Get Mystery Box with random crypto!

നഷ്ട്ടപ്പെട്ടതോ കളവു പോയതോ ആയ മൊബൈൽ ഫോൺ വീണ്ടെടുക്കുവാൻ ആയി ഒര | DeonWrites

നഷ്ട്ടപ്പെട്ടതോ കളവു പോയതോ ആയ മൊബൈൽ ഫോൺ വീണ്ടെടുക്കുവാൻ ആയി ഒരു കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിൽ.

ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിൽ നൽകിയതിന് ശേഷം സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതി റെസിപ്പ്റ്റ്‌ സഹിതം ടെലികോം വകുപ്പിൻ്റെ CEIR (Central Equipment Identity Register) എന്ന വെബ്സൈറ്റിലെ Request for blocking stolen /lost Mobile എന്ന ലിങ്കിൽ (https://www.ceir.gov.in/Request/CeirUserBlockRequestDirect.jsp) പ്രവേശിച്ച് IMEI അടക്കമുള്ള വിവരങ്ങൾ നൽകി സബ്‌മിറ്റ് ചെയ്യുക .ഇത്തരത്തിൽ സമർപ്പിച്ച അപേക്ഷകൾക്ക് ഒരു 15 അക്ക തിരിച്ചറിയൽ നമ്പർ ലഭിക്കുന്നതാണ്.

ബ്ലോക്ക് ചെയ്യപ്പെട്ട മൊബൈലിൽ പിന്നീട് വേറെ ഏത് ടെലികോം ഓപ്പറേറ്ററുടെയും SIM ഉപയോഗിക്കാൻ കഴിയുകയില്ല. കളഞ്ഞുകിട്ടിയ മൊബൈലിൽ ആരെങ്കിലും SIM ഇട്ട് ഉപയോഗിച്ചാൽ ആ വിവരം DoT , പോലീസുമായി പങ്കുവെച്ച് , ആയത് ട്രേസ് ചെയ്യുന്നതിന് വേണ്ട നടപടികൾ പോലീസ് കൈക്കൊള്ളുന്നു.ട്രേസ് ചെയ്ത മൊബൈൽ ഫോൺ പിന്നീട് വ്യക്തികൾക്ക് unblock ചെയ്യാവുന്നതാണ്.
[ Source ]
@DeonWrites