Get Mystery Box with random crypto!

ആൺ-പെൺ കൂടിക്കലർന്നുള്ള പഠനം ഹറാമാണെന്ന നിയമം ഇസ്‌ലാമിക രാജ്യങ | ഫവാഇദ്‌ - Benefits - فوائد

ആൺ-പെൺ കൂടിക്കലർന്നുള്ള പഠനം ഹറാമാണെന്ന നിയമം ഇസ്‌ലാമിക രാജ്യങ്ങളിലേക്ക്‌ മാത്രമായുള്ളതല്ല ②

➥ ഒരു പള്ളിക്കൂടത്തിൽ പെൺ കുട്ടിയെ കണ്ടപ്പോൾ ലുഖ്മാൻ ആ പെൺ കുട്ടിയെ ആക്ഷേപിച്ചതായി വന്ന ഹദീഥിനെ പറ്റി സ്വിബ്‌ഗത്തുല്ലാ പറഞ്ഞതായി കെ എം മൗലവി رحمه الله ഉദ്ധരിക്കുന്നു : ❝ ലുഖ്മാൻ ആക്ഷേപിച്ചിട്ടുള്ളത്‌ ആ പെൺ കുട്ടി കയ്യെഴുത്ത്‌ പഠിക്കുന്നതിനെ കുറിച്ചല്ല, അവർ പുരുഷന്മാരുടെ ഇടക്ക്‌ ഇരിക്കുന്നതിനെ കുറിച്ചായിരിക്കാവുന്നതാണ്‌. എന്തെന്നാൽ സ്ത്രീകൾ പുരുഷന്മാരുടെ ഇടക്ക്‌ (അതായത്‌ വിശേഷിച്ചും ചെറുപ്പം മുതൽക്ക്‌) ഇരുന്ന് ശീലിച്ചാൽ അവർക്ക്‌ പുരുഷന്മാരോട്‌ ലജ്ജ കുറഞ്ഞ്‌ പോവുകയും അവരുമായി ഇടകലർന്നു പെരുമാറുന്നതിന്‌ കൂസലില്ലാതെ വരികയും അത്‌ ഫിത്നക്ക്‌ കാരണമായിത്തീരുകയും ചെയ്യുന്നതാണ്‌.

അതിന്‌ ശേഷം കെ എം മൗലവി പറയുന്നു : ❝ ജാമിഉസ്വഗീറിലെ " ഇന്ന മിൻ ഹഖിൽ വലദി അലൽ വാലിദി അൻ യുഅല്ലിമഹുൽ കിതാബ... ഹദീസ്‌ " എന്ന് ഹദീഥിൽ പറഞ്ഞിട്ടുള്ള പ്രകാരം ആണ്മക്കളെപ്പോലെ തന്നെ പെണ്മക്കളെയും എഴുത്ത്‌ പഠിപ്പിക്കേണ്ടത്‌ പിതാക്കളുടെ മേൽ കടമയാണെന്ന് സ്ഥിരപ്പെട്ടു. പക്ഷേ ക്വാളി സ്വിബ്‌ഗത്തുല്ലാ പറഞ്ഞപ്രകാരം മുസ്‌ലിം പെൺകുട്ടികൾക്കായിട്ട്‌ വേറെ പുരുഷന്മാരുടെ പാഠശാലയല്ലാതെ പെൺ പള്ളിക്കൂടം സ്ഥാപിക്കതന്നെ വേണം. മാത്രമല്ല ഇസ്‌ലാമീ അക്വീദകളും ഇബാദത്തുകളും അദബുകളും കൂടി പഠിപ്പിക്കുകയും അവയെ അവർക്ക്‌ പരിശീലിപ്പിക്കുകയും കൂടി വേണം. ഈ കടമയെ കുറിച്ച്‌ നാം ചിന്തിക്കാതെ യൂറോപ്യൻ പരിഷ്കാരത്തിൽ നാം ഭ്രമിച്ച്‌ നമ്മുടെ കുട്ടികളെയോ, ആൺ കുട്ടികളെയോ ആ പാതാളത്തിലേക്ക്‌ തള്ളി വിട്ടാൽ ഇന്ന് വിദ്യാഭ്യാസം ഇല്ലാത്തതിന്‌ നാം ദുഖിക്കുന്നതിനേക്കാൾ അധികമായി അടുത്ത ഭാവിയിൽ നാം ദു:ഖിക്കേണ്ടി വന്നു പോകും. അല്ലാഹു അവന്റെ ശരീഅത്ത്‌ സ്വീകരിച്ച്‌ റസൂൽ (ﷺ) യോടും സഹാബത്തോടും തുടർന്ന് നടക്കുവാൻ നമുക്ക്‌ തൗഫീക്വ്‌ തരട്ടെ; ആമീൻ
(അൽ ഇസ്വ്‌ലാഹ്‌, പു. 2, ഡിസംബർ 1928, ലക്കം 9)

കെ എം മൗലവി ഫത്‌വകൾ; പേജ്‌ 74

#الاختلاط

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam