Get Mystery Box with random crypto!

​​ Operation Java movie review: അവതരണത്തിലും പ്രമേയത്തിലും ക | Popcorn | Operation java

​​ Operation Java movie review:

അവതരണത്തിലും പ്രമേയത്തിലും കഥാപാത്രപരിചണത്തിലും ഒരേപോലെ മികവ് പുലര്‍ത്തുന്ന 'ഓപ്പറേഷന്‍ ജാവ' കോവിഡ്കാല പ്രതിസന്ധിയില്‍ ഉഴറി വീണ മലയാള സിനിമക്കു പുതുജീവനാകുമെന്ന് പ്രതീക്ഷിക്കാം. യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണായ ട്രെയിലര്‍ കണ്ടു തിയറ്ററിലെത്തുന്ന പ്രേക്ഷകനെ സിനിമ നിരാശപ്പെടുത്തുന്നില്ല. സൂഷ്മമായ ആഖ്യാനത്തിനൊപ്പം പഴുതുകളടച്ച തിരക്കഥയും സാങ്കേതിക തികവും കൂടി ചേരുമ്പോള്‍ നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ പ്രേക്ഷകര്‍ക്ക് മികച്ചൊരു തിയറ്ററിക്കല്‍ അനുഭവമായി മാറുന്നു.

പോയ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'അഞ്ചാം പാതിര' ഒരു സീരിയല്‍ കില്ലറിനെയും അയാളുടെ ഭൂതകാലത്തെയുമാണ് പിന്തുടരുന്നതെങ്കില്‍ 'ഓപ്പറേഷന്‍ ജാവ' കേരള പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ കീഴില്‍ വരുന്ന വ്യത്യസ്തങ്ങളായ കുറ്റകൃത്യങ്ങളിലേക്കും,കുറ്റവാളികളിലേക്കും ഇരയാക്കപ്പെടുന്ന നിസഹായരായ ചില മനുഷ്യരിലേക്കുമാണ് ക്യാമറ തിരിച്ചു പിടിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ പോലെ ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളുടെ ലൈവ് റിപ്പോര്‍ട്ടിങിലേക്കു മാത്രം സിനിമയെ പരിമിതപ്പെടുത്തുന്നില്ല എന്നതാണ് 'ഓപ്പറേഷന്‍ ജാവ'യുടെ പ്ലസ്.

തൊഴില്‍തട്ടിപ്പ്, ഓണ്‍ലൈന്‍ പണതട്ടിപ്പ്, ഫിലിം പൈറസി, ഹണി ട്രാപ്പ്, തുടങ്ങി വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണതയിലേക്കാണ് 'ഓപ്പറേഷന്‍ ജാവ' പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിനയദാസ്, ആന്റണി എന്നീ യുവാക്കളിലൂടെ തൊഴില്‍രഹിതരും താല്‍ക്കാലിക ജീവനക്കാരുമായ ആയിരകണക്കിന് ആളുകളുടെ അതിജീവനത്തിന്റെ കഥ കൂടി പറയാന്‍ ശ്രമിക്കുന്നിടത്താണ് തരുണ്‍ മൂര്‍ത്തിയുടെ പ്രഥമ ചലച്ചിത്ര സംരഭം വ്യത്യസ്തമാകുന്നത്. ആശ്രിത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ സിനിമക്ക് കാലിക പ്രസക്തിയും ഉണ്ട്