Get Mystery Box with random crypto!

അറിയപ്പെട്ട ഒരു മലയാള ദിനപത്രത്തിൽ 2022 ഓഗസ്റ്റ്‌ 5ന്‌ 'മണിക് | ഫവാഇദ്‌ - Benefits - فوائد

അറിയപ്പെട്ട ഒരു മലയാള ദിനപത്രത്തിൽ 2022 ഓഗസ്റ്റ്‌ 5ന്‌ "മണിക്കൂറുകൾക്കുള്ളിൽ മാറി മറിഞ്ഞ്‌ കാലാവസ്ഥ; പ്രവചനവും ദുഷ്കരം" എന്ന തലക്കെട്ടിൽ ഒരു വാർത്ത കാണാനിടയായി

എപ്പോഴാണ്‌ മഴ പെയ്യുക എന്നുള്ള അറിവ്‌ അല്ലാഹുവിന്‌ മാത്രം

➥ അൽ-അല്ലാമ മുഹമ്മദ്‌ അമാൻ അൽ ജാമീ رحمه الله പറഞ്ഞു :

എപ്പോഴാണ്‌ മഴ പെയ്യുക എന്ന് കൃത്യമായി അല്ലാഹുവിനല്ലാതെ അറിയുകയില്ല. നാളെയാണോ, മറ്റന്നാളാണോ, ഒരു മണിക്കൂറിന്‌ ശേഷമാണോ, ഒരു സെക്കന്റിന്‌ ശേഷമാണോ ആർക്കും അതറിയാൻ കഴിയില്ല.

മഴ പെയ്യുന്നതായും കാറ്റടിക്കുന്നതായും അറിയിച്ച്‌ കൊണ്ട്‌ നമ്മുടെ സഹോദരങ്ങൾ റേഡിയോകളിൽ ശീലിച്ചിട്ടുള്ള വാർത്തകളൊക്കെ കേവലം പ്രവചനങ്ങളും ഊഹങ്ങളും മാത്രമാണ്‌. അത്‌ കൊണ്ട്‌ തന്നെ ചിലപ്പോഴൊക്കെ അല്ലാഹുവിന്റെ അനുമതിയോടെ അവരുടെ വാക്കുകൾ ശരിയാകുന്നു. എന്നിരുന്നാൽ തന്നെ അവർ അത്‌ ഒഴിവാക്കലാണ്‌ നല്ലത്‌. മദീനയിൽ അല്ലെങ്കിൽ തബൂക്കിൽ മഴ പെയ്യുമെന്ന് അവർ സംപ്രേഷണം ചെയ്യുന്നു, എത്രയോ പ്രാവശ്യം അവർ അത്‌ സംപ്രേഷണം ചെയ്യുകയും മഴ പെയ്യാതിരിക്കുകയും ചെയ്യുന്നു. റേഡിയോയിൽ മാത്രമാണ്‌ മഴ പെയ്യുന്നത്‌. എന്നാൽ പുറത്ത്‌ നാം കാണാറില്ല. ഇത്‌ ധാരാളമായി സംഭവിച്ചിട്ടുള്ളതാണ്‌.

മദീനയിൽ കനത്ത മഴ പെയ്ത്‌ താഴ്‌വരകളും, റോഡുകളും ഒലിച്ച്‌ പോയി , എന്നാൽ (യഥാർത്ഥത്തിൽ) ഒരു മഴയുമില്ല. ഇത്‌ ഒരുപാട്‌ തവണ യഥാർത്ഥ്യമായിട്ടുള്ളതാണ്‌. ❞

അതിന്‌ ശേഷം അദ്ധേഹം പറഞ്ഞു :

❝ അവർ ഇത്തരം മഴയെ കുറിച്ചുള്ള വാർത്തയുടെ കാര്യത്തിൽ പുനർവ്വിചിന്തനം നടത്തണം. എപ്പോളാണ്‌ മഴ പെയ്യുക എന്ന് കൃത്യമായി അല്ലാഹുവിനല്ലാതെ അറിയുകയില്ല.

യഥാർത്ഥത്തിൽ അവർ ചില അടയാളങ്ങളും സൂചനകളും ഉപയോഗിച്ച്‌ കൊണ്ട്‌ പ്രവചിച്ച്‌ നോക്കുക മാത്രമാണ്‌. അത്‌ അറിവല്ല. അത്‌ പ്രവചനം മാത്രമാണ്‌. അനുമാനവും പ്രവചനവും ഊഹവും അറിവല്ല. റേഡിയോയിൽ പറയപ്പെടുന്നതും, ഈ അറിവ്‌ അല്ലാഹുവിന്‌ മാത്രം പ്രത്യേകമാക്കപ്പെട്ടതാണ്‌ എന്ന് നബി അറിയിച്ച്‌ തന്നതും തമ്മിൽ വൈരുദ്ധ്യമാകുന്നു എന്ന് കരുതാതിരിക്കാനാണ്‌ (നാമിത്‌ വിശദീകരിക്കുന്നത്‌). അത്‌ അറിവാണ്‌. അത്‌ വേറെയും പ്രവചനവും, ഊഹവും അനുമാനവും വേറെയുമാണ്‌. ഇന്നാളുകൾ അറിയിച്ച്‌ കൊണ്ടിരിക്കുന്നത്‌ ഊഹങ്ങളും, അനുമാനങ്ങളും മാത്രമാണ്‌. ❞

المقطع الصوتي للشيخ رحمه الله
https://t.me/fawaid_malayalam/444
#صحح_معلوماتك

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam