Get Mystery Box with random crypto!

തസ്‌വീർ വിഷയത്തിലുള്ള പ്രധാനപ്പെട്ട ചില ഫത്‌വകൾ ① ➥ഫോട്ടോയെ | ഫവാഇദ്‌ - Benefits - فوائد

തസ്‌വീർ വിഷയത്തിലുള്ള പ്രധാനപ്പെട്ട ചില ഫത്‌വകൾ ①

ഫോട്ടോയെ കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി നൽകവേ അൽ-അല്ലാമ മുഹമ്മദ്‌ അമാൻ അൽ ജാമീ رحمه الله പറഞ്ഞു :

ഫോട്ടോ എന്നത്‌ ഈ കാലഘട്ടത്തിൽ നാം പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരു പരീക്ഷണവും, ഫിത്നയുമാണ്‌.
നബി
ﷺ നമ്മെ അറിയിച്ചിട്ടുണ്ട്‌, എല്ലാ വീടുകളിലും കയറുന്ന (നിലക്കുള്ള) ഫിത്ന സംഭവിക്കും എന്ന്.

നമ്മുടെ വീട്ടിലും, എന്തിനേറെ ഉലമാക്കളുടെ വീട്ടിൽ വരെ പത്ര മാധ്യമങ്ങളിലൂടെയും, അങ്ങാടിയിൽ നിന്ന് വാങ്ങുന്ന സാധനങ്ങളിലൂടെയും ഫോട്ടോ വ്യാപിക്കാനുണ്ടായ കാരണം, ഒരു വിഭാഗം കൽപ്പിച്ച്‌ കൂട്ടി ഇതിനായി മെനക്കെടുന്നുണ്ട്‌ എന്നത്‌ കൊണ്ടാണ്‌.
(അത്‌ കൊണ്ട്‌ തന്നെ) ഇതിന്റെ തുടക്ക കാലഘട്ടത്തിൽ തുല്ലാബുൽ ഇൽമ്‌ ഫോട്ടോക്കെതിരെ ശക്തമായ നിലപാടെടുത്തപ്പോൾ ഫോട്ടോ അധികരിക്കലും, അതിന്റെ പ്രചരണവും വർദ്ധിക്കുകയാണുണ്ടായത്‌. അതിനെ എതിരാവുക എന്ന രീതിയിലാണ്‌ കാര്യമുള്ളത്‌.

എന്നിരുന്നാലും ഇതൊരു ഫിത്നയാണ്‌. ആർക്കാണോ തന്റെ വീട്ടിൽ പൂർണ്ണമായ ഫോട്ടോ പരമാവധി കുറക്കാൻ കഴിക്കുന്നത്‌ അവരത്‌ ചെയ്യുക.
ഫോട്ടോ സ്വയം തന്നെ ഹറാമാക്കപ്പെട്ടതാണ്‌. പിൽക്കാലത്ത്‌ വന്നിട്ടുള്ള ശരീരമുള്ളതും അല്ലാത്തതുമായ ഫോട്ടോകളെ തരം തിരിക്കുകയും, അതിലൂടെ ആധുനിക ഉപകരണങ്ങൾ കൊണ്ടെടുക്കുന്ന ഫോട്ടോ അനുവദനീയമാക്കുന്ന രീതി ഇൽമിന്റെ പഠിതാക്കൾ വരെ അകപ്പെടുകയും, അവർ അനുവദനീയമായി ഫത്‌വ കൊടുക്കുകയും ചെയ്ത ഒരു ഫിത്നയാണ്‌. അടിസ്ഥാന നിയമം അത്‌ തമ്മിൽ വേർ തിരിക്കേണ്ടതില്ല എന്നതാണ്‌. ഉപകരണം ഏതായാലും ചിത്രമെന്നത്‌ സ്വൂറ തന്നെയാണ്‌. കൊത്തിയുണ്ടാക്കിയാലും, ആശാരി ഉണ്ടാക്കിയാലും, തുന്നിയുണ്ടാക്കിയാലും , എഴുതിയുണ്ടാക്കിയാലും, ഉപകരണം കൊണ്ടെടുത്താലും, സൂറ എന്നത്‌ സൂറ തന്നെയാണ്‌. ഇത്‌ സ്വൂറ അല്ല എന്നുള്ള അഭിപ്രായം തെറ്റാണ്‌. ഇത്‌ സ്വൂറ തന്നെയാണ്‌.
പക്ഷേ ,(നീ അതുപയോഗിക്കുന്നവനാണെങ്കിൽ) നിനക്ക്‌ ഖൈറായിട്ടുള്ളത്‌ " ഇത്‌ സ്വൂറ തന്നെയാണ്‌ പക്ഷേ ഇത്‌ ഉപയോഗിക്കുന്നതിലും, വീട്ടിൽ കയറ്റുന്നതിലും ഞാൻ കീഴ്പ്പടുത്തപ്പെട്ടവനാണ്‌" എന്ന് പറയലാണ്‌‌. ഹറാമായ ഒരു സംഗതി അനുവദനീയമാക്കുന്നവനും, എന്നാൽ സ്വന്തം മനസ്സിൽ അത്‌ ഹറമാണെന്ന തിരിച്ചറിവോടെ കുറ്റബോധത്തോടെ അത്‌ ഉപയോഗിക്കുന്നവനും, തമ്മിൽ വ്യത്യാസമുണ്ട്‌. ഈ രണ്ടാളുകൾക്കിടയിൽ വ്യത്യാസമുണ്ട്‌.
എളുപ്പമുള്ളതും, ഒഴിവ്‌ കഴിവ്‌ നൽകുന്നതുമായ ഫത്‌വകൾ പിന്തുടർന്ന് സ്വന്തം ഹവയോട്‌ യോജിച്ചു എന്നതിന്റെ പേരിൽ ഹറാമിനെ അനുവദനീയമാക്കുന്നവൻ, അല്ലാഹു ഹറമാക്കിയത്‌ ഹലാൽ ആക്കുക എന്ന വലിയ അപകടത്തിലാണ്‌ ചെന്ന് ചാടിയിട്ടുള്ളത്‌.

