Get Mystery Box with random crypto!

ആൺ-പെൺ കൂടിക്കലർന്നുള്ള പഠനം ഹറാമാണെന്ന നിയമം ഇസ്‌ലാമിക രാജ്യങ | ഫവാഇദ്‌ - Benefits - فوائد

ആൺ-പെൺ കൂടിക്കലർന്നുള്ള പഠനം ഹറാമാണെന്ന നിയമം ഇസ്‌ലാമിക രാജ്യങ്ങളിലേക്ക്‌ മാത്രമായുള്ളതല്ല


➥ ഹിജാബുമായി ബന്ധപ്പെട്ട ഉപദേശങ്ങൾക്കും, ആൺ-പെൺ കൂടിക്കലരുമായി ബന്ധപ്പെട്ട താക്കീതുകൾക്കും ഏറ്റവുമധികം ആവശ്യക്കാരായിട്ടുള്ളത്‌ സഹാബികളെയപേക്ഷിച്ച്‌ വളരെ കുറഞ്ഞ ഈമാനിന്റെ ആളുകളായ നമ്മുടെ സമൂഹമാണെന്ന് പറഞ്ഞതിന്‌ ശേഷം അൽ ഇമാം ഇബ്നു ബാസ്‌ رحمه الله പറഞ്ഞു :

❝ അവർക്ക്‌ ശേഷമുള്ളവർ ഈ പരിശുദ്ധിക്ക് കൂടുതൽ ആവശ്യക്കാരാണ്. അവർക്ക് മുമ്പ് കഴിഞ്ഞു പോയവർക്ക് അതിനോടുള്ള ആവശ്യത്തേക്കാൾ ആവശ്യക്കാരാണവർ;
സ്വഹീഹായിട്ടുള്ള തെളിവുകൾ കൊണ്ടല്ലാതെ ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള വാക്കുകൾ ഈ ഉമ്മത്തിലെ ചിലർക്ക്‌ മാത്രമായി ചുരുക്കാൻ പാടില്ല, മറിച്ച് അത് റസൂൽ ﷺ യുടെ കാലത്തും അതിന് ശേഷം ഖിയാമത്ത്‌ നാൾ വരെയുമുള്ള സമുദായത്തിനൊന്നടങ്കം പൊതുവായി ഉള്ളതാണ്. എന്ത് കൊണ്ടെന്നാൽ അല്ലാഹു سبحانه وتعالى റസൂൽ ﷺ യെ ആ കാലഘട്ടത്തിലേയും അതിനു ശേഷം ഖയാമത്ത് നാൾ വരെയുമുള്ള ജിന്നുകളിലേക്കും മനുഷ്യരിലേക്കുമായിക്കൊണ്ടാണ് നിയോഗിച്ചത്.

അല്ലാഹു പറഞ്ഞത് പോലെ

قُل يا أَيُّهَا النّاسُ إِنّي رَسولُ اللَّهِ إِلَيكُم جَميعًا
(നബിയേ) നീ പറയുക, അല്ലയോ ജനങ്ങളേ! തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ റസൂലാകുന്നു.

അല്ലാഹു പറഞ്ഞു:

وَما أَرسَلناكَ إِلّا كافَّةً لِلنّاسِ بَشيرًا وَنَذيرًا
മുഴുവൻ ജനങ്ങളിലേക്കും സന്തോഷ വാർത്ത അറിയിക്കുന്നവനായും താക്കീത് നൽകുന്നവനായും കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.❞

الدرر البازية ؛ ص475

വിവർത്തനം : അബൂ അംർ അബ്ദുൽ വദൂദ്‌ -وفقه الله وزاده علما-

#الاختلاط

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam