Get Mystery Box with random crypto!

തിരുവിതാംകൂറിലെ രാജാക്കന്മാർ 1. ആധുനിക തിരുവിതാംകുറിന്റെ ശില് | PSC THRILLER 2.0

തിരുവിതാംകൂറിലെ രാജാക്കന്മാർ

1. ആധുനിക തിരുവിതാംകുറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി?

- മാർത്താണ്ഡവർ

2. മാർത്താണ്ഡവർമയുടെ ഭരണകാലം?

- 1729-1758

3. വേണാട് തിരുവിതാംകൂറായി രൂപംകൊണ്ടത് ആരുടെ ഭരണകാലത്താണ്?

- മാർത്താണ്ഡവർമ്മയുടെ

4. രാജ്യസംസ്ഥാനത്തിനായി ചോരയുടെയും ഇരുമ്പിന്റെയും നയം കൈക്കൊണ്ട് തിരുവിതാംകൂർ ഭരണാധികാരിയാര്?

- മാർത്താണ്ഡവർമ

5. എട്ടുവീട്ടിൽ പിള്ളമാരെ അമർച്ചചെയ്ത തിരുവിതാംകൂർ ഭരണാധികാരി?

- മാർത്താണ്ഡവർമ

6. ദളവാ അറുമുഖംപിളള ആരുടെ സൈന്യത്തലവനായിരുന്നു?

- മാർത്താണ്ഡവർമ്മയുടെ

7. എളയടത്തുസ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമേത് ?

- കൊട്ടാരക്കര

8. മാർത്താണ്ഡവർമയുടെ തലസ്ഥാനം ഏതായിരുന്നു?

- കൽക്കുളം

9. ഏത് വർഷമാണ് കുളച്ചൽ യുദ്ധം നടന്നത്?

- 1741 ഓഗസ്റ് 10

10. ഏത് യൂറോപ്യൻ ശക്തിയെയാണ് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ
പരാജയപ്പെടുത്തിയത്?

- ഡച്ചുകാരെ

11. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ തടവുകാരനായി പിടിച്ച ഡച്ചുസൈന്യത്തലവനാര്?

- ഡിലനോയ്

12. തിരുവിതാംകൂർ സൈന്യത്തിന്റെ വലിയ കപ്പിത്താനായ ഡച്ചുനാവികനാര്?

- ഡിലനോയ്

13. മാർത്താണ്ഡവർമയുടെ സൈന്യം കായംകുളത്തെ കീഴടക്കിയ വർഷമേത്?

-1746

14. 1742-ൽ തിരുവിതാംകൂറും, കായംകുളവുമായി ഉണ്ടാക്കിയ സന്ധിയേത്?

- മാന്നാർ ഉടമ്പടി