Get Mystery Box with random crypto!

എല്ലാ നിലക്കുള്ള തസ്‌വീറും ഹറാമാണെന്ന് റസൂൽ ﷺ പറഞ്ഞിരിക്കെ, അത | ഫവാഇദ്‌ - Benefits - فوائد

എല്ലാ നിലക്കുള്ള തസ്‌വീറും ഹറാമാണെന്ന് റസൂൽ ﷺ പറഞ്ഞിരിക്കെ, അതിന്‌ വിരുദ്ധമായുള്ള ഫത്‌വകളിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടതില്ല


➥ ഫോട്ടോഗ്രഫിയെ കുറിച്ച്‌ സംസാരിക്കവേ അൽ-അല്ലാമ മുഹമ്മദ്‌ അമാൻ അൽ ജാമീ رحمه الله പറഞ്ഞു :

എളുപ്പമുള്ളതും, ഒഴിവ്‌ കഴിവ്‌ നൽകുന്നതുമായ ഫത്‌വകൾ പിന്തുടർന്ന് സ്വന്തം ഹവയോട്‌ യോജിച്ചു എന്നതിന്റെ പേരിൽ ഹറാമിനെ അനുവദനീയമാക്കുന്നവൻ, അല്ലാഹു ഹറമാക്കിയത്‌ ഹലാൽ ആക്കുക എന്ന വലിയ അപകടത്തിലാണ്‌ ചെന്ന് ചാടിയിട്ടുള്ളത്‌. ❞

പിന്നീടദ്ധേഹം പറഞ്ഞു :

നിന്റെ ചുറ്റുപാട്‌ നിന്നെ സ്വാധീനിച്ചത്‌ കാരണത്താൽ നീ അതുപയോഗിക്കുന്നുണ്ടെങ്കിൽ പോലും അത്‌ ഹറാമാണെന്ന് തിരിച്ചറിയുന്നതാണ്‌; 'അല്ല. അത്‌ ഹലാലാണ്‌. ഫുലാൻ അങ്ങനെ ഫത്‌വ കൊടുത്തിട്ടുണ്ട്‌ ' എന്ന് പറയുന്നതിനേക്കാൾ നിനക്ക്‌ നല്ലത്‌.

വീണ്ടും പറഞ്ഞു :

ഒരു ഭരണാധികാരിയുടെ വിധി അല്ലാഹുവിന്റെയടുക്കൽ മോശമായ ഒരു സംഗതിയെ ഹലാലാക്കുകയോ, നല്ലതാക്കുകയോ ഇല്ല. ഒരു മുഫ്തി (അനുവദനീയമാക്കി) ഫത്‌വ കൊടുത്താലും, ഖാദി (അനുവദനീയമാക്കി) വിധിച്ചാലും ഹറാം ഹറാം തന്നെയാണ്‌. ❞

المقطع الصوتي للشيخ

#التصوير

𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam