Get Mystery Box with random crypto!

തിമിംഗലവേട്ട അനൂപ് മേനോൻ ,കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ | Mollywood Upcoming

തിമിംഗലവേട്ട

അനൂപ് മേനോൻ ,കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തിമിംഗലവേട്ട,
രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വി.എം.ആർ.ഥിലിം
സിൻ്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്നു.
തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളെ തികഞ്ഞ സറ്റയർ രൂപത്തിൽ അവതരിപ്പിക്കുകയാ ണ് ഈ ചിത്രത്തിലൂടെ.
ഒരു പൊളിറ്റിക്കൽ സറ്റയർ മൂവി എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. രമേഷ് പിഷാരടി, ജഗദീഷ,മണിയൻ പിള്ള രാജു, നന്ദു.കോട്ടയം രമേഷ്,പി.പി.കുഞ്ഞികൃഷ്ണൻ മാഷ്. (ന്നാ താൻ കേസ് കൊട് ഫെയിം)രാധികാ നായർ (അപ്പൻ ഫെയിം)
എന്നിവരും പ്രധാന അഭിനേതാക്കളാണ്.
ഹരി നാരായണൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - കണ്ണൻ ആതിരപ്പള്ളി -
മേക്കപ്പ് - റോണക്സ് സേവ്യർ
കോസ്റ്റും - ഡിസൈൻ - അരുൺ മനോഹർ r. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഹരി സുധൻ

Status :
Pooja December/21/2022
Shoot
Started December/21/2022

Back