എന്നാൽ , ഞാൻ പറഞ്ഞത്‌ പോലെ ഫോട്ടോകളുടെ വ്യാപനത്തോടെ നാം അതിൽ പരീക്ഷിക്കപ്പെട്ടാൽ അതിനെ ഒഴിവാക്കാൻ നമുക്ക്‌ കഴിഞ്ഞിട്ടില്ലെങ്കിൽ, നാം ഒരു പാപം ചെയ്തു പോയി എന്ന് നാം തിരിച്ചറിയൽ നമുക്ക്‌ നിർബന്ധമാണ്‌.
ഞാൻ
ഒരുദാഹരണം പറയാം..
ഒരു വ്യക്തി കള്ള്‌ കുടിക്കുന്നവനാണ്‌. അവൻ വിശ്വസിക്കുന്നത്‌ അത്‌ ഹറാമാണെന്നും, അവൻ വൻപാപമാണ്‌ ചെയ്തതെന്നുമാണ്‌. മറ്റൊരുത്തൻ പറയുന്നത്‌ : "അല്ല, പല തരം ഭക്ഷണങ്ങളിൽ നിന്നുണ്ടാക്കുന്ന മുന്തിരി ജ്യൂസ്‌ പോലെ ഒന്ന് മാത്രമാണ്‌ ഇത്‌,ഇത്‌ ഹറാമല്ല, ഹലാലാണ്‌. അത്‌ മാത്രമല്ല നമ്മുടെ നാട്ടിൽ പെട്രോൾ ഇല്ലാത്തത്‌ കൊണ്ട്‌ സാമ്പത്തിക നിലവാരം സംരക്ഷിക്കാനായി കള്ളിന്റെ ഫാക്ടറികൾ നമുക്ക്‌ ആവശ്യമുണ്ട്‌. അത്‌ ഹലാലാണ്‌." ഈ വിഭാഗം ആളുകൾ കാഫിറുകളാണ്‌. ആരാണോ ഒരു ഹറാമിനെ അനുവദനീയമാക്കുന്നത്‌ അവൻ കാഫിറാണ്‌. അവൻ കുടിച്ചില്ലെങ്കിൽ പോലും, അനുവദനീയമാക്കലിലൂടെ മാത്രം അവൻ കാഫിറാകും. അവനും അത്‌ ഹറാമാണെന്ന് വിശ്വസിച്ച്‌ കുടിക്കുന്നവനും തമ്മിൽ വ്യത്യാസമുണ്ട്‌.

ഈ വിഭാഗത്തിൽ തന്നെയാണ്‌ ഫോട്ടോയുടെ കാര്യവും. എല്ലാ വിഭാഗത്തിലും പെട്ട തസ്‌വീറും ഹറാമാണെന്ന് നാം തിരിച്ചറിയണം. നിന്റെ ചുറ്റുപാട്‌ നിന്നെ സ്വാധീനിച്ചത്‌ കാരണത്താൽ നീ അതുപയോഗിക്കുന്നുണ്ടെങ്കിൽ അത്‌ ഹറാമാണെന്ന് തിരിച്ചറിയുന്നതാണ്‌; 'അത്‌ ഹലാലാണ്‌. ഫുലാൻ അങ്ങനെ ഫത്‌വ കൊടുത്തിട്ടുണ്ട്‌ ' എന്ന് പറയുന്നതിനേക്കാൾ നിനക്ക്‌ നല്ലത്‌.

ഒരു ഭരണാധികാരിയുടെ വിധി അല്ലാഹുവിന്റെയടുക്കൽ മോശമായ ഒരു സംഗതിയെ ഹലാലാക്കുകയോ, നല്ലതാക്കുകയോ ഇല്ല. ഒരു മുഫ്തി (അനുവദനീയമാക്കി) ഫത്‌വ കൊടുത്താലും, ഖാദി (അനുവദനീയമാക്കി) വിധിച്ചാലും ഹറാം ഹറാം തന്നെയാണ്‌. ❞

المقطع الصوتي للشيخ

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam