Get Mystery Box with random crypto!

Gpay ലൂടെയോ മറ്റോ upi id / number മാറി പണം അയച്ചാൽ അത് തിരിച്ച | DeonWrites

Gpay ലൂടെയോ മറ്റോ upi id / number മാറി പണം അയച്ചാൽ അത് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം?

• ആദ്യം തന്നെ ബാങ്കുമായി contact ചെയ്യണം. ബ്രാഞ്ചിൽ നേരിട്ട് പോയി ഒരു written complaint കൊടുക്കുക. പണം മാറി ലഭിച്ച ആളുടെ സമ്മതത്തോടെ മാത്രമേ amount നമ്മുടെ അക്കൗണ്ടിൽ refund ആവുകയുള്ളൂ എന്നാണ് അറിവ്. Different banks ആണെങ്കിൽ ഇതിന് 3 മാസം വരെ എടുത്തേക്കാം.

• NPCI portal ൽ കയറി ആവശ്യമായ details നൽകി dispute ഫയൽ ചെയ്യുക. പരാതി കിട്ടിക്കഴിഞ്ഞാൽ അവർ ബാങ്കിനോട് transaction reverse ചെയ്യാൻ ആവശ്യപ്പെടും. അപ്പോളും beneficiary ആയ വ്യക്തിയുടെ സമ്മതം ആവശ്യമാണ്.

Transaction error ഒക്കെയായി പണം നഷ്ടപ്പെട്ടതാണെങ്കിൽ അതാത് upi apps ൽ തന്നെ complaint register ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാവും.
@DeonWrites