Get Mystery Box with random crypto!

Secular Marriage Matrimony

टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony S
टेलीग्राम चैनल का लोगो secularmarriagematrimony — Secular Marriage Matrimony
चैनल का पता: @secularmarriagematrimony
श्रेणियाँ: बच्चों की देखभाल करने
भाषा: हिंदी
ग्राहकों: 5.06K
चैनल से विवरण

This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

0

1 stars

1


नवीनतम संदेश 7

2022-04-22 19:18:26
ജോബി, വയസ്സ്: 38, 170 സെ.മി, സ്ഥലം: മൂവാറ്റുപുഴ (എറണാകുളം ജില്ല), വിദ്യാഭ്യാസം : MA, B.Ed, Mphil, Phd (ചെയ്യുന്നുണ്ട്), മലയാളം അദ്ധ്യാപകനാണ്. ജോലി സ്ഥിരമല്ലാത്തതിനാൽ പല കോളേജിലും സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്. 2022 ജൂണിൽ സ്ഥിരം ജോലിയിൽ (H.S.S.T) പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്നു.

# ചേട്ടൻ, അനിയൻ, അവരുടെ കുടുംബം, അമ്മ എന്നിവർ അടങ്ങുന്നതാണ് ഞങ്ങളുടെ ഫാമിലി. ഫാദർ 9 മാസം മുൻപ് മരണപ്പെട്ടു.

# നിലവിലെ രാഷ്ട്രീയ വ്യവസ്ഥകളോടും മതാചാരങ്ങളോടും അതിൻ്റെ പൊള്ളത്തരങ്ങളോടും ശാസ്ത്രീയത, മനുഷ്യത്വം, പരസ്പര സ്നേഹം എന്നിവയിൽ കവിഞ്ഞ രാഷ്ട്രീയ-മത പക്ഷപാതത്തോടും താൽപര്യമില്ല.

# പങ്കാളിയെകുറിച്ച്: പങ്കാളിയുടെ മത-രാഷ്ട്രീയ നിലപാടുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നിലവാരം പരിഗണിക്കുന്നില്ല. ജോലി ചെയ്ത് സ്വതന്ത്രമായി നിൽക്കാൻ കഴിയുന്നവരായിരിക്കണം.

Support us on Instagram Post:

https://www.instagram.com/p/CcqJvXQvSV0/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2179509772187961/
4.3K views16:18
ओपन / कमेंट
2022-04-21 21:46:41
പേര് രഞ്ജിത്. 35 വയസ്സ്. 5'1'' ഉയരം. തൃശ്ശൂർ ജില്ലയിൽ മറ്റത്തൂർ പഞ്ചായത്തിലെ നാഡിപ്പാറ സ്വദേശി. ഐ.ടി.സി. ഇലക്ട്രിക്കൽ വിദ്യാഭ്യാസം.

നാട്ടിൽ സ്വന്തമായി ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ ചെയ്യുന്നു. ജലജീവൻ പദ്ധതിയുടെ സൂപ്പർവൈസറായി താൽക്കാലിക ജോലിയുമുണ്ട്.

ജാതി, മത, വർഗ്ഗ ചിന്തകൾക്കതീതമായി മനുഷ്യ സ്നേഹത്തിൽ മാത്രം വിശ്വസിക്കുന്നു. ഇടത് രാഷ്ട്രീയം പിന്തുടരുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

ജനങ്ങൾക്കിടയിൽ ഇടപെടുന്നതും അവർക്കുവേണ്ടി പ്രവർത്തിക്കുന്നതും ആണ് സംതൃപ്തി തരുന്നത്. വായനയും യാത്രകളുമാണ് ഹരം.

അമ്മയും അനുജനും അനുജൻ്റെ ഭാര്യയും മകനും അടങ്ങുന്ന ചെറിയ കുടുംബം.

പ്രണയമുണ്ടായിരുന്നു. പൊളിഞ്ഞു.

ജാതി, മത, വർഗ്ഗ, സ്ത്രീധന ചിന്തകൾക്കതീതമായി പരസ്പരം മനസിലാക്കാനും തുല്യതയോടെ പരിഗണിക്കാനും കഴിയുന്ന ഒരു പങ്കാളിയെയാണ് പ്രതീക്ഷിക്കുന്നത്. താൽപര്യം തോന്നുന്നവരെ പരിചയപ്പെടുന്നതിനായി ക്ഷണിക്കുന്നു.

