Get Mystery Box with random crypto!

Fact check... As we all know, ഒരാളെ ഗ്രൂപ്പിൽ ആർക്കൊക്കെ add | DeonWrites

Fact check...

As we all know, ഒരാളെ ഗ്രൂപ്പിൽ ആർക്കൊക്കെ add ചെയ്യാൻ കഴിയും എന്നത് അയാളുടെ 'who can add me in groups' പ്രൈവസി settings നെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

അനുവാദമില്ലാത്ത ഒരാൾക്ക് അയാളുടെ ഗ്രൂപ്പിലേക്ക് നമ്മളെ ചേർക്കാൻ invite link നൽകുകയേ മാർഗ്ഗമുള്ളൂ.

WhatsApp ഗ്രൂപ്പിൽ ഒരാളെ invite ചെയ്യാൻ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്...

1. ഗ്രൂപ്പിന്റെ കോമൺ invite ലിങ്ക് share ചെയ്തു നൽകുക.
2. ഗ്രൂപ്പിലെ add participants ബട്ടൺ ക്ലിക്ക് ചെയ്ത് direct add ചെയ്യുക.

ഇതിൽ രണ്ടാമത്തേത് വർക്ക് ആവണം എങ്കിൽ അയാളുടെ who can add me in groups പ്രൈവസി settings കൂടി അനുകൂലമാവണം.

Privacy enable ചെയ്ത ആൾ ആണെങ്കിൽ direct add ചെയ്യാൻ ശ്രമിക്കുമ്പോൾ 'invite to group' എന്നൊരു pop-up ലഭിക്കും. അതിൽ ക്ലിക്ക് ചെയ്താൽ അയാൾക്ക് ഒരു invitation link പോവും. ഇത് പക്ഷേ ഗ്രൂപ്പിന്റെ common invite link അല്ല, one-time-join ലിങ്ക് ആണ്. Join ചെയ്തു കഴിഞ്ഞാൽ expire ആവും.

ഈ ലിങ്ക് രണ്ടാമതും ഉപയോഗിക്കാൻ ശ്രമിച്ചു പരാജയപെട്ട തെറ്റിദ്ധാരണയിൽ ആവണം മുകളിലെ പോലൊരു post എല്ലായിടത്തും കറങ്ങി നടക്കുന്നത്.

Conclusion: There's no new such update
@DeonWrites