Get Mystery Box with random crypto!

കൊച്ചി> യുഡിഎഫ് ബിജെപി വോട്ടുകച്ചവടം മറയ്ക്കാൻ ഒ രാജഗോപാലിന്റെ | CPIM ARMY KERALA☭☭

കൊച്ചി> യുഡിഎഫ് ബിജെപി വോട്ടുകച്ചവടം മറയ്ക്കാൻ ഒ രാജഗോപാലിന്റെ പ്രസ്താവന പോലും ഒളിപ്പിക്കുകയാണ് പത്രങ്ങൾ. മനോരമ ആർഎസ്എസ് നേതാവ് ആർ ബാലശങ്കർ പറഞ്ഞ ഇല്ലാത്ത ഡീൽ വല്ലാത്ത വാർത്തയായി ആഘോഷിയ്ക്കുന്നു.

തെരെഞ്ഞടുപ്പായാൽ നിലവിട്ടു പെരുമാറുന്ന മനോരമ 32 കൊല്ലം മുമ്പ് നടത്തിയ അഭ്യാസമാണ് ചിത്രത്തിൽ.സിപിഐ എമ്മിനെ വിഷമത്തിലാക്കാൻ സ്വന്തം ലേഖകനെ തിരുത്തിയതാണ്. പക്ഷെ ഒരു എഡിഷനിൽ തിരുത്താതെ വാർത്ത പോയത് അക്കിടിയായി.

ഇതോടൊപ്പമുള്ള വാർത്തകള്‍ 1989 ലെ ലോക് സഭാ തെരെഞ്ഞെടുപ്പ് കാലത്തെ മലയാള മനോരമയില്‍ നിന്നാണ്. രണ്ടു വാര്‍ത്തയും ഒരേദിവസത്തെ പത്രത്തില്‍. തീയതി 1989 ഒക്ടോബർ 11 ബുധൻ. വാർത്ത എഴുതിയതും ഒരാൾ- ദൽഹി ലേഖകൻ കെ ഗോപാലകൃഷ്ണൻ. വാർത്ത രണ്ടും രണ്ട് എഡിഷനിലാണെന്നു മാത്രം. ഒന്ന് കൊച്ചി; മറ്റേത് കോട്ടയം.

കൊച്ചിയിൽ തലക്കെട്ട് 'ജനതാദൾ -ബിജെപി ബന്ധം ഉലയുന്നു'. കോട്ടയത്ത് 'ബിജെപിയും ദളും അടുക്കുന്നു' എന്നും.രണ്ടും ഒരേ വാർത്ത. ഒരേ ലേഖകന്‍ ഒരേ പത്രം.

ലേഖകൻ അയച്ച ബിജെപിയും ദളും അകലുന്നു എന്ന വാർത്ത കോട്ടയത്ത് മാറ്റം വരുത്തി 'അടുക്കുന്നു' എന്നാക്കുകയായിരുന്നു.

ഇത് എഡിറ്റിങ്ങിലെ അബദ്ധം ആയിരുന്നില്ല. ആ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ദളിനെ പിന്തുണച്ചിരുന്നു. ബിജെപിയുമായുള്ള ദളിന്റെ ബന്ധം ശക്തമായാല്‍ അത് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിലാണ്.മുഖ്യ എഡിഷനായ കോട്ടയത്ത് വാര്‍ത്ത മാറ്റിയത്. എന്നാല്‍ കൊച്ചിയില്‍ ഡല്‍ഹിയില്‍ നിന്ന് വന്ന വാര്‍ത്ത അതേപടി വരികയും ചെയ്തു.

ഒക്ടോബര്‍ പതിനഞ്ചിന്റെ ദേശാഭിമാനി ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നു. ഇതെപ്പറ്റി 'ഒന്നായ നിന്നെയിഹ' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെ:''മുത്തശ്ശിയില്‍ നിന്ന് ഇനിയും അത്ഭുത സുവിശേഷങ്ങള്‍ പ്രതീക്ഷിയ്ക്കാം.മുസ്ലീം വായനക്കാര്‍ കൂടുതലുള്ള കോഴിക്കോട് പതിപ്പില്‍ 'അറബി സൈന്യം മുന്നേറുന്നു' എന്നും അതേ വാര്‍ത്തയ്ക്ക് കോട്ടയം പതിപ്പില്‍ 'ഇസ്രയേല്‍ ആഞ്ഞടിക്കുന്നു'വെന്നും തലക്കെട്ട്‌ കൊടുക്കുന്നതാണ് മനോരമയുടെ പാരമ്പര്യം.ഈ വൈകൃതത്തില്‍ അതിശയത്ത്തിനു കാര്യമില്ല.''

ഇപ്പോള്‍ മറയില്ലാതെ യുഡിഎഫ് മുഖപത്രമായി മാറിയ മനോരമയില്‍ നിന്ന് ഈ തെരഞ്ഞെടുപ്പ് കാലത്തും എന്തും പ്രതീക്ഷിയ്ക്കാം.
#kolebe #rss #congress #manorama #desabhimani