Support us on Instagram Post:

https://www.instagram.com/p/CcnjlVcPWTF/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2178701458935459/
4.1K views18:46
ओपन / कमेंट
2022-04-17 20:15:24
എന്‍റെ മകളുടെ കല്യാണത്തിന്‍റെ ക്ഷണക്കത്താണിത്. സെക്കുലാര്‍ മാട്രിമോണിയിലെ മുഴുവന്‍ സുഹൃത്തുക്കളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

- Vh Dirar

ലത ഗസൽ, Aakash Dirar

ഈ മതരഹിതവിവാഹത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

(വളരെ ലളിതഭാഷയില്‍ തയ്യാറാക്കിയ ഈ ക്ഷണക്കത്ത് മറ്റുള്ളവർക്ക് ഒരു മാതൃകയായി ഉപയോഗിക്കാവുന്നതാണ്.)

Megha Dirar Nikithin Dawn

Support us on Instagram:

https://www.instagram.com/p/CcdTXiBvmma/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2175793605892911/
5.0K views17:15
ओपन / कमेंट
2022-04-13 17:34:08
ഷെജിനെ എനിക്ക് വർഷങ്ങളായി അറിയാം... താമരശ്ശേരി വഴി പോകുമ്പോൾ എല്ലാം സഖാവിനെ വിളിക്കുകയും പലപ്പോഴും നേരിൽ കണ്ട് ചായ കുടിച്ചു പിരിയാറുമുണ്ട്.

പറഞ്ഞു വരുന്നത് അവരുടെ കല്യാണത്തെ കുറിച്ചോ വിവാദങ്ങളെ കുറിച്ചോ ഒന്നുമല്ല. ഇന്നിപ്പോൾ ഈ അനാവശ്യ പ്രസ്താവന നടത്തും വരെ എന്റെ സഖാവിന്റെ മതം എനിക്ക് അപരിചിതമായിരുന്നു. ഇന്നാണ് അവന്റെ മതം ആരൊക്കെയോ പറഞ്ഞു ഞാനും അറിയുന്നത്.

മതം തിരയുന്ന കൂട്ടരെ, മനുഷ്യനെ കാണൂ...

ഇന്ന് സഖാവിനെ വിളിച്ചിരുന്നു. അവർ ഹാപ്പിയാണ്. എന്നും ഹാപ്പിയായി മുന്നോട്ടു പോവട്ടെ..

ആശംസകൾ സഖാവെ...

Written by Jamsheed Ali

*Shejin M S Kodanchery Joysna Mary Joseph*

*മതമില്ലാത്ത ജീവിതങ്ങൾ*

https://m.facebook.com/502621439865515/posts/4806977782763171/

Also:

https://www.facebook.com/438388436300112/posts/2172560969549508/

Support us on Instagram Post Also:

https://www.instagram.com/p/CcSyxILPnWK/
5.3K views14:34
ओपन / कमेंट
2022-04-11 19:37:36
സംഗീത് കുമാർ, വയസ് : 38, ഉയരം : 165cm, സ്ഥലം : തിരുവനന്തപുരം, നെയ്യാറ്റിൻകര. വിദ്യാഭ്യാസം: പ്രീഡിഗ്രി, തൊഴിൽ : ഏഷ്യാനെറ്റ് കേബിൾ ടിവി ഓപ്പറേറ്റർ (ഫ്രാഞ്ചൈസി).

ജാതി, മതം, സാമ്പത്തികം താല്പര്യം ഇല്ല. ഒരു വിവാഹം കഴിച്ചു. ഇപ്പോൾ divorce ആണ്.

സ്വന്തമായി വീടുണ്ട്. വീട്ടിൽ ഇപ്പോൾ ഞാനും അമ്മയും മാത്രം. ചേച്ചിയും ചേട്ടനും കൂടപിറപ്പുകൾ, രണ്ടുപേരും വിവാഹം കഴിഞ്ഞു വേറെ താമസിക്കുന്നു. കഴിഞ്ഞ 18 വർഷമായി കേബിൾ ടിവി ബിസിനസ്‌ നടത്തി വരുന്നു.

ഒരു സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിച്ചു തുല്യ മനസ്സോടെ ജീവിക്കാനാണ് ഞാനൊരു ഇണയെ തേടുന്നത്. താല്പര്യമുള്ളവർ ബന്ധപ്പെടുക.
എനിക്ക് ഡിമാൻഡ് ഒന്നുമില്ല.

Support us on Instagram:

https://www.instagram.com/p/CcN5lXDPfqr/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2171139786358293/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
4.2K views16:37
ओपन / कमेंट
2022-04-10 20:58:34
“Life really does begins at forty” എന്നത് ശരി വെക്കും പോലെയായിരുന്നു കഴിഞ്ഞ 2 വർഷമായി എന്റെ ജീവിതം. 26 വയസിൽ, മാസങ്ങൾ മാത്രം പ്രായമുള്ള മകനുമായി ഇറങ്ങിപോന്നതിനു ശേഷം, 15 വർഷം കഴിഞ്ഞ് വീണ്ടും ഒരു കൂട്ടു വേണം എന്ന് ആഗ്രഹിക്കുന്നത്, അവിചാരിതമായി ആരോ ഷെയർ ചെയ്ത ഫിറോസിന്റെ സെക്കുലർ മാട്രിമോണി പരസ്യം കണ്ടപ്പോഴാണ്.

