Get Mystery Box with random crypto!

ലോക്ഡൗണിലേയ്ക്ക് പോകാതിരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലു | COVID-19 Kerala

ലോക്ഡൗണിലേയ്ക്ക് പോകാതിരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതു തിരിച്ചറിഞ്ഞ് അതിശക്തമായ പിന്തുണയാണ് ഈ സന്ദർഭത്തിൽ ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ഒരുപാട് ത്യാഗങ്ങൾ ഈ പോരാട്ടത്തിൽ നമുക്ക് സഹിക്കേണ്ടി വരുന്നുണ്ട്. സാമ്പത്തിക വ്യവസ്ഥയും സാമൂഹിക ജീവിതവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

എന്നാൽ ഈ വെല്ലുവിളികളിൽ നിന്നു പിന്തിരിഞ്ഞോടാനല്ല, സകല പരിമിതികളും മറികടന്ന്, സർവ്വ ശക്തിയും സംഭരിച്ച് ജനങ്ങളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് പ്രയത്നിക്കുന്നത്.

അതിൻ്റെ ഭാഗമായി ഒന്നാം ഘട്ടത്തിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ്. അവശ്യസാധന കിറ്റുകൾ 2021 ജൂണിലും തുടര്‍ന്ന് വിതരണം ചെയ്യും.

മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. 823.23 കോടി രൂപയാണ് പെന്‍ഷന്‍ ആയി വിതരണം ചെയ്യുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കും. സ്വന്തം ഫണ്ടില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും. ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും.

ഇത്തരത്തിൽ ഈ സാഹചര്യത്തെ നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ മറികടക്കാം.

പിണറായി വിജയൻ
മുഖ്യമന്ത്രി