌. ആളുകൾ ഇങ്ങനെ ചെയ്യുന്നത്‌ അവരിൽ നിന്ന് ആളുകൾ നല്ല ഉന്നതമായ സ്വഭാവം കാണുന്നു എന്നത്‌ കൊണ്ടാണ്‌.

അല്ലാഹുൽ മുസ്തആൻ.”

◥ https://t.me/alilmiamalayalam/2942

ഗാറതുൽ അശ് രിത്വ അലാ അഹ്’ലിൽ ജഹ്’ലി വ സ്സഫ്സതാ :വാള്യം 1 പേജ് 98
•••••••┈┈┈┈┈┈┈•✿❁✿•┈┈┈┈┈┈┈•••••••
486 viewsedited  20:40
ओपन / कमेंट