Get Mystery Box with random crypto!

“Life really does begins at forty” എന്നത് ശരി വെക്കും പോലെയായി | Secular Marriage Matrimony

“Life really does begins at forty” എന്നത് ശരി വെക്കും പോലെയായിരുന്നു കഴിഞ്ഞ 2 വർഷമായി എന്റെ ജീവിതം. 26 വയസിൽ, മാസങ്ങൾ മാത്രം പ്രായമുള്ള മകനുമായി ഇറങ്ങിപോന്നതിനു ശേഷം, 15 വർഷം കഴിഞ്ഞ് വീണ്ടും ഒരു കൂട്ടു വേണം എന്ന് ആഗ്രഹിക്കുന്നത്, അവിചാരിതമായി ആരോ ഷെയർ ചെയ്ത ഫിറോസിന്റെ സെക്കുലർ മാട്രിമോണി പരസ്യം കണ്ടപ്പോഴാണ്.

Traditional Marriage Institution ന്റെ victims ആയതു കൊണ്ട് തന്നെ ഒരൊറ്റ നിബന്ധന മാത്രമേ പരസ്പരം മുന്നിൽ വെക്കാൻ ഉണ്ടായിരുന്നുള്ളു. മതാനുഷ്ടാനങ്ങളുടെ വേലിക്കെട്ടിനപ്പുറം അവനവാനായിരിക്കാനുള്ള ഇടം!

ആളും, ആരവങ്ങളും, വേഷഭൂഷാദികൾ ഒന്നും ഇല്ലാതെ, *Special Marriage Act* അനുസരിച്ച് കഴിഞ്ഞ *Apr 4* ന് ഞാനും ഫിറോസും ഒരുമിച്ചു യാത്ര തുടരാൻ തീരുമാനിച്ചു... ഒത്തിരി സ്നേഹം, നന്ദി, കടപ്പാട്

*Kamar Niza Firos Parangodath*

Support us on Instagram Post:

https://www.instagram.com/p/CcLNht4PclM/

Support us on Facebook Page Post Also:

https://www.facebook.com/438388436300112/posts/2170349289770676/