Get Mystery Box with random crypto!

بسم الله الرحمن الرحيم *ശഅബാൻ 15 ന്റെ (ബറാഅത്ത് ) നോമ്പും പ | അൽ ഇൽമിയ്യ: മലയാളം

بسم الله الرحمن الرحيم

*ശഅബാൻ 15 ന്റെ (ബറാഅത്ത് ) നോമ്പും പ്രത്യേക നമസ്കാരവും ആഘോഷവും*

അഷെയ്ഖ് അൽ അല്ലാമ: ഇബ്‌നു ബാസ് رحمه الله.

ശഅബാൻ 15 ന്റെ പകലിൽ (ബറാഅത്ത് നോമ്പ് എന്ന പേരിൽ) പ്രത്യേകമായി നോമ്പെടുക്കലും രാത്രിയിലെ പ്രത്യേക നമസ്കാരവും വെറുക്കപ്പെട്ട ബിദ്അത്താണ്. ദീനിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല. നേരെമറിച്ച് അത് സ്വഹാബത്തിന്റെ കാലശേഷം ദീനിൽ കടന്നുകൂടിയ പുത്തൻ ആചാരമാണ്.

റസൂലുല്ലാഹി صلى الله عليه وسلم പറഞ്ഞു: "ആരെങ്കിലും നമ്മുടെ ദീനിൽ ഇല്ലാത്ത ഒരു കാര്യം ദീനിൽ കൊണ്ടുവന്നാൽ അത് തള്ളപ്പെടേണ്ടതാണ്". (മുത്തഫഖുൻ അലയ്ഹി).

ഈ ദിവസത്തെ പകലിലോ രാത്രിയിലോ ഇബാദത്തുകൾക്കോ ആഘോഷങ്ങൾക്കോ പ്രത്യേകമായി ശ്രേഷ്ഠത ഉണ്ടായിരുന്നെങ്കിൽ ഈ ഉമ്മത്തിന് അതിന് നിർദേശം നൽകുകയും അദ്ദേഹം صلى الله عليه وسلم സ്വയം പ്രവർത്തിച്ചു കാണിക്കുകയും സ്വഹാബികളിലൂടെ അത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു. ജനങ്ങളിൽ ഏറ്റവും നല്ല ജനതയാണവർ നബിമാരെക്കഴിഞ്ഞാൽ ജനങ്ങളോട് ഏറ്റവും കൂടുതൽ ഗുണകാംക്ഷയുള്ള ജനതയുമാണവർ رضي الله عنهم.

(مجموع الفتاوى ٢/٨٨٢ : للشيخ ابن باز رحمه الله.)


https://t.me/alilmiamalayalam