Get Mystery Box with random crypto!

ഞാൻ ഷൈൻ റഹ്മാൻ. ട്രാൻസ്മാൻ ആണ്, സ്ത്രീയിൽ നിന്ന് പുരുഷൻ ആയി മ | Secular Marriage Matrimony

ഞാൻ ഷൈൻ റഹ്മാൻ. ട്രാൻസ്മാൻ ആണ്, സ്ത്രീയിൽ നിന്ന് പുരുഷൻ ആയി മാറിയ വ്യക്തി ആണ്. വയസ് 30. വീട് മലപ്പുറം. നിലവിൽ തിരുവനന്തപുരം, ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

എനിക്ക് ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും വന്നിട്ടുള്ളതാണ്. എല്ലാം തരണം ചെയ്തു പോയി. ഞാൻ ഇങ്ങനെ ആയത് കൊണ്ട് സ്വന്തം വീട്ടിൽ അംഗീകരിച്ചിട്ടില്ല ഇതുവരെ.

വീട്ടിൽ നിന്നു ഇറങ്ങി വന്നത് മുതൽ ഒരുപാട് കഷ്ടപ്പെട്ടു. ചെയ്യാത്ത ജോലികൾ ഒന്നും തന്നെ ഇല്ല അങ്ങനെ. ട്രീറ്റ്മെന്റ് കാര്യങ്ങൾ കൊണ്ട് പോയത്, എന്നും സ്വന്തം കാലിൽ നിൽക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം.

ജീവിതത്തിൽ എന്നും ഒറ്റപ്പെട്ടു മാത്രം ആണ് ഈ ഞാൻ ജീവിച്ചു പോന്നിട്ടുള്ളത്. എന്നെ പ്രസവിച്ച സ്വന്തം ഉമ്മാക്ക് പോലും എന്നെ വേണ്ട. എന്നെ ഒന്നു ശപിക്കാൻ എങ്കിലും ഒന്നു ഫോൺ വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ദിവസം ഇല്ല.

എന്നെ മനസിലാക്കുന്ന ഒരു ആൾ ആരും ആയിക്കോട്ടെ, സാധാരണ Girl/Transwomen ഞാൻ accept ചെയ്യാൻ റെഡി ആണ്.

Support us on Instagram Post:

https://www.instagram.com/p/CdyTn0KPXxr/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2201588826646722/