Get Mystery Box with random crypto!

മോശം updates കൊണ്ടുവന്ന് കുളം ആക്കിയ mobile phone games ഒക്കെ | DeonWrites

മോശം updates കൊണ്ടുവന്ന് കുളം ആക്കിയ mobile phone games ഒക്കെ ഒരുപാട് ഉണ്ടെങ്കിലും അതിൽ ഏറ്റവും worst update തന്ന് വെറുപ്പിച്ചത് Mini Militia ആണ്.

ഒരു കാലത്ത് ഇതിനെ വെല്ലാൻ പറ്റിയ ഒരു online / offline multiplayer game വേറെ ഇല്ലായിരുന്നു.

ഇപ്പോളും 16 പേർക്ക് ഒക്കെ ഒരുമിച്ചു കളിക്കാൻ പറ്റിയ 60MB യിൽ താഴെയുള്ള, ഇത്രേം engaging ആയ, entertaining ആയ action game ആൻഡ്രോയ്ഡിൽ വേറെ ഉണ്ടോ എന്നു തന്നെ സംശയമാണ്.

Appsomaniacs ന്റെ Mini Militia യെ 2019 ഡിസംബറിൽ Miniclips ഏറ്റെടുത്ത് 5.0 എന്ന അപ്ഡേറ്റ് push ചെയ്താണ് തകർത്തത്.

Game ന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരുന്ന offline multiplayer ഫീച്ചർ എടുത്തു മാറ്റി.
പരസ്യങ്ങൾ കുത്തി നിറച്ച്, ഇന്റർഫേസ് അടിമുടി മാറ്റി ഓൺലൈൻ only ആക്കി

BGMI പോലുള്ള ഹെവി ഐറ്റംസ് ഉള്ള കാലത്തും mini militia പഴയ വേർഷൻ (4.2) apk sideload ചെയ്ത് കളിക്കുന്നവരും ഉണ്ട്.
(ഇതിന്റെ servers 2023 ജനുവരിയിൽ shut down ചെയ്തിരുന്നു.)

Worst update തന്ന് ഒരു ആപ്പിനെ നശിപ്പിച്ച കാര്യത്തിൽ
Miniclips developers >>>> rest

@DeonWrites