Get Mystery Box with random crypto!

മാറ്റിവെച്ച പി.എസ്.സി. പരീക്ഷകൾ ജൂലായിൽ കോവിഡ് വ്യാപനം കണക്കി | PSC THRILLER 2.0

മാറ്റിവെച്ച പി.എസ്.സി. പരീക്ഷകൾ ജൂലായിൽ

കോവിഡ് വ്യാപനം കണക്കിലെടുത്ത്, മാറ്റിവെച്ച 23 പരീക്ഷകൾ പി.എ സ്.സി. ജൂലായിൽ നടത്തും.

ഒന്നിന് ആരംഭിക്കും.

ഏപ്രിൽ 20 മുതൽ മേയ് 20 വരെ നടത്താനിരുന്ന 50 കാറ്റഗറി തസ്തി കകളുടെ പരീക്ഷയാണ് പുതുക്കിനിശ്ചയിച്ചത്.

പരീക്ഷയെഴുതുമെന്ന് നേരത്തെ ഉറപ്പുനൽ കിയവർക്കാണ് അഡ്മിഷൻ ടിക്കറ്റ് അനുവദിക്കുന്നത്.

ഇത് ജൂൺ 16 മുതൽ ഓരോ തസ്തികയ്ക്ക് അനുസരിച്ച് അപേക്ഷകരുടെ പ്രൊഫൈലിൽ ലഭ്യമാക്കും.

അതിന്റെ അച്ചടിപ്പകർപ്പുമായി ഉദ്യോഗാർഥികൾ പരീക്ഷാഹാളിലെത്തണം.

ജൂലായ് 31 വരെയുള്ള പുതുക്കിയ പരിക്ഷത്തീയതിയാണ് പ്രഖ്യാപിച്ച ത്.

പരീക്ഷ സംബന്ധിച്ച് ഉദ്യോഗാർഥിക്ക് വ്യക്തിഗതസന്ദേശം മൊബൈൽ ഫോണിലും പ്രൊഫൈലിലും അയക്കും.

അഭിമുഖവും ജൂലായിൽ പുനരാരംഭിക്കാനാണ് തീരുമാനിച്ചത്.