Get Mystery Box with random crypto!

ആദ്യം കാണുകയാണെന്ന ഒരു അപരിചിതത്വമില്ലാത്തതായിരുന്നു ഞങ്ങളുടെ | Secular Marriage Matrimony

ആദ്യം കാണുകയാണെന്ന ഒരു അപരിചിതത്വമില്ലാത്തതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച തന്നെ. ഒരേ ചിന്താഗതി കൂട്ടിയോജിപ്പിച്ച രണ്ടുപേർ മാത്രമായിരുന്നില്ല ഞങ്ങൾ എന്ന് ആദ്യ കാഴ്ചയിൽ തന്നെ തോന്നി.

ജാതി, മതം തുടങ്ങി നിലവിൽ സമൂഹം വിവാഹസങ്കൽപ്പങ്ങളിൽ ഉൾക്കൊള്ളിക്കുന്ന പലതും അപ്രസക്തമാണെന്നും അവയ്ക്ക് അതീതമായി ആശയങ്ങളുടെയും ബോധ്യങ്ങളുടെയും പേരിൽ രണ്ടു പേർ ഒരുമിക്കണം എന്ന തീരുമാനത്തോടൊപ്പം പ്രണയം കൂടെ ചേർന്ന് വന്ന മനോഹരമായ നിമിഷങ്ങളായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്...

മറ്റെല്ലാത്തിനും അപ്പുറം മനുഷ്യരായി മാത്രം ജീവിക്കാൻ മുന്നോട്ട് വരുന്ന ഒരുപാട് പേർക്ക് പ്രചോദനം ആവാൻ ഈ തീരുമാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയതിനുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടെ സെക്കുലർ മാട്രിമോണി പ്രവർത്തകരെ അറിയിക്കുന്നു. ഞങ്ങളുടെ തീരുമാനത്തിന് കൂടെ നിൽക്കുന്നതിനു എല്ലാവരോടും നന്ദി അറിയിക്കുന്നു...

രഞ്ജിത്ത് ഇ. വി. ഡോ. ഐശ്വര്യ പി.

Support us on Instagram Post:

https://www.instagram.com/p/ChNEj2nPAnZ/

Support us on Facebook Page Post:

https://www.facebook.com/438388436300112/posts/2267063490099255/