Traditional Marriage Institution ന്റെ victims ആയതു കൊണ്ട് തന്നെ ഒരൊറ്റ നിബന്ധന മാത്രമേ പരസ്പരം മുന്നിൽ വെക്കാൻ ഉണ്ടായിരുന്നുള്ളു. മതാനുഷ്ടാനങ്ങളുടെ വേലിക്കെട്ടിനപ്പുറം അവനവാനായിരിക്കാനുള്ള ഇടം!

ആളും, ആരവങ്ങളും, വേഷഭൂഷാദികൾ ഒന്നും ഇല്ലാതെ, *Special Marriage Act* അനുസരിച്ച് കഴിഞ്ഞ *Apr 4* ന് ഞാനും ഫിറോസും ഒരുമിച്ചു യാത്ര തുടരാൻ തീരുമാനിച്ചു... ഒത്തിരി സ്നേഹം, നന്ദി, കടപ്പാട്

*Kamar Niza Firos Parangodath*

Support us on Instagram Post:

https://www.instagram.com/p/CcLNht4PclM/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2170349289770676/
4.4K views17:58
ओपन / कमेंट
2022-04-09 19:45:39
ഞാൻ ഗൗരി ശങ്കർ (34). അട്ടപ്പാടിക്കടുത്തു ആനക്കട്ടിയിൽ സ്കൂൾ അദ്ധ്യാപകനാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം.

Liberal Left and Atheist.

വീട്ടിൽ അമ്മ, അനിയൻ. അവർ സേലത്തു സെറ്റിൽഡ് ആണ്.

Nature Education, Bird Watching, യാത്രകൾ എല്ലാമാണ് ഹോബീസ്.

Liberal ആയ, Strong Ideas ഉള്ള, ജോലി ഉള്ളവരോ അന്വേഷിക്കുന്നവരോ ആയ പെൺകുട്ടികളെ ക്ഷണിക്കുന്നു.

Support us on Instagram:

https://www.instagram.com/p/CcIsdMCIGRu/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2169579203181018/

For Contact Details Text Your Details on our Official WhatsApp/Telegram: +916235500739 (Secular Matrimony Official Number) or the link below.

https://wa.me/message/QWCONM72BDQ5C1
3.7K views16:45
ओपन / कमेंट
2022-04-04 18:30:39
ഐശ്വര്യ പി., പാലക്കാട്, വയസ്സ്: 28, ഉയരം: 5'2'. MA. PhD (Linguistics). ഇപ്പോൾ B. Ed (മലയാളം) ചെയ്യുന്നു. അച്ഛൻ, അമ്മ, സഹോദരൻ (married) എന്നിവർ അടങ്ങിയതാണ് കുടുംബം.

പങ്കാളി, സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും വാല്യൂ മനസിലാക്കുന്ന ആളാവണം എന്നുണ്ട്. ജാതി, മതം, സാമ്പത്തികം പോലുള്ള ഒന്നും അതിനെ ബാധിക്കരുത്. അക്കാദമികമോ കലാപരമോ ആയ മേഖലകളിൽ പ്രവർത്തിക്കുന്നയാൾ ആണെങ്കിൽ നല്ലത്.

ഞാൻ എനിക്ക് താല്പര്യം ഉള്ള ജോലി ചെയ്യണ൦ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. ചിത്രരചന, വായന, യാത്ര, സിനിമ, സാഹിത്യം, എഴുത്ത്, പാട്ടുകേൾക്കൽ, നിറയെ ഫുഡ് പരീക്ഷണം ഒക്കെ ഇഷ്ടമാണ്.

Support us on Instagram Post:

https://www.instagram.com/p/Cb7xIZQvT1d/

Facebook Post:

https://www.facebook.com/438388436300112/posts/2165684066903865/

For Contact Details Text Your Details on our Official WhatsApp/Telegram: 9747500739 (Secular Matrimony Official Number) or the link below.

https://wa.me/message/QNROZK67YI47P1
4.8K views15:30
ओपन / कमेंट
2022-03-29 19:59:12
ഹായ് ഞാൻ സ്വാതി എസ് രാജ് (28). ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി. ഗൾഫിൽ HR Manager ആയി ജോലി ചെയ്യുന്നു. എന്റെ വിദ്യഭ്യാസം - Masters ആണ്. ഇപ്പോഴും പഠനം തുടരുന്നുണ്ട്.

എന്നെ ഒരു വ്യക്തിയായി കാണാനും ഒപ്പം നല്ല ഒരു പങ്കാളിയായും സുഹൃത്തായും ഒപ്പം ജീവിയ്ക്കാനും ആഗ്രഹിയ്ക്കുന്ന, 28 നും 33 നും ഇടയ്ക്ക് പ്രായമുള്ള, വിദ്യാഭ്യാസവും സ്വന്തമായി വരുമാനമുള്ളതും പങ്കാളി തന്നെ പോലൊരു വ്യക്തിയാണ് എന്ന വിശ്വാസവുമുള്ള പുരുഷൻമാരിൽ നിന്നും ആലോചന ക്ഷണിയ്ക്കുന്നു.

പരസ്പരം സപ്പോർട്ട് ചെയ്തും മനുഷ്യനെന്ന നിലയിൽ ഉള്ള പോരായ്മകളും നല്ല വശങ്ങളും ഉൾക്കൊണ്ട് കൊണ്ട് ഒപ്പം പരസ്പരം കൂടെ ഉണ്ടാകുന്ന ഒരു കൂട്ട് അതാണ് ഞാൻ വിവാഹത്തിൽ നിന്ന് ആഗ്രഹിക്കുന്നത്.

പുരോഗമന ചിന്താഗതി ഉള്ള, independant ആയ ഒരു വ്യക്തി ആയിട്ടാണ് എനിക്ക് എന്നെ സ്വയം വിലയിരുത്താൻ കഴിഞ്ഞിട്ടുള്ളത്. ജീവിതം സന്തോഷത്തോടും സമാധാനത്തേടും enjoy ചെയ്തു ജീവിക്കുന്നതാണിഷ്ടം.

തിരുവനന്തപുരം വർക്കല സ്വദേശി.

മനുഷ്യത്വം ആണ് മതം.

For Contact Details,
Instagram Post:

https://www.instagram.com/p/CbsK5Vsvn5J/

Facebook Post:

https://www.facebook.com/438388436300112/posts/2161283754010563/
6.0K views16:59
ओपन / कमेंट
2022-03-27 22:42:36 ജാതി/മത വിശ്വാസങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്ന ഒരു തലമുറ വളർന്നു വരികയാണ്. ഒരുമിച്ച് ജീവിക്കുന്നതിൽ ജാതി/മതം ഒക്കെ പലരും ഗൗനിക്കാതായി. വീട്ടുകാരുടെ സമ്മതത്തോടെ ഉള്ള ഇത്തരം വിവാഹങ്ങളും വർദ്ധിച്ചു വരുന്നു.

നിങ്ങൾ ജാതി/മത/ദൈവ വിശ്വാസങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നവരാണോ? സമാനചിന്താഗതിയുള്ള ഒരു പങ്കാളിയെ നിങ്ങൾക്കോ നിങ്ങളുടെ മക്കൾക്കോ ബന്ധുമിത്രാദികൾക്കോ വേണ്ടി തിരയുന്നുണ്ടെങ്കിൽ അതിന് പറ്റിയ ഒരു പ്ലാറ്റ്ഫോം ആണ് Secular Matrimony വിവാഹം മാത്രമല്ല ലിവിംഗ് ടുഗദർ പങ്കാളിയെ തേടുന്നവർക്കും ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താം.

തീർത്തും സൗജന്യമായി നിങ്ങളുടെ പ്രൊഫൈലുകൾ പോസ്റ്റ് ചെയ്യാം. പങ്കാളിയെ കണ്ടെത്തിയാലും ഫീസ് ഒന്നും വാങ്ങുന്നില്ല.

പെൺകുട്ടികൾക്കും LGBTQI+ ആളുകൾക്കും മറ്റെല്ലാവർക്കും വരുന്ന അനാവശ്യകോളുകൾ ഒഴിവാക്കുവാൻ ഉള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് Contact Details ഷെയർ ചെയ്യുന്നില്ല. ആവശ്യക്കാരുടെ വിവരങ്ങൾ പരിശോധിച്ച് മാച്ച് ആകുന്ന സെക്കുലർ പ്രൊഫൈലുകൾക്ക് മാത്രമേ നിങ്ങളുടെ Contact Details കൊടുക്കുന്നുള്ളൂ.

പ്രൊഫൈൽ പോസ്റ്റ് ചെയ്യാൻ താത്പര്യമുള്ളവർക്ക് താഴെയുള്ള Google Form ഫിൽ ചെയ്താൽ ഞങ്ങൾ നേരിട്ട് ബന്ധപ്പെടുന്നതാണ്.

https://forms.gle/MbGpLZMCswW8k3qu6
5.3K views19:42
ओपन / कमेंट