Get Mystery Box with random crypto!

പേര് രതിക തിലക്, 24 വയസ്സ്, വിദ്യാഭ്യാസ യോഗ്യത: എം.എ മലയാളം നെ | Secular Marriage Matrimony

പേര് രതിക തിലക്, 24 വയസ്സ്, വിദ്യാഭ്യാസ യോഗ്യത: എം.എ മലയാളം നെറ്റ്. സാഹിത്യവും രാഷ്ട്രീയവും സാമൂഹ്യ പ്രവർത്തനവുമുള്ള മനുഷ്യരോട് താല്പര്യം.

മതപരമായി ജീവിക്കുന്ന കുടുംബം അല്ല. അച്ഛൻ ആർ.തിലകൻ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അമ്മ രാജേശ്വരി, സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.

സിനിമ, വായന, യാത്രകൾ എന്നിവയാണ് ഇഷ്ട വിനോദങ്ങൾ. സ്ത്രീ പുരുഷ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഏറെ പ്രാധാന്യം നൽകുന്നു. ജാതി, മതം, വർണ്ണം, വർഗ്ഗം, ലിംഗം, സാമ്പത്തികം തുടങ്ങി മനുഷ്യനെ വേർതിരിക്കുന്ന എല്ലാത്തിനോടും വിയോജിപ്പാണ്. സ്‌ത്രീധനരഹിതവും ലളിതവുമായ വിവാഹത്തോടാണ് താത്പര്യം.

മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് സ്വാഗതം. കവിത എഴുതുന്ന ആളാണ്. ആസ്വദിക്കാൻ കഴിയുന്ന, വായിക്കാൻ കൂടെയിരിക്കാൻ കഴിയുന്ന മനുഷ്യർക്ക് കടന്നു വരാം. പ്രണയവും സ്നേഹവും സൗഹൃദവും പങ്കുവെക്കാം.

Support us on Instagram Post:

https://www.instagram.com/p/CdSRlKhPZuz/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2191506137